Asianet News MalayalamAsianet News Malayalam

മന്തിയെ തോൽപ്പിക്കും രുചിയിൽ ഒരു സ്പെഷ്യൽ റൈസ് ; റെസിപ്പി

മന്തിയെ തോൽപ്പിക്കും രുചിയിൽ ഒരു റൈസ് തയ്യാറാക്കിയാലോ. ഷിബി ആരിഫ് തയ്യാറാക്കിയ പാചകക്കുറിപ്പ്...

special arabic rice recipe
Author
First Published Apr 10, 2024, 11:51 AM IST

ലോകമെമ്പാടമുള്ള ഇസ്ലാം മത വിശ്വാസികൾ നോമ്പു കഴിഞ്ഞ് ചെറിയ പെരുന്നാൾ ആ​ഘോഷിക്കാനുള്ള തിരക്കിലാണ്. ചെറിയ പെരുന്നാൾ ആഘോഷമാക്കാൻ തീൻ‌മേശയിലൊരുക്കാം സ്പെഷ്യൽ ഒരു വിഭവം. മന്തിയെ തോൽപ്പിക്കും രുചിയിൽ ഒരു റൈസ് തയ്യാറാക്കിയാലോ. 

വേണ്ട ചേരുവകൾ...

അറബിക് റൈസ് /
സെല്ലാ റൈസ്                                                            1  കിലോ
ക്യാരറ്റ്                                                                           2 എണ്ണം
മാഗി ക്യൂബ്                                                                 2 എണ്ണം
സവാള                                                                          2 എണ്ണം
വെളുത്തുള്ളി പേസ്റ്റ്                                                1 ടീസ്പൂൺ
ഇഞ്ചി പേസ്റ്റ്                                                                1 ടീസ്പൂൺ
മസാല കൂട്ട് പ്രട്ട ഗ്രാമ്പൂ തക്കോലം ബേലീഫ് ഉണക്ക നാരങ്ങ) എല്ലാം 2 എണ്ണം വീതം
പച്ചമുളക് ഞെട്ട് കളയാത്തത്                              3 എണ്ണം
പച്ചമുളക് നീളത്തിൽ അരിഞ്ഞത്                     2 എണ്ണം

തയ്യാറാക്കുന്ന വിധം...

സെല്ലാ റൈസ്/ അറബിക് റൈസ് 1 മണിക്കൂർ കുതിർത്ത് എടുക്കുക. ഇനി ഒരു പാത്രത്തിൽ കുറച്ച് കൂടുതൽ വെള്ളം വെച്ച് അതിലേക്ക് മസാലകളും 1 മാഗി ക്യൂബും ആവശ്യത്തിന് ഉപ്പും ഞെട്ട് കളയാത്ത പച്ചമുളകും ചേർത്ത് തിളക്കുമ്പോൾ കുതിർത്ത് വെച്ച അരിയും ചേർത്ത് വേവിച്ച് വെള്ളം ഊറ്റി എടുക്കുക.  ഇനി ഒരു പാത്രത്തിൽ ഓയിൽ ഒഴിച്ച് (നെയ്യ് ഇഷ്ടമുള്ളവർക്ക് അത് ചേർക്കാം) സവാള അരിഞ്ഞതും ചച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക വഴന്ന് വരുമ്പോൾ ഇഞ്ചി വെളുതുള്ളി പേസ്റ്റ് ചേർത്ത് വഴറ്റിയതിന് ശേഷം ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് ചേർക്കുക. ശേഷം മാഗിയുടെ ക്യൂബ് ഒരു പാക്കറ്റ് ചേർക്കുക. ശേഷം വേവിച്ച് വെച്ചിരിക്കുന്ന റൈസ് കുറേശ്ശേയായി ചേർത്ത് യോജിപ്പിച്ച് എടുക്കുക. ശേഷം ഒരു പീസ് ചാർക്കോൾ കത്തിച്ച് Smokey flavour കൊടുക്കുക. ടേസ്റ്റി അറബിക് റൈസ് റെഡി. കൂടെ ചിക്കൻ ഫ്രൈയും മയോണൈസും ഉണ്ടെങ്കിൽ പൊളിക്കും.

ചെറിയ പെരുന്നാൾ ആഘോഷമാക്കാം ; തീൻ‌മേശയിലൊരുക്കാം സ്പെഷ്യൽ ചിക്കൻ ഉലർത്തിയത്

 

Follow Us:
Download App:
  • android
  • ios