Asianet News MalayalamAsianet News Malayalam

ബ്ലൈൻഡ് ഫുട്‌ബോൾ ചാംപ്യൻഷിപ്പ്: ഇന്ത്യൻ പുരുഷ ടീം തായ്ലാന്‍റിലേക്ക്, ഗോൾ കീപ്പറായി മലയാളിയും !

ആലപ്പുഴ സ്വദേശി ഗോൾ കീപ്പർ പി.എസ് സുജിത് ആണ് ഇന്ത്യൻ ടീമിൽ ഇടം നേടിയ ഏക മലയാളി. ടൂർണമെന്റിലേക്ക് ഇന്ത്യയിൽ നിന്നും ഒരു മലയാളിയടക്കം രണ്ടു റഫറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്.

Indian mens blind football team set to leave for international blind football world cup in thailand
Author
First Published Mar 23, 2024, 6:52 PM IST

മലപ്പുറം: തായ്ലന്‍റിലെ ബാങ്കോക്കിൽ വെച്ച് നടക്കുന്ന അന്തരാഷ്ട്ര ബ്ലൈൻഡ് ഫുട്‌ബോൾ ടൂർണമെന്റിന് വേണ്ടിയുള്ള ഇന്ത്യൻ ടീമിനെ പ്രഘ്യാപിച്ചു. കടവന്ത്ര ഗാമ ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ച നടന്ന ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് ഹെഡ് കോച്ച് ഇവാൻ വുകോമനോവിച്ച് ആണ് ടീമിനെ പ്രഘ്യാപിച്ചത്. മാർച്ച് 16 മുതൽ ആരംഭിച്ച അവസാനഘട്ട പരിശീലന ക്യാമ്പിന് ശേഷം 24നു ഇന്ത്യ ടീം തായ്ലണ്ടിലേക് തിരിക്കും. ഈ മാസം 26നു തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്ത്യ ജപ്പാനെ നേരിടും. തുടർന്നുള്ള ദിവസനങ്ങളിൽ തായ്ലാൻഡും ലാവോസുമാണ് ഇന്ത്യയുടെ എതിരാളികൾ.

ആലപ്പുഴ സ്വദേശി ഗോൾ കീപ്പർ പി.എസ് സുജിത് ആണ് ഇന്ത്യൻ ടീമിൽ ഇടം നേടിയ ഏക മലയാളി. ടൂർണമെന്റിലേക്ക് ഇന്ത്യയിൽ നിന്നും ഒരു മലയാളിയടക്കം രണ്ടു റഫറിമാരെയും തെരഞ്ഞെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി എ. ബൈജു ആണ് ഇന്റർനാഷണൽ ബ്ലൈൻഡ് ഫുട്‌ബോൾ ടൂർണമെന്റിലേക്ക് ക്ഷണം ലഭിച്ച മലയാളി റഫറി.

ടീം അംഗങ്ങൾ: ആകാശ് സിംഗ് (ഉത്തർ പ്രദേശ്), ക്ലിങ്സോൺ ഡി മാറാക് (മേഘാലയ), പ്രദീപ് പട്ടേൽ (ഡൽഹി), പ്രകാശ് ചൗധരി (ഡൽഹി), സാഹിൽ (ഉത്തരാഖണ്ഡ്) തുഷാർ കുമാർ (ഉത്തർ പ്രദേശ്), വിഷ്ണു വഗേല (ഗുജറാത്ത്). ഗോൾ കീപ്പർമാർ: പി.എസ് സുജിത് (കേരളം), എസ് യുവൻശങ്കർ (തമിഴ്‌നാട്). ഒഫീഷ്യൽസ്: സുനിൽ ജെ മാത്യു (ഹെഡ് കോച്ച് ) ഡിയോതാസോ യഹോ (ഗോൾ ഗൈഡ്).

Read More :  അടിമേടിച്ച് ഹര്‍ഷല്‍! പഞ്ചാബിനെതിരെ അവസാന ഓവറില്‍ മത്സരം തിരിച്ചുപിടിച്ച് ഡല്‍ഹി; രണ്ടാം വരവില്‍ പന്തിന് നിരാശ

Follow Us:
Download App:
  • android
  • ios