Asianet News MalayalamAsianet News Malayalam

അര്‍ജന്റീനയോടേറ്റ തോല്‍വി: റാങ്കിംഗില്‍ ബ്രസീലിനെ കാത്ത് കനത്ത തിരിച്ചടി! കൂടാതെ ഫിഫയുടെ അച്ചടക്ക നടപടിയും

അര്‍ജന്റീനയ്ക്ക് പുതിയ റാങ്കിംഗില്‍ 1855 പോയിന്റാണ് ഉണ്ടാവുക. 1845 പോയിന്റുള്ള ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കും. 28 പോയിന്റ് നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് ബ്രസീല്‍ മാറുമ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് എത്തും.

great set back for brazil after lose against argentina in world cup qualifier
Author
First Published Nov 24, 2023, 9:58 PM IST

സൂറിച്ച്: ലോക ചാംപ്യന്മാരായ അര്‍ജന്റീന പുതിയ ഫിഫ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരും. ഈ മാസം 30നാണ് പുതിയ ഫിഫ റാങ്കിംഗ് പുറത്തുവരേണ്ടത്. എന്നാല്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീഴും. ഈ ഇന്റര്‍ നാഷണല്‍ ബ്രേക്കില്‍ ബ്രസീല്‍ കളിച്ച രണ്ട് മത്സരങ്ങളും പരാജയപ്പെട്ടിരുന്നു. ഇതാണ് ബ്രസീലിന് റാങ്കിംഗില്‍ തിരിച്ചടിയാകുന്നത്. 2023 ഏപ്രിലിലെ റാങ്കിംഗിലാണ് അര്‍ജന്റീന ബ്രസീലിനെ മറികടന്ന് ഒന്നാമതെത്തിയത്.

അര്‍ജന്റീനയ്ക്ക് പുതിയ റാങ്കിംഗില്‍ 1855 പോയിന്റാണ് ഉണ്ടാവുക. 1845 പോയിന്റുള്ള ഫ്രാന്‍സ് രണ്ടാം സ്ഥാനത്ത് നിലനില്‍ക്കും. 28 പോയിന്റ് നഷ്ടപ്പെട്ട് അഞ്ചാം സ്ഥാനത്തേക്ക് ബ്രസീല്‍ മാറുമ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് ഇംഗ്ലണ്ട് എത്തും. ബെല്‍ജിയമാണ് നാലാം സ്ഥാനത്ത്. പുതിയ റാങ്കിംഗില്‍ ഇന്ത്യ 102 സ്ഥാനത്ത് തുടരും. അതേസമയം, ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ അര്‍ജന്റൈന്‍ ആരാധകരോട് മോശമായി പെരുമാറിയ ബ്രസീലിയന്‍ പൊലീസിന്റെ നടപടി കടുത്ത ശിക്ഷാവിധിക്ക് വഴിവച്ചേക്കും. 

മാരക്കാനയില്‍ മത്സരം തുടങ്ങും മുന്‍പേ ബ്രസീലിയന്‍ ആരാധകര്‍ അര്‍ജന്റൈന്‍ ആരാധകരെ ആക്രമിക്കുകയായിരുന്നു. ബ്രസീലിയന്‍ പൊലീസും അര്‍ജന്റൈന്‍ ആരാധകരെ മര്‍ദിച്ചു. ഇതില്‍ പ്രതിഷേധിച്ച് അര്‍ജന്റൈന്‍ ടീം കളിക്കളം വിട്ടുപോയിരുന്നു. ഈ പശ്ചാത്തലത്തില്‍ ബ്രസീലിനെതിരെ കടുത്ത നടപടി ഉണ്ടായേക്കും. ഹോം മത്സരങ്ങളില്‍ നിന്ന് കാണികളെ വിലക്കുക, പിഴ ചുമത്തുക, ഇതുമല്ലെങ്കില്‍ ഒരു പോയിന്റ് വെട്ടിക്കുറയ്ക്കുകഎന്നിവയിലൊരു നടപടിയാണ് ബ്രസീലിനെ കാത്തിരിക്കുന്നത്. 

തുടര്‍ച്ചയായ മൂന്ന് മത്സരത്തില്‍ തോറ്റ ബ്രസീല്‍ മേഖലയില്‍ ആറാം സ്ഥാനത്താണിപ്പോള്‍. പോയിന്റ് വെട്ടിക്കുറയ്ക്കുന്നത് ഈ സാഹചര്യത്തില്‍ ബ്രസീലിന് കനത്ത തിരിച്ചടിയാവും. മത്സരത്തില്‍ ബ്രസീല്‍ പരാജയപ്പെട്ടിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു മുന്‍ ലോക ചാംപ്യന്മാരുടെ പരാജയം. നിക്കോളാസ് ഒട്ടൊമെന്‍ഡിയാണ് അര്‍ജന്റീനയുടെ ഗോള്‍ നേടിയിരുന്നത്.

ഹാര്‍ദിക് പാണ്ഡ്യയെ റിലീസ് ചെയ്ത് ഗുജറാത്ത് ടൈറ്റന്‍സ്? അഭ്യൂഹങ്ങള്‍ക്ക് വിരാമമെന്ന് സോഷ്യല്‍ മീഡിയ

Latest Videos
Follow Us:
Download App:
  • android
  • ios