Asianet News MalayalamAsianet News Malayalam

'സഹല്‍ ടീമിലുള്ളത് സന്തോഷം'; മലയാളി താരത്തെ അകറ്റിനിര്‍ത്തുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഷട്ടോറി

സഹൽ അബ്‌ദുൾ സമദിനെ ഇഷ്‌ടമല്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് എൽകോ ഷട്ടോറി

ISL Eelco Schattorie about Sahal Abdul Samad
Author
Kochi, First Published Nov 7, 2019, 6:11 PM IST

കൊച്ചി: മധ്യനിരതാരം സഹൽ അബ്‌ദുൾ സമദിനോട് താൽപര്യമില്ലെന്ന അഭ്യൂഹങ്ങള്‍ തള്ളി കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് എൽകോ ഷട്ടോറി. സഹൽ ഭാവനയുള്ള കളിക്കാരനാണെന്നും സഹലുമായി യാതൊരു അഭിപ്രായഭിന്നതയുമില്ലെന്നും ഷട്ടോറി കൊച്ചിയിൽ പറഞ്ഞു. 

തനിക്ക് സഹലിനെ ഇഷ്‌ടമല്ലെന്നാണ് വിമർശനം, അത് ഒരിക്കലും ശരിയല്ല. സഹൽ ടീമിലുള്ളതിൽ തനിക്ക് സന്തോഷമാണ്. സഹൽ ഭാവനയുള്ള കളിക്കാരനാണ്. പക്ഷെ മത്സരപരിചയം കുറവുണ്ട്- ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ പറഞ്ഞു. 

ഐഎസ്‌എൽ അഞ്ചാം സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയ കണ്ണൂർ സ്വദേശി സഹൽ അബ്‌ദുൾ സമദ് ആദ്യ മത്സരത്തിലെ പ്രകടനം കൊണ്ട് തന്നെ ആരാധകരുടെ മനംകവർന്നിരുന്നു. പുതിയ സീസണിൽ ബ്ലാസ്റ്റേഴ്‌സ് സഹലുമായുള്ള കരാർ നീട്ടിയതോടെ മധ്യനിരയിൽ ഇത്തവണയും ഇന്ത്യൻ ഓസിൽ പ്രധാന താരമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആദ്യ മത്സരങ്ങളിൽ പകരക്കാരനായാണ് പുതിയ കോച്ച് എൽകോ ഷട്ടോറി സഹലിനെ ഇറക്കിയത്. 

സഹലിനോട് കോച്ചിനുള്ള അനിഷ്‌ടമാണ് ഇതിന് കാരണമെന്ന് ആരാധകരും വിമർശിച്ചു. മുംബൈയുമായുള്ള മത്സരത്തിലെ തോൽവിക്ക് കാരണം സഹലിനെ പകരക്കാരനാക്കി ഇറക്കാനുള്ള തീരുമാനമാണ് എന്ന് ഷട്ടോറി വ്യക്തമാക്കിയത്. ഇതോടെ ആരാധകർ കോച്ചിനെതിരെ തിരിഞ്ഞു. ഈ സാഹചര്യത്തിലാണ് ഷട്ടോറിയുടെ വിശദീകരണം

'മുംബൈയുമായുള്ള മത്സരത്തിൽ സഹൽ മികച്ച ആക്രമണവും പ്രതിരോധവും നടത്തി. ചില നിർണായക പിഴവുകളും സംഭവിച്ചു. എന്നാൽ തോൽവിയുടെ പൂർണ ഉത്തരവാദിത്വം സഹലിന് മേൽകെട്ടിവെക്കാൻ ഉദേശിച്ചിട്ടില്ലെന്നും ഷട്ടോറി വ്യക്തമാക്കി. പോരായ്‌മകൾ സഹലുമായി സംസാരിച്ച് തിരുത്താനുള്ള നിർദേശങ്ങൾ നൽകിയിട്ടുണ്ട്' എന്നും ഷട്ടോറി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios