Asianet News MalayalamAsianet News Malayalam

'വാങ്ങാന്‍ കിഡ്നി വില്‍ക്കണോ?': വില കേള്‍പ്പിച്ച് ഞെട്ടിക്കാന്‍ ആപ്പിള്‍; ഐഫോണ്‍ 15 ഇന്ത്യയിലെ വില അറിയാം.!

എന്തായാലും പഴയ പോലെ 'ഐഫോണ്‍ വാങ്ങാന്‍ കിഡ്നി വില്‍ക്കേണ്ടി വരുമോ' തുടങ്ങിയ ട്രോളുകളും ഉയരുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍

Apple iPhone 15 Series Price in India: How Buy iPhone 15 in low price vvk
Author
First Published Sep 14, 2023, 5:14 PM IST

ഐഫോൺ 15 പ്രോയും ഐഫോൺ 15 പ്രോ മാക്സും ചൊവ്വാഴ്ച കാലിഫോർണിയയിലെ ആപ്പിൾ പാർക്കിൽ നടന്ന 'വണ്ടർലസ്റ്റ്' ഇവന്റിൽ വെച്ച് ലോഞ്ച് ചെയ്തത്. ആഗോള ലോഞ്ചിംഗാണ് ഐഫോണിന്‍റെ പുതിയ പതിപ്പിന് ലഭിച്ചിരിക്കുന്നത്. പുതിയ ഐഫോണുകളുടെ പ്രീ ഓർഡറുകൾ  ഈ മാസം 15 ന് ആരംഭിക്കും.  ഫോണുകൾ ഈ മാസം 22-ന് തന്നെ വിൽപ്പനയ്‌ക്കെത്തും. ഐഫോണിന്‍റെ ഐസ്റ്റോറില്‍ നിന്നും. അംഗീകൃത ഡീലറില്‍ മാറില്‍ നിന്നും ഫോണ്‍ വാങ്ങാം. 

അതേ സമയം പതിവുപോലെ ഹൈ പ്രൈസ് പൊയന്‍റില്‍ തന്നെയാണ് ഐഫോണ്‍ വില്‍ക്കുന്നു. ആഗോള വ്യാപകമായി ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഫോണ്‍ 15 വില്‍ക്കും എന്ന് നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ ഇത് മൂലം വലിയ വിലക്കുറവൊന്നും ഇല്ലെന്നാണ് പൊതുവില്‍ സോഷ്യല്‍ മീഡിയ സംസാരം. എന്തായാലും പഴയ പോലെ 'ഐഫോണ്‍ വാങ്ങാന്‍ കിഡ്നി വില്‍ക്കേണ്ടി വരുമോ' തുടങ്ങിയ ട്രോളുകളും ഉയരുന്നുണ്ട് സോഷ്യല്‍ മീഡിയയില്‍

ഇന്ത്യയിലെ ഐഫോണ്‍ വില ഇങ്ങനെ

ഐഫോണ്‍ 15 (128 ജിബി):  79,900
ഐഫോണ്‍ 15 (256 ജിബി):  89,900
ഐഫോണ്‍ 15 (512ജിബി):   1,09,900

ഐഫോണ്‍ 15 പ്ലസ് (128 ജിബി):  89,900
ഐഫോണ്‍ 15 പ്ലസ് (256 ജിബി):  99,900
ഐഫോണ്‍ 15 പ്ലസ് (512 ജിബി):  119,900

ഐഫോണ്‍ 15 പ്രോ മോഡലുകളുടെ വില

അതേ സമയം ഉയര്‍ന്ന മോഡലുകളായ  128ജിബി വേരിയന്റിന്റെ  ഐഫോൺ 15 പ്രോയുടെ കൂടിയ മോഡലിന് 1,34,900 രൂപ മുതലാണ്. 256 ജിബി വേരിയന്റുള്ള ഐഫോൺ 15 പ്രോ മാക്‌സ് 1,59,900 രൂപയ്ക്ക് വാങ്ങാം. 

ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിവ ബ്ലാക്ക് ടൈറ്റാനിയം, ബ്ലൂ ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം ഫിനിഷുകളിൽ വിൽക്കുമെന്ന് കമ്പനി പറഞ്ഞു. ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്‌സ് സ്‌പോർട്‌സ് 6.1 ഇഞ്ച്, 6.7 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ഒഎൽഇഡി ഡിസ്‌പ്ലേകൾ, ആപ്പിളിന്റെ സെറാമിക് ഷീൽഡ് മെറ്റീരിയലും 2,000 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ് വാഗ്ദാനം ചെയ്യുന്നു. ആപ്പിളിന്റെ പുതിയ 3nm ചിപ്‌സെറ്റ് A17 ബയോണിക് ചിപ്‌സെറ്റാണ് പവർ ചെയ്യുന്നത്.

ഗ്രേഡ് 5 ടൈറ്റാനിയവും അലുമിനിയവും ഉപയോഗിച്ചാണ് ഹാൻഡ്സെറ്റുകൾ നിർമ്മിച്ചിരിക്കുന്നത്. മ്യൂട്ട് സ്വിച്ച് മാറ്റിസ്ഥാപിക്കുന്ന ഒരു പുതിയ ആക്ഷൻ ബട്ടണും വാഗ്ദാനം ചെയ്യുന്നുണ്ട്. എഫ്/1.78 അപ്പേർച്ചറുള്ള 48 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറയും ലെൻസ് ഗ്ലെയർ കുറയ്ക്കുന്നതിനുള്ള കോട്ടിംഗും ഈ ഹാൻഡ്‌സെറ്റുകളുടെ സവിശേഷതയാണ്. 

f/2.2 അപ്പേർച്ചറുള്ള 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും. ഐഫോൺ 15 പ്രോയ്ക്ക് 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയുണ്ട്. ഐഫോൺ 15 പ്രോ മാക്സ് മോഡലിന് 12 മെഗാപിക്സൽ പെരിസ്കോപ്പ് ക്യാമറ സെറ്റിങ്ങ്സാണുള്ളത്. അത് 5x ഒപ്റ്റിക്കൽ സൂം പെർഫോമൻസ് വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് കമ്പനിയുടെ അവകാശവാദം. 

ഐഫോൺ 15 സീരീസിലെ പ്രോ മോഡലുകളിൽ 12 മെഗാപിക്സൽ ട്രൂഡെപ്ത്ത് ക്യാമറയും f/1.9 അപ്പേർച്ചറും ഉണ്ട്. അത് സെൽഫികൾ ക്ലിക്കുചെയ്യാനും വീഡിയോ കോളുകൾ ചെയ്യാനും സഹായിക്കും.സാധാരണ മോഡലുകൾ പോലെ, പുതിയ ഐഫോൺ 15 പ്രോ , ഐഫോൺ 15 പ്രോ മാക്സ് എന്നിവ  യുഎസ്ബി 3.0 വേഗതയുള്ള യുഎസ്ബി ടൈപ്പ്-സി പോർട്ട് അവതരിപ്പിക്കുന്നു. ഒരു ഓപ്‌ഷണൽ കേബിൾ ഉപയോഗിച്ച് 10 ജിബിps വരെ ഡാറ്റാ ട്രാൻസ്ഫർ സ്പീഡ് ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.  

ആപ്പിൾ വാച്ച് ഇന്ത്യയിലേക്കും എത്തും; പ്രത്യേകതകളും അത്ഭുതപ്പെടുത്തുന്ന വിലയും അറിയാം.!

ആരാധകരേ ശാന്തരാകൂ... ; നിങ്ങൾ കാത്തിരുന്ന ഐ ഫോൺ 15 സീരീസുകൾ പുറത്തിറക്കി ആപ്പിൾ, ഞെട്ടിക്കുന്ന പ്രത്യേകത!

Asianet News Live
 

Latest Videos
Follow Us:
Download App:
  • android
  • ios