Asianet News MalayalamAsianet News Malayalam

കരള്‍ ക്യാന്‍സറും കോഫി കുടിയും; പുതിയ പഠനം പറയുന്നത് ഇങ്ങനെ...

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫി കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. 

study about Coffee drinking and liver cancer risk
Author
Thiruvananthapuram, First Published Nov 9, 2019, 12:03 PM IST

രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ ഒരു ഗ്ലാസ് ചായ അല്ലെങ്കില്‍ കോഫി കുടിക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. ചായയും കാപ്പിയും ആരോഗ്യത്തിന് നല്ലതാണോ എന്ന കാര്യത്തില്‍ പല തരത്തിലുള്ള ആശങ്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ കാപ്പി കുടിക്കുന്നത് കരള്‍ ക്യാന്‍സര്‍ വരാനുളള സാധ്യത കുറയ്ക്കുമെന്നാണ് പുതിയ പഠനം പറയുന്നത്. 

നോര്‍ത്തേണ്‍ അയര്‍ലാന്‍ഡിലെ ക്വീന്‍സ് യൂണിവേഴ്സിറ്റി ബെല്‍ഫാസ്റ്റിലെ ഗവേഷകരാണ് പഠനം നടത്തിയത്.  ക്യാന്‍സര്‍ ശരീരത്തിന്‍റെ ഏത് അവയവത്തെ വേണമെങ്കിലും ബാധിക്കാം. ലിവര്‍ ക്യാന്‍സറിന് കാരണങ്ങള്‍ പലതുണ്ട്. മദ്യപാനവും പുകവലിയും കൂടുതലാകുന്നത്, മഞ്ഞപ്പിത്തം ഗുരുതരമാകുന്നതും മറ്റു കരള്‍ രോഗങ്ങളും, അമിതവണ്ണം, പ്രമേഹം , ചില മരുന്നുകള്‍ എല്ലാം കാരണങ്ങള്‍ ആകാം. 

മറ്റുള്ളവരെ വെച്ച് നോക്കുമ്പോള്‍ കോഫി കുടിക്കുന്നവര്‍ക്ക് ലിവര്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് പഠനം പറയുന്നത്. ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്യാന്‍സറില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

കാപ്പി കുടിക്കുന്നതിലൂടെ ഫാറ്റി ലിവർ വരാതിരിക്കാനും സഹായിക്കുമെന്നും പഠനം പറയുന്നു. കരള്‍ രോഗങ്ങള്‍ തടയുക മാത്രമല്ല പാര്‍ക്കിന്‍സണ്‍സ്, ലൂയി ബോഡി ഡിമെന്‍ഷ്യ- എന്നീ അസുഖങ്ങളെ ചെറുക്കാന്‍ കാപ്പി സഹായിക്കുമെന്ന് ന്യൂജഴ്‌സി സ്റ്റെയ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിൽ പറയുന്നു. കാപ്പിയിലെ രണ്ട് ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

കാപ്പിയിലടങ്ങിയിരിക്കുന്ന 'കഫീന്‍' കോഫി ബീന്‍സിന്റെ പുറംഭാഗത്തുള്ള മെഴുകുരൂപത്തിലുള്ള പദാര്‍ത്ഥവുമായി കൂടിച്ചേര്‍ന്ന് തലച്ചോറിലെ കോശങ്ങള്‍ നശിക്കുന്നതില്‍ നിന്ന് രക്ഷപെടുത്തുന്നു. തലച്ചോറില്‍ അസാധാരണമായി കൊഴുപ്പടിയുന്നതാണ് പാര്‍ക്കിന്‍സണ്‍സിലേക്കും ലൂയി ബോഡി ഡിമെന്‍ഷ്യയിലേക്കും എത്തിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ഇ.എച്ച്.ടി എന്ന ഘടകം, തലച്ചോറില്‍ കൊഴുപ്പടിയുന്നത് തടയുന്നു. 


 

Follow Us:
Download App:
  • android
  • ios