Asianet News MalayalamAsianet News Malayalam

ഡി പോളിനെ തൊട്ടാൽ മെസി ഇടപെടും, യുറുഗ്വേൻ താരത്തിന്‍റെ കുത്തിന് പിടിച്ച് മെസി; വിശ്വസിക്കാനാകാതെ ആരാധകർ-വീഡിയോ

മത്സരത്തിനിടെ മത്തിയാസുമായി ഡി പോള്‍ പലവട്ടം വാക് പോരിലേര്‍പ്പെട്ടിരുന്നു. മത്സരത്തില്‍ മെസിയെ പൂട്ടാന്‍ പലവട്ടം യുറുഗ്വേന്‍ താരങ്ങള്‍ ശാരീരികമായി ശ്രമിച്ചതും അര്‍ജന്‍റീന താരങ്ങളെ പ്രകോപിപ്പിച്ചു. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

Angry Lionel Messi involved in a Ugly Brawl vs Uruguay World Cup Qualifiers
Author
First Published Nov 17, 2023, 10:36 AM IST

ബ്യൂണസ് അയേഴ്സ്: അര്‍ജന്‍റീന-യുറുഗ്വേ ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ താരങ്ങള്‍ തമ്മില്‍ കൈയാങ്കളി. അര്‍ജന്‍റീന എതിരില്ലാത്ത രണ്ട് ഗോളിന് തോറ്റ മത്സരത്തില്‍ മെസിയെ തടയാന്‍ യുറുഗ്വേന്‍ താരങ്ങള്‍ ശ്രമിച്ചതും അര്‍ജന്‍റീന താരം റോഡ്രിഗോ ഡി പോളിനെ യുറുഗ്വേന്‍ ഡിഫന്‍ഡര്‍ മത്തിയാസ് ഒലിവേര പിടിച്ചു തള്ളിയതുമാണ് ഇരു ടീമിലെയും താരങ്ങള്‍ തമ്മിലുള്ള കൈയാങ്കളിയിലെത്തിയത്.

മത്സരത്തിനിടെ മത്തിയാസുമായി ഡി പോള്‍ വാക് പോരിലേര്‍പ്പെട്ടിരുന്നു. മത്സരത്തില്‍ മെസിയെ പൂട്ടാന്‍ യുറുഗ്വേന്‍ താരങ്ങള്‍ ശാരീരികമായി പലവട്ടം ശ്രമിച്ചതും അര്‍ജന്‍റീന താരങ്ങളെ പ്രകോപിപ്പിച്ചു. മത്സരത്തിന്‍റെ ഇരുപതാം മിനിറ്റിലായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഡി പോളിനെതിരെ മത്തിയാസ് മോശം പരാമര്‍ശം നടത്തിയതിന് പിന്നാലെ ഇരുവരും പരസ്പരം പിടിച്ചു തള്ളിയതോടെ പിന്നില്‍ നിന്ന്  ഓടിയെത്തിയ മെസി അപ്രതീക്ഷിതമായി മത്തിയാസിന്‍റെ കുത്തിന് പിടിച്ചു തള്ളി.

ലോകകപ്പ് യോഗ്യത: അര്‍ജന്‍റീനക്കും ബ്രസീലിനും ഞെട്ടിക്കുന്ന തോല്‍വി; കുവൈത്തിനെ വീഴ്ത്തി ഇന്ത്യ

ഇതോടെ അടി പൊട്ടുമെന്ന സ്ഥിതിതിയാങ്കിലും ഇരു ടീമിലെയും കളിക്കാരെത്തി ഇരുവരെയും പിടിച്ചുമാറ്റി. സംഭവത്തില്‍ മെസിക്ക് റഫറി കാര്‍ഡൊന്നും നല്‍കാതിരുന്നതിനെച്ചൊല്ലി സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ലോകകപ്പിനുശേഷം യുറുഗ്വേ ടീമില്‍ തിരിച്ചെത്തിയ മെസിയുടെ ഉറ്റ സുഹൃത്ത് ലൂയി സുവാരസ് ഡഗ് ഔട്ടിലിരിക്കുമ്പോഴായിരുന്നു ഇരു ടീമിലെയും കളിക്കാര്‍ തമ്മില്‍ ഗ്രൗണ്ടില്‍ പോരടിച്ചത്. മത്സരശേഷം മെസിയും സുവാരസും ആലിംഗനം ചെയ്ത് സൗഹൃദം പുതുക്കുന്നതും ആരാധകര്‍ കണ്ടു. റൊണാള്‍ഡ് അറൗജോയും ഡാര്‍വിന്‍ ന്യൂനസും നേടിയ ഗോളുകളിലാണ് യുറുഗ്വേ അര്‍ജന്‍റീനയെ വീഴ്ത്തിയത്. 41-ാ മിനിറ്റില്‍ അറൗജോയിലൂടെ ലീഡെടുത്ത യുറുഗ്വേ 87-ാം മിനിറ്റില്‍ ന്യൂനസിന്‍റെ ഗോളിലൂടെ ജയം ഉറപ്പിക്കുകയായിരുന്നു.

അര്‍ജന്‍റീന താരം ഏയ്ഞ്ചല്‍ ഡി മരിയയുടെ നാട്ടിലെ അവസാന മത്സരം കൂടിയായിരുന്നു ഇത്. അടുത്തവര്‍ഷത്തെ കോപ അമേരിക്കക്കുശേഷം വിരമിക്കുമെന്ന് ഡി മരിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോപ അമേരിക്കക്ക് മുമ്പ് ഇനി അര്‍ജന്‍റീനക്ക് നാട്ടില്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios