Asianet News MalayalamAsianet News Malayalam

യൂറോ കപ്പ്: ഇറ്റലി മരണഗ്രൂപ്പില്‍, ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജര്‍മനിക്കും ഗ്രൂപ്പ് ഘട്ടം എളുപ്പം

ഗ്രൂപ്പ് എയില്‍ ജര്‍മനിക്കൊപ്പമുള്ളത് സ്കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്സർലന്‍ഡ് ടീമുകളാണ്. ഗ്രൂപ്പ് എഫില്‍ ക്രിസ്റ്റ്യാനൊ റൊണാാള്‍ഡോയുടെ പോര്‍ച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കും,ടര്‍ക്കിയും ജോര്‍ജിയ-ഗ്രീസ്, കസാഖിസ്ഥാന്‍-ലക്സംബര്‍ഗ് പ്ലേ ഓഫ് വിജയികളുമാണുള്ളത്.

Germany vs Scotland in Euro 2024 opener, Italy,Spain, Croatia in group of Death
Author
First Published Dec 3, 2023, 10:46 AM IST

സൂറിച്ച്: അടുത്തവര്‍ഷം ജൂണില്‍ നടക്കുന്ന യൂറോ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇറ്റലി മരണ ഗ്രൂപ്പില്‍.ഗ്രൂപ്പ് ബിയില്‍ സ്പെയിന്‍, ക്രൊയേഷ്യ, അല്‍ബേനിയ എന്നീ ടീമുകള്‍ക്കെതിരെ ആണ് ഇറ്റലിയുടെ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങള്‍. അതിഥേയരായ ജര്‍മനിക്കും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ഗ്രൂപ്പ് ഘട്ടം താരതമ്യേന എളുപ്പമാണ്.

ഗ്രൂപ്പ് എയില്‍ ജര്‍മനിക്കൊപ്പമുള്ളത് സ്കോട്‌ലന്‍ഡ്, ഹംഗറി, സ്വിറ്റ്സർലന്‍ഡ് ടീമുകളാണ്. ഗ്രൂപ്പ് എഫില്‍ ക്രിസ്റ്റ്യാനൊ റൊണാാള്‍ഡോയുടെ പോര്‍ച്ചുഗലിന് ചെക്ക് റിപ്പബ്ലിക്കും,ടര്‍ക്കിയും ജോര്‍ജിയ-ഗ്രീസ്, കസാഖിസ്ഥാന്‍-ലക്സംബര്‍ഗ് പ്ലേ ഓഫ് വിജയികളുമാണുള്ളത്.

എന്തും സംഭവിക്കാം, അടുത്ത ലോകകപ്പിലും കളിക്കുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനം പ്രഖ്യാപിച്ച് ലിയോണല്‍ മെസി

ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സിനാകട്ടെ നെതര്‍ലന്‍ഡ്സ്, ഓസ്ട്രേിയ എന്നിവര്‍ക്ക് പുറമെ പോളണ്ട്-വെയില്‍സ്, ഫിന്‍ലന്‍ഡ്- എസ്റ്റോണിയ പ്ലേ ഓഫ് വിജയികളെയാകും നേരിടേണ്ടിവരിക. നിലവിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ടിന് ഡെന്‍മാര്‍ക്ക്, സ്ലോവേനിയ, സെര്‍ബിയ എന്നിവരാണ് എതിരാളികള്‍. ആറ് ഗ്രൂപ്പിലെയും ചാമ്പ്യന്‍മാരും മികച്ച നാല് രണ്ടാം സ്ഥാനക്കാരുമാകും പ്രീ ക്വാര്‍ട്ടറിലെത്തുക. ജൂണ്‍ 14ന് ജര്‍മനി-സ്കോട്‌ലന്‍ഡ് പോരാട്ടത്തോടെയാണ് യൂറോ കപ്പിന് കിക്കോഫാകുക.

യൂറോ കപ്പ് ഗ്രൂപ്പ് മത്സരങ്ങള്‍ ഇങ്ങനെ.

ഗ്രൂപ്പ് എ: ജർമ്മനി (ആതിഥേയർ),സ്കോട്ട്ലൻഡ്,ഹംഗറി,സ്വിറ്റ്സർലൻഡ്

ഗ്രൂപ്പ് ബി: സ്പെയിൻ,ക്രൊയേഷ്യ,ഇറ്റലി,അൽബേനിയ

ഗ്രൂപ്പ് സി: സ്ലോവേനിയ,ഡെൻമാർക്ക്,സെർബിയ,ഇംഗ്ലണ്ട്

ഗ്രൂപ്പ് ഡി: നെതർലാൻഡ്‌സ്,ഓസ്ട്രിയ,ഫ്രാൻസ്, പ്ലേ ഓഫ് ജേതാവ് എ (പോളണ്ട്/വെയിൽസ്/ഫിൻലൻഡ്/എസ്റ്റോണിയ).

ഗ്രൂപ്പ് ഇ: ബെൽജിയം,സ്ലൊവാക്യ,റൊമാനിയ,പ്ലേ ഓഫ് ജേതാവ് ബി (ഇസ്രയേൽ/ബോസ്നിയ/യുക്രെയ്ൻ/ഐസ്ലാൻഡ്).

ഗ്രൂപ്പ് എഫ്:പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്,ടർക്കി,പ്ലേ ഓഫ് ജേതാവ് സി (ജോർജിയ/ഗ്രീസ്/കസാഖ്സ്ഥാൻ/ലക്സംബർഗ്).

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios