Asianet News MalayalamAsianet News Malayalam

വീട്ടമ്മയുടെ നഗ്നദൃശ്യങ്ങള്‍ വാട്‌സ്ആപ്പ് വഴി വിദേശത്തുള്ള ഭര്‍ത്താവിന് ; വീട്ടിലുള്ള കുറ്റവാളിയെ കണ്ട് ഞെട്ടി പൊലീസുകാര്‍

വീട്ടില്‍ ആരോ രഹസ്യമായി ക്യാമറ വച്ചിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ യഥാര്‍ത്ഥ വില്ലനെ കണ്ടെത്തിയതോടെ എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ് പൊലീസുകാര്‍. സംവിധാനങ്ങള്‍ സ്മാര്‍ട്ട് ആവുന്നതോടെ ഉപയോഗ ശേഷം പല ഉപകരണങ്ങളും ഉപയോഗശേഷം മൂടിയിടേണ്ട സ്ഥിതിയാണുള്ളതെന്ന് പൊലീസ്. 

naked visual of home maker get to husband abroad police shocked to identify the real villain
Author
Kozhikode, First Published Sep 25, 2019, 11:14 AM IST

കോഴിക്കോട്: സൈബര്‍ കുറ്റങ്ങള്‍ ദിനം തോറും പെരുകുന്ന സമയത്ത് സ്വന്തം കിടപ്പുമുറിയില്‍ വസ്ത്രം മാറുന്ന വീട്ടമ്മയുടെ ദൃശ്യങ്ങള്‍ രഹസ്യമായി എടുത്തയാളെ കണ്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഞെട്ടി. ഭര്‍ത്താവ് വിദേശത്തുള്ള കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയുടെ ദൃശ്യങ്ങള്‍ വാട്ട്സ്ആപ്പില്‍ ലഭിച്ചതോടെയാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. 

ഒളിക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. ഇതോടെ വീട്ടില്‍ ആരോ രഹസ്യമായി ക്യാമറ വച്ചിട്ടുണ്ടെന്നാണ് ആദ്യം വീട്ടുകാര്‍ ധരിച്ചത്. എന്നാല്‍ വീട്ടില്‍ തങ്ങള്‍ അറിയാതെ ആരും വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും തീര്‍ത്തു പറയുകയും ചെയ്തതോടെയാണ് ഭര്‍ത്താവ് പൊലീസിനെ സമീപിച്ചത്. 

പൊലീസ് എത്തി മുറി പരിശോധിച്ചപ്പോള്‍ രഹസ്യക്യാമറകള്‍ വച്ചതായി കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെയാണ് വാട്ട്സ്ആപ്പില്‍ ലഭിച്ച ദൃശ്യങ്ങളുടെ ദിശ പൊലീസ് പരിശോധിച്ചത്. അത് കണ്ടെത്തിയതോടെ സെബര്‍ സെല്‍ ഉദ്യോഗസ്ഥര്‍ വില്ലനെ നിമിഷ നേരങ്ങള്‍ക്കുള്ളില്‍ കുടുക്കി. 

വിദേശത്ത് നിന്ന് വന്നപ്പോള്‍ വീട്ടുടമസ്ഥന്‍ കൊണ്ടുവന്ന ആന്‍ഡ്രോയിഡ് ടിവിയാണ് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ചത്. മുറിയിലുണ്ടായിരുന്ന എല്‍ഇഡി ടി വി മാറ്റി സ്മാര്‍ട്ട് ടിവി സ്ഥാപിച്ചത്. ഇതില്‍ ലോഗിന്‍ ചെയ്ത് വീട്ടുകാര്‍ വിദേശത്തുള്ള വീട്ടുടമസ്ഥനുമായി വീഡിയോ കോളും ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ക്രീന്‍ ഓഫായിരുന്ന ടിവിയുടെ ക്യാമറ ഓണായിരുന്നതാണ് വീട്ടമ്മയെ ചതിച്ചത്. 

ഭർത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടർ ഹാക്ക് ചെയ്തവർക്കാണ് ടിവി റെക്കോർഡ് ചെയ്ത വീട്ടമ്മയുടെ നഗ്നദൃശ്യങ്ങൾ ലഭിച്ചത്. വില്ലനെ കണ്ടെത്തിയതോടെ ഓണ്‍ലൈന്‍ സംവിധാമുള്ള ഉപകരണം ഓഫ് ചെയ്താലും പ്ലഗ് ഊരിയിടാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സൈബര്‍ പൊലീസ്. 

സംവിധാനങ്ങള്‍ സ്മാര്‍ട്ട് ആവുന്നതോടെ ഉപയോഗ ശേഷം പല ഉപകരണങ്ങളും ഉപയോഗശേഷം മൂടിയിടേണ്ട സ്ഥിതിയാണുള്ളതെന്ന് പൊലീസ് പറയുന്നു.  ഫോണിലെ ഇന്‍റര്‍നെറ്റ് കണക്‌ഷൻ ഓഫ് ചെയ്താലും ഒരാൾ ഏതൊക്കെ സ്ഥലത്തുപോയി, എവിടെ നിന്ന് ഭക്ഷണം കഴിച്ചു തുടങ്ങിയ വിവരങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നുണ്ട്. ഈ നിരീക്ഷണങ്ങളുടെ ഫലമാണ് സമൂഹമാധ്യമങ്ങള്‍ വഴി ആളുകളെ തേടിയെത്തുന്നതെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

Follow Us:
Download App:
  • android
  • ios