Asianet News MalayalamAsianet News Malayalam

എംഎസ്‌ജി സഖ്യം മിന്നി; ബാഴ്സയ്ക്ക് തകര്‍പ്പന്‍ ജയം

ജയത്തോടെ 19 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥനത്തെത്താനും ബാഴ്സക്കായി. 18 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഇന്ന് രാത്രി മത്സരമുണ്ട്.

MSG shines Barcelona beat Eibar in La liga
Author
Barcelona, First Published Oct 19, 2019, 6:50 PM IST

ബാഴ്സലോണ: മുന്നേറ്റനിരയില്‍ മെസ്സി, സുവാരസ്, ഗ്രീസ്മാന്‍ സഖ്യത്തിന്റെ മികവില്‍ സ്പാനിഷ് ലീഗില്‍ ബാഴ്സലോണയ്ക്ക് മിന്നും ജയം. ഐബറിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് ബാഴ്സ തകര്‍ത്തത്. പതിമൂന്നാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാനിലൂടെയാണ് ബാഴ്സ ആദ്യം മുന്നിലെത്തിയത്. 58-ാം മിനിറ്റില്‍ ലിയോണല്‍ മെസ്സി ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 66-ാം മിനിറ്റില്‍ ലൂയി സവുരസും ഗോളടിച്ചതോടെ ബാഴ്സ ജയം ഉറപ്പിച്ചു.

മുന്നേറ്റനിരയില്‍ മെസ്സി-സുവാരസ്-ഗ്രീസ്‌മാന്‍(എംഎസ്ജി) സഖ്യം ഒരു മത്സരത്തില്‍ ഒരുമിച്ച് സ്കോര്‍ ചെയ്യുന്നത്  സീസണില്‍ ആദ്യമായാണ്. ജയത്തോടെ 19 പോയന്റുമായി ലീഗില്‍ ഒന്നാം സ്ഥനത്തെത്താനും ബാഴ്സക്കായി. 18 പോയന്റുമായി രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിന് ഇന്ന് രാത്രി മത്സരമുണ്ട്.

റയല്‍ മയ്യോര്‍ക്കയാണ് മാഡ്രിഡിന്റെ എതിരാളികള്‍. ഈ കളി ജയിച്ചാല്‍ റയലിന് വീണ്ടും ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാം. ഈ മാസം നടക്കേണ്ടിയിരുന്ന ബാഴ്സ-റയല്‍ എല്‍ ക്ലാസിക്കോ പോരാട്ടം കറ്റാലന്‍ പ്രക്ഷോഭത്തെത്തുടര്‍ന്ന് ഡിസംബറിലേക്ക് മാറ്റിയിരുന്നു.

Follow Us:
Download App:
  • android
  • ios