Asianet News MalayalamAsianet News Malayalam

Noise i1: നോയ്സിന്റെ പുതിയ സ്മാർട്ട് ഗ്ലാസ് ഇന്ത്യയില്‍; പ്രത്യേകതകള്‍ ഏറെ, വില അത്ഭുതപ്പെടുത്തുന്നത്

 16.2 എംഎം സ്പീക്കർ ഡ്രൈവറും കോളിങ്ങിനായി മെംസ് (മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ) മൈക്രോഫോണുകളും ഈ സ്മാർട്ട് ഗ്ലാസുകളിലുണ്ട്.  

Noise i1: Noise has launched its first pair of smart eyewear
Author
New Delhi, First Published Jun 22, 2022, 9:34 PM IST

നോയ്സിന്റെ പുതിയ സ്മാർട്ട് ഗ്ലാസുകൾ ഇന്ത്യയിലവതരിപ്പിച്ചു. നോയ്‌സ് ഐ1 (Noise i1) എന്ന് പേരിട്ടിരിക്കുന്ന ഈ സ്മാർട്ട് ഗ്ലാസുകൾ ടച്ച് സംവിധാനങ്ങളോടെയാണ് വിപണിയിലെത്തുന്നത്. സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയുടെ പിന്തുണയോടെയാണ് ഗ്ലാസുകൾ വിപണിയിലെത്തുന്നത്. 16.2 എംഎം സ്പീക്കർ ഡ്രൈവറും കോളിങ്ങിനായി മെംസ് (മോഷൻ എസ്റ്റിമേഷൻ, മോഷൻ കോമ്പൻസേഷൻ) മൈക്രോഫോണുകളും ഈ സ്മാർട്ട് ഗ്ലാസുകളിലുണ്ട്.  

അൾട്രാവയലറ്റ് എ (UVA), അൾട്രാവയലറ്റ് ബി (UVB) സംരക്ഷണം ഉള്ളവയാണ് ഈ ഗ്ലാസുകൾ.  ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റി വഴി ആൻഡ്രോയിഡ്, ഐഒഎസ് ഉപകരണങ്ങളുമായി  ഈ സ്മാർട്ട് ഗ്ലാസുകൾ ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് മറ്റൊരു പ്രത്യേകത. 5,999 രൂപയാണ് പുതിയതായി വിപണിയിൽ ഇറക്കുന്ന  നോയിസ് ഐ1 സ്‌മാർട് ഗ്ലാസുകളുടെ വില.

ഗ്ലാസുകൾ കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി വാങ്ങാനാകും. വൃത്താകൃതിയിലുള്ളതും ദീർഘചതുരാകൃതിയിലുള്ളതുമായ കറുത്ത നിറത്തിലുള്ള ഫ്രെയിമാണ് നോയിസ് സ്മാർട്ട് ഗ്ലാസുകളുടെത്. കണ്ണിന്റെ ആയാസം കുറയ്ക്കുന്നതിന് ബ്ലൂ ലൈറ്റ് ഫിൽട്ടറിങ് ലെൻസുകളും സ്മാർട്ട് ഗ്ലാസിനൊപ്പമെത്തും. നെറ്റിക്കും ചെവിക്കും ഇടയിലുള്ള ഇരു ഭാഗത്തും 16.2 എംഎം ഡ്രൈവർ, മൈക്കും ഉള്ള ഒരു സ്പീക്കർ എന്നിവ  ഈ സ്മാർട്ട് ഗ്ലാസുകളിൽ ഉൾപ്പെട്ടിട്ടുണ്ട്.  

ഉപയോക്താവിന് വരുന്ന കോളുകൾ നിയന്ത്രിക്കാനും ട്രാക്കുകൾ മാറ്റാനും വോയ്‌സ് അസിസ്റ്റന്റുകൾ സജീവമാക്കാനുമായി നോയിച്ച് ഐ 1 ൽ സംവിധാനങ്ങളുണ്ട്. സിരിയുടെയും ഗൂഗിൾ അസിസ്റ്റന്റിന്റെയും സഹായത്തോടെയാണ് വോയ്‌സ് കമാൻഡുകൾ വഴി ഹാൻഡ്‌സ്-ഫ്രീ ഉപകരണം കൈകാര്യം ചെയ്യുന്നത്. പരമാവധി 10 മീറ്റർ ദൂരത്തിൽ വരെ ബ്ലൂടൂത്ത് വി5.1 കണക്റ്റിവിറ്റിയും എസ്ബിസി, എഎസി ഓഡിയോ കോഡെക്കുകൾ ലഭ്യമാണ്. 

ഇവ ആൻഡ്രോയിഡ്, ഐഒഎസ് ഒഎസുകളിൽ പ്രവർത്തിക്കുന്ന ഉപകരണങ്ങളുമായി ബന്ധിപ്പിക്കാനാകും. കൂടാതെ ജലാംശം  പ്രതിരോധിക്കാനായി  ഐപിഎക്സ്4 റേറ്റു ചെയ്തിട്ടുണ്ട്. 47 ഗ്രാമാണ് നോയിസിന്റെ ഭാരം. സ്മാർട്ട് ഗ്ലാസുകളിൽ  ഒറ്റത്തവണ ചാർജ് ചെയ്യുമ്പോൾ  ഒമ്പത് മണിക്കൂർ വരെ ബാറ്ററി നിൽക്കാറുണ്ട്.  15 മിനിറ്റ് ചാർജിൽ 120 മിനിറ്റ് വരെ ബാറ്ററി ലൈഫാണ് കമ്പനി അവകാശപ്പെടുന്നത്. ഈ വർഷമാദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ടൈറ്റൻ ഐഎക്‌സ് സ്മാർട് ഗ്ലാസുകളുമായാണ് നോയ്‌സ് ഐ1ന്റെ മത്സരം.

Latest Videos
Follow Us:
Download App:
  • android
  • ios