Asianet News MalayalamAsianet News Malayalam

രക്ഷകനായി റൊണാള്‍ഡോ; അവിശ്വസനീയ തിരിച്ചുവരവുമായി യുവന്റസ് ക്വാര്‍ട്ടറില്‍

ആദ്യപാദത്തില്‍ 2-0ന് തോറ്റ യുവെക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള ജയമെങ്കിലും നേടിയാലെ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു. ഇരു പാദങ്ങളിലുമായി അത്‌ലറ്റിക്കോ മാഡ്രിനെ 3-2 ന് തോൽപ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം.

Cristiano Ronaldo inspires miracle Juventus comeback
Author
Milan, First Published Mar 13, 2019, 11:20 AM IST

മിലാന്‍: സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഹാട്രിക് മികവിൽ ചാമ്പ്യൻസ് ലീഗിൽ യുവന്‍റസിന്റെ അവിശ്വസനീയ തിരിച്ചുവരവ്. ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ രണ്ടാം പാദത്തില്‍ എതിരില്ലാത്ത മൂന്നു ഗോളിന് അത്‌ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി യുവന്റസ് ക്വര്‍ട്ടറിലെത്തി.

ആദ്യപാദത്തില്‍ 2-0ന് തോറ്റ യുവെക്ക് മൂന്ന് ഗോള്‍ വ്യത്യാസത്തിലുള്ള ജയമെങ്കിലും നേടിയാലെ ക്വാര്‍ട്ടര്‍ സാധ്യത ഉണ്ടായിരുന്നുള്ളു. ഇരു പാദങ്ങളിലുമായി അത്‌ലറ്റിക്കോ മാഡ്രിനെ 3-2 ന് തോൽപ്പിച്ചാണ് യുവന്റസിന്റെ മുന്നേറ്റം. കളം നിറഞ്ഞു കളിച്ചു യുവന്‍റസ് പന്തവകാശത്തിലും പാസിംഗിലും ഒരുപോലെ മികവുകാട്ടിയപ്പോള്‍ ആദ്യപാദത്തില്‍ പുറത്തെടുത്ത മികവ് ആവര്‍ത്തിക്കാന്‍ അത്‌ലറ്റിക്കോക്ക് ആയില്ല. കളിയുടെ 27-ാം മിനുറ്റിൽ യൂറോപ്യൻ ഫുട്ബോളിലെ കരുത്തുറ്റ പ്രതിരോധക്കോട്ടയെ തലകൊണ്ട് കീറി മുറിച്ചു ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യ വെടി പൊട്ടിച്ചു.

ഇടവേളെ കഴിഞ്ഞ് മിനുറ്റുകൾകകം ക്രിസ്റ്റ്യാനോ ഒരിക്കൽ കൂടെ രക്ഷകന്റെ വേഷം അണിഞ്ഞു. 86-ാം മിനുറ്റിൽ ക്രിസ്റ്റ്യാനോ ഹാർട്രിക്ക് പൂർത്തിയാക്കിയപ്പോൾ യുവന്‍റസ് ക്വാർട്ട‌റിലേക്ക് മാർച്ച് ചെയ്തു. അത്‌ലറ്റിക്കോ മൈതാനത്ത് നടന്ന ആദ്യപാദ മത്സരത്തിൽ രണ്ടു ഗോളിന് തോറ്റ ശേഷമായിരുന്നു യുവന്റസിന്റെ അവിശ്വസനീയ തിരിച്ചു വരവ്. ജയത്തോടെ കഴിഞ്ഞ മൂന്ന് വർഷവും റയലിനൊപ്പം നേടിയ യൂറോപ്പിന്റെ ചക്രവർത്തിപട്ടത്തിലേക്ക് ക്രിസ്റ്റ്യനോ റൊണാൾഡോ ഒരു പടി കൂടി അടുത്തു.

ഇത്തവണ റയൽ അയാക്സിനോട് തോറ്റ് പുറത്തായപ്പോഴാണ് റൊണാള്‍ഡോയുടെ മികവില്‍ യുവെ ക്വാർട്ടറിലെത്തിയത്. കഴിഞ്ഞ വർഷം റയലിനു വേണ്ടി ക്രിസ്റ്റ്യാനോ തട്ടിപ്പറിച്ചത് യുവന്റസിനായി തിരിച്ചു തരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Follow Us:
Download App:
  • android
  • ios