Asianet News MalayalamAsianet News Malayalam

കേരള ബ്ലാസ്റ്റേഴ്‌സിന്റെ അവസാന വിദേശ സൈനിംഗും പൂര്‍ത്തിയായി; ഗ്രീക്ക് താരം ചില്ലറക്കാരനല്ല

ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമാണ് താരം യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. 2009ല്‍ ഒളിംപിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാംപ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയര്‍ ടീമുമായി കരാര്‍ ഒപ്പിടാന്‍ ഇട നല്‍കി. 

Kerala Blasters signed their last foriegn player of the season with Dimitrios Diamantakos
Author
First Published Aug 25, 2022, 7:39 PM IST

കൊച്ചി: ഗ്രീക്ക് മുന്നേറ്റ താരം ദിമിത്രിയോസ് ഡയമാന്റകോസ് കേരള ബ്ലാസ്റ്റേഴ്സില്‍. ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് എച്ച്എന്‍കെ ഹയ്ദുക് സ്പ്ളിറ്റില്‍ നിന്നാണ് 29കാരന്‍ ബ്ലാസ്റ്റേഴ്സിലെത്തുന്നത്. ഗ്രീക്ക് ക്ലബ്ബ് അട്രോമിറ്റോസ് പിറായുസിനൊപ്പമാണ് താരം യൂത്ത് കരിയര്‍ ആരംഭിക്കുന്നത്. 2009ല്‍ ഒളിംപിയാകോസിന്റെ യൂത്ത് ടീമില്‍ ചേര്‍ന്നു. അണ്ടര്‍ 19 ലീഗിലെയും യൂത്ത് ചാംപ്യന്‍സ് ലീഗിലെയും മികച്ച പ്രകടനം അദ്ദേഹത്തിന് ക്ലബ്ബിന്റെ സീനിയര്‍ ടീമുമായി കരാര്‍ ഒപ്പിടാന്‍ ഇട നല്‍കി. 

2012നും 2014നും ഇടയില്‍ വിവിധ ഗ്രീക്ക് ക്ലബ്ബുകളായ പനിയോനിയോസ് ഏതന്‍സ്, അറിസ് തെസലോനികി, എര്‍ഗോടെലിസ് എഫ്സി എന്നിവയ്ക്കായി വായ്പാടിസ്ഥാനത്തില്‍ കളിച്ചു. ഒളിംപിയാകോസില്‍ തിരിച്ചെത്തുന്നതിന് മുമ്പായി 49 മത്സരങ്ങളില്‍ 14 ഗോളും നേടി. ഒളിംപിയാകോസില്‍ 17 കളിയില്‍ നാല് ഗോളും നേടി. 2015ല്‍ ബുണ്ടസ് ലീഗ് രണ്ടാം ഡിവിഷന്‍ ക്ലബ്ബ് കാള്‍ഷ്രുഹെറുമായി വായ്പാടിസ്ഥാനത്തില്‍ കരാറൊപ്പിട്ടത് വഴിത്തിരിവായി. 

തുടര്‍ന്നുള്ള സമ്മറില്‍ ജര്‍മന്‍ ക്ലബ്ബുമായി സ്ഥിരം കരാറിലുമെത്തി. ജര്‍മനിയില്‍ ആറ് വര്‍ഷത്തെ കളിജീവിതത്തിന്റെ തുടക്കമായിരുന്നു അത്. വിഎഫ്എല്‍ ബോചും, എഫ്സി സെന്റ് പോളി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചു. ഈ കാലയളവില്‍ 100ല്‍ കൂടുതല്‍ മത്സരങ്ങളില്‍നിന്ന് 34 ഗോളും എട്ട് അസിസ്റ്റുകളും അദ്ദേഹം നടത്തി. 2020 ജൂലൈയിലാണ് ക്രൊയേഷ്യന്‍ ടോപ് ഡിവിഷന്‍ ക്ലബ്ബ് ഹയ്ദുക് സ്പ്ളിറ്റുമായി മൂന്ന് വര്‍ഷത്തെ കരാറിലൊപ്പിടുന്നത്. 

'ആരൊരാളെന്‍ കുതിരയെ കെട്ടുവാന്‍, ആരൊരാളെന്‍ മാര്‍ഗം മുടക്കുവാന്‍'; പ്രഗ്‌നാനന്ദ ഒറ്റപ്പെട്ട സംഭവമല്ല

30ല്‍ കൂടുതല്‍ മത്സരങ്ങളില്‍ ഇറങ്ങുകയും ചെയ്തു. ബ്ലാസ്റ്റേഴ്സില്‍ ചേരുന്നതിന് മുന്പ് ഇസ്രയേലി ക്ലബ്ബ് എഫ്സി അസ്ഹഡോഡിനൊപ്പം വായ്പാടിസ്ഥാനത്തില്‍ കളിക്കുകയായിരുന്നു ദിമിത്രിയോസ്. ഗ്രീസിനായി എല്ലാ യൂത്ത് വിഭാഗങ്ങളിലും ദിമിത്രിയോസ് പ്രതിനിധീകരിച്ചിട്ടുണ്ട്. 46 മത്സരങ്ങളില്‍ 19 ഗോളുംനേടി. യൂറോപ്യന്‍ അണ്ടര്‍ 19 ചാംപ്യന്‍ഷിപ്പില്‍ റണ്ണറപ്പായ ടീമിനൊപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റിലെ രണ്ടാമത്തെ ടോപ് സ്‌കോററുമായി. ഗ്രീസ് ദേശീയ ടീമിനായി അഞ്ച് തവണ കളിച്ചു. മുന്‍ പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ കോച്ച് ക്ളോഡിയോ റനിയേരിക്ക് കീഴിലാണ് കളിച്ചത്.

'കോലിയുടെ അര്‍പ്പണബോധം മാതൃകയാണ്, അമ്പരന്നിട്ടുണ്ട്'; വെളിപ്പെടുത്തലുമായി റാഷിദ് ഖാന്‍

ഈ സമ്മറിലെ കെബിഎഫ്സിയുടെ അവസാനത്തെ വിദേശ താര കരാറാണ് ദിമിത്രിയോസ് ഡയമാന്റകോസിന്റേത്. മുന്നേറ്റനിരയ്ക്ക് ദിമിത്രിയോസ് കൂടുതല്‍ കരുത്ത് പകരുമെന്ന് ബ്ലാസ്റ്റേഴ്സ് പ്രതീക്ഷിക്കുന്നു. നേരത്തെ കരാറായതില്‍ അദ്ദേഹത്തിന്റെ ഗ്രീക്ക്  എതിരാളി  അപോസ്തോലോസ് ജിയാന്നുവും ഉള്‍പ്പെടും. സീസണിന് മുന്നോടിയായുള്ള പ്രീ സീസണ്‍ മുന്നൊരുക്കത്തിനായി ക്ലബ്ബ് നിലവില്‍ യുഎഇയിലാണ്. താരം ഉടന്‍ ടീമിനൊപ്പം ചേരും.
 

Latest Videos
Follow Us:
Download App:
  • android
  • ios