Asianet News MalayalamAsianet News Malayalam

രക്ഷകനായി റാഷ്‌ഫോര്‍ഡ്; പിഎസ്‌ജിയെ വീഴ്‌ത്തി യുണൈറ്റഡ് ക്വാര്‍ട്ടറില്‍

രണ്ടാം പാദ പ്രീക്വാർട്ടറിൽ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഇഞ്ചുറി ടൈമില്‍ റാഷ്‌ഫോര്‍ഡ്(90+4) നേടിയ പെനാല്‍റ്റിയിലാണ് യുണൈറ്റഡിന്‍റെ ജയം.

manchester united beats psg match report
Author
Paris, First Published Mar 7, 2019, 8:33 AM IST

പാരിസ്: ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ത്രസിപ്പിക്കുന്ന തിരിച്ചുവരവുമായി മാ‌ഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്വാര്‍ട്ടറിൽ. രണ്ടാം പാദ പ്രീക്വാർട്ടറിൽ പിഎസ്ജിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു. ഇഞ്ചുറി ടൈമില്‍ റാഷ്‌ഫോര്‍ഡ്(90+4) നേടിയ പെനാല്‍റ്റിയിലാണ് യുണൈറ്റഡിന്‍റെ ജയം. ഇരട്ടഗോളുമായി ലുക്കാക്കുവും(2, 30) തിളങ്ങി. പിഎസ്‌ജിക്കായി വെലാസ്‌കോ(12) ഏക ഗോള്‍ നേടി. 

മറ്റൊരു മത്സരത്തിൽ പോര്‍ട്ടോ ഒന്നിനെതിര മൂന്ന് ഗോളുകൾക്ക് റോമയെ തോൽപ്പിച്ചു. 26-ാം മിനിറ്റിൽ ഫ്രാൻസിസ്കോ സോറസിലൂടെ പോർട്ടോ തന്നെയാണ് ആദ്യം മുന്നിലെത്തിയത്. 37-ാം മിനിറ്റിൽ ഡാനിലോ ഡി റോസിയിലൂടെ റോമ സമനില ഗോൾ നേടി. 52-ാം മിനിറ്റിൽ മൊസ മരേഗയുടെ ഗോളിലൂടെ പോർട്ടോ വീണ്ടും മുന്നിലെത്തി. 117- മിനിറ്റിൽ പെനാൽറ്റിയിലൂടെയാണ് അലക്സ്ടെല്ലസ് പോർട്ടോയുടെ മൂന്നാം ഗോളടിച്ചത്.

Follow Us:
Download App:
  • android
  • ios