Asianet News MalayalamAsianet News Malayalam

മഹാസമുദ്രത്തിൽ ലാലേട്ടന്‍, ലോകകപ്പിൽ റിച്ചാർലിസൺ, വണ്ടർ ഗോളുമായി എംബാപ്പെയും, എന്നിട്ടും പിഎസ്‌ജിക്ക് തോൽവി

എന്നാല്‍ മത്സരം തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ 87-ാം മിനിറ്റില്‍ എംബാപ്പെ ഓവര്‍ഹെഡ് കിക്കിലൂടെ വണ്ടര്‍ ഗോളടിച്ച് പി എസ് ജിയുടെ തോല്‍വിഭാരം കുറച്ചു. മഹാസമുദ്രം എന്ന സിനിമയില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ ഇന്‍ട്രോ സീനില്‍ മോഹന്‍ലാലും സമാനമായ കിക്കിലൂടെ ഗോള്‍ നേടിയതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു എംബാപ്പെയുടെ ഓവര്‍ഹെഡ് കിക്ക്.

Kylian Mbappe scores double but PSG slumps to first loss of season gkc
Author
First Published Sep 16, 2023, 10:24 AM IST

പാരീസ്: ഫ്രഞ്ച് ലീഗില്‍ പി എസ് ജിയുടെ കഷ്ടകാലം തീരുന്നില്ല. സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ ഇരട്ട ഗോള്‍ നേടിയിട്ടും നീസിനെതിരെ പി എസ് ജി നീ ഞെട്ടക്കുന്ന തോല്‍വി വഴങ്ങി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു പി എസ് ജിയുടെ തോല്‍വി.

28-ാം മിനിറ്റില്‍ ടേറേം മോഫിയിലൂടെ നീസാണ് ആദ്യം മുന്നിലെത്തിയത്. 29-ാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ പി എസ് ജി ഒപ്പമെത്തി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗെയ്റ്റന്‍ ലാബോര്‍ഡെ നീസിനെ വീണ്ടും മുന്നിലെത്തിച്ചു. 68-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോളടിച്ച് ടേറേം മോഫി നീസിന്‍റെ വിജയം ഉറപ്പിച്ചു.

മെസിയെ സഹപരിശീലകനാക്കി അര്‍ജന്‍റീന; ബൊളിവീയക്കെതിരായ മത്സരം ഡഗ് ഔട്ടിലിരുന്ന് കണ്ടത് ഇങ്ങനെ

എന്നാല്‍ മത്സരം തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിയിരിക്കെ 87-ാം മിനിറ്റില്‍ എംബാപ്പെ ഓവര്‍ഹെഡ് കിക്കിലൂടെ വണ്ടര്‍ ഗോളടിച്ച് പി എസ് ജിയുടെ തോല്‍വിഭാരം കുറച്ചു. മഹാസമുദ്രം എന്ന സിനിമയില്‍ സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ ഇന്‍ട്രോ സീനില്‍ മോഹന്‍ലാലും സമാനമായ കിക്കിലൂടെ ഗോള്‍ നേടിയതിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു എംബാപ്പെയുടെ ഓവര്‍ഹെഡ് കിക്ക്.

ഖത്തര്‍ ലോകകപ്പില്‍ ബ്രസീല്‍ താരം റിച്ചാര്‍ലിസണും സെര്‍ബിയക്കെതിരായ മത്സരത്തില്‍ സമാനമായ ഗോള്‍ നേടിയിരുന്നു. കഴിഞ്ഞ സീസണൊടുവില്‍ സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസിയും നെയ്മറും പി എസ് ജി വിട്ടിരുന്നു. ഈ സീസണില്‍ പരിശീലകനായി ലൂയി എന്‍റിക്വ എത്തിച്ച് പുതിയ മുഖവുമായി ഇറങ്ങിയിട്ടും ലീഗ് വണ്ണില്‍ പി എസ് ജിയുടെ കഷ്ടകാലം തീരുന്നില്ല. അഞ്ച് മത്സരങ്ങളില്‍ രണ്ട് ജയവും ജണ്ട് സമനിലയും ഒരു തോല്‍വിയുമായി മൂന്നാം സ്ഥാനത്താണിപ്പോള്‍ പി എസ് ജി. ഇന്നലെ നീസിനെതിരെ ജയിച്ചിരുന്നെങ്കില്‍ പി എസ് ജിക്ക് ഒന്നാം സ്ഥാനത്ത് എത്താമായിരുന്നു.

പി എസ് ജിയെക്കാള്‍ ഒരു മത്സരം കുറച്ചു കളിച്ച മൊണോക്കോ നാലു കളികളില്‍ 10 പോയന്‍റുമായി ഒന്നാമതും അഞ്ച് കളികളില്‍ ഒമ്പത് പോയന്‍റുള്ള നീസ് രണ്ടാമതുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios