Asianet News MalayalamAsianet News Malayalam

ഗ‌ർനാച്ചോയുടെ വണ്ടര്‍ ഗോള്‍ മാത്രമല്ല, പുഷ്കാസ് അവാര്‍ഡിന് ഇത്തവണ ഇന്ത്യയില്‍ നിന്നും ഒരു ഗോളുണ്ട്-വീഡിയോ

ഗർനാച്ചോയുടെ ഗോള്‍ പോലെ തന്നെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഇത്തവണത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് പുരസ്കാരത്തിനായി മത്സരിക്കാന്‍ ഒരു ഇന്ത്യക്കാരനുമുണ്ടാകുമെന്നുറപ്പാണ്.

Aryan FCs Saikat Sarkar scores wonder goal like Garnacho for Man United, AIFF sent for Puskas Award
Author
First Published Nov 28, 2023, 12:49 PM IST

കൊല്‍ക്കത്ത: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടണെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി അര്‍ജന്‍റീനിയന്‍ താരം അലജാൻഡ്രോ ഗർനാച്ചോ നേടിയ ഓവര്‍ ഹെഡ് ഗോളിനെക്കുറിച്ചാണ് ഫുട്ബോള്‍ ലോകത്ത് ചൂടേറിയ ചര്‍ച്ച. പെനല്‍റ്റി ബോക്സിനകത്തു നിന്ന് ഗര്‍നാച്ചൊ തൊടുത്ത ബൈസിക്കിള്‍ കിക്ക് ഗോള്‍ കണ്ട് വണ്ടറടിച്ച ആരാധകര്‍ പക്ഷെ ഇന്ത്യയിലും അതിന്‍റെ തനിയാവര്‍ത്തനമുണ്ടായത് കണ്ടിരിക്കാന്‍ വഴിയില്ല.

ഗർനാച്ചോയുടെ ഗോള്‍ പോലെ തന്നെ ആഘോഷിക്കപ്പെട്ടില്ലെങ്കിലും ഇത്തവണത്തെ ഏറ്റവും മികച്ച ഗോളിനുള്ള ഫിഫ പുഷ്കാസ് പുരസ്കാരത്തിനായി മത്സരിക്കാന്‍ ഒരു ഇന്ത്യക്കാരനുമുണ്ടാകുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസം നടന്ന കൊല്‍ക്കത്ത ഫുട്ബോള്‍ ലീഗില്‍ ആര്യന്‍ എഫ് സി യുവതാരം സൈകത് സര്‍ക്കാര്‍ ആണ് ആരാധകരെ അമ്പരപ്പിക്കുന്ന ഫിനിഷിംഗ് മികവോടെ വണ്ടര്‍ ഗോള്‍ നേടിയത്. അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷനാണ് ഗോളിന്‍റെ വീഡിയോ പങ്കുവെച്ചത്.

കൊല്‍ക്കത്ത കസ്റ്റംസിനെതിരാ മത്സരത്തില്‍ 72-ാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ലഭിച്ചൊരു ഫ്രീ കിക്കിലായിരുന്നു സര്‍ക്കാരിന്‍റെ ബൈസിക്കിള്‍ കിക്ക് ഗോള്‍. മത്സരത്തില്‍ ആര്യന്‍ എഫ് സി തോറ്റെങ്കിലും സര്‍ക്കാരിന്‍റെ ഗോള്‍ പ്രാദേശിക മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായില്ല.

'അത് ഫൗളല്ല', തന്നെ വീഴ്ത്തിയതിന് റഫറി അനുവദിച്ച പെനൽറ്റി വേണ്ടെന്ന് പറഞ്ഞ് ഞെട്ടിച്ച് റൊണാൾഡോ-വീഡിയോ

എന്നാല്‍ സര്‍ക്കാരിന്‍റെ ഗോള്‍ ഇത്തവണത്തെ പുഷ്കാസ് അവാര്‍ഡിനായി സമര്‍പ്പിക്കുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി അനിര്‍ബന്‍ ദത്ത ഇന്ത്യന്‍ എക്സ്പ്രസിനോട് പറ‍ഞ്ഞു. ഗോളിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ആരാധകരില്‍ നിന്ന് ലഭിച്ച പ്രതികരണം കണ്ടാണ് പുഷ്കാസ് അവാര്‍ഡിന് സമര്‍പ്പിക്കാന്‍ തീരുമാനിച്ചതെന്നും ദത്ത വ്യക്തമാക്കി.

പ്രീമിയര്‍ ലീഗില്‍ ഞായറാഴ്ച നടന്ന എവര്‍ട്ടണെതിരായ മത്സരത്തില്‍ പത്താം മിനിറ്റിലായിരുന്നു ഗര്‍ണാച്ചോ ഡിയോഗോ ഡാലൊറ്റിന്‍റെ ക്രോസില്‍ നിന്ന് വണ്ടര്‍ ഗോളടിച്ചത്. മത്സരത്തില്‍ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് ജയിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios