Asianet News MalayalamAsianet News Malayalam

ഓപ്പോ റെനോ സീരിസ്; കിടിലന്‍ വില, കിടലന്‍ പ്രത്യേകതകള്‍

റെനോ 10X ല്‍ എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം 6.6 ഇഞ്ച് എഫ്എച്ച്ഡി  പ്ലസ് ആണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1080X2340 പിക്സലാണ്. 93.1 ആണ് ഇരു ഫോണുകളുടെയും സ്ക്രീന്‍ വലിപ്പം. 8ജിബി റാം ശേഷിയിലാണ് റെനോ എത്തുന്നത്. എന്നാല്‍ റെനോ 10Xന് 6ജിബി, 8ജിബി പതിപ്പുകള്‍ ഉണ്ട്. 

Oppo Reno 10x Zoom, Oppo Reno launched: Key specs, features, price in India
Author
Kerala, First Published May 29, 2019, 6:55 PM IST

ദില്ലി: ഓപ്പോ തങ്ങളുടെ പുതിയ പരമ്പരയിലുള്ള ഫോണുകളായ റെനോ ഇന്ത്യയില്‍ പ്രഖ്യാപിച്ചു. ഓപ്പോ റെനോ, ഓപ്പോ റെനോ 10X എന്നിവയാണ് ഇപ്പോള്‍ ഇന്ത്യയില്‍ എത്തുന്നത്. പ്രീമിയം മിഡ് റൈഞ്ചിലുള്ള ഫോണ്‍ പ്രീമിയം സെക്ഷനില്‍ ഇന്ത്യയില്‍ വണ്‍പ്ലസിന്‍റെയും മറ്റും ആധിപത്യമാണ് ലക്ഷ്യം വയ്ക്കുന്നത്. ടോപ്പ് എന്‍റ് ഡിസൈന്‍, ഹാഡ്വെയര്‍ ഇനവേഷന്‍, ഒപ്പം താങ്ങാവുന്ന വില എന്നിവയാണ് റെനോയിലൂടെ ഓപ്പോയുടെ വാഗ്ദാനം. 

നോച്ച് ലെസ് ഡിസ്പ്ലേയിലാണ് ഇപ്പോള്‍ ഇറങ്ങിയ രണ്ട് റെനോ ഫോണുകളും എത്തുന്നത്. ടോട്ട് പ്രീമിയം ഗ്ലാസ് ഡിസൈനാണ് ഫോണുകള്‍ക്ക്.10Xല്‍ സ്നാപ്ഡ്രാഗണ്‍ 855 ആണ് ഫോണിന്‍റെ ചിപ്പ് സെറ്റ്. എന്നാല്‍ റെനോയില്‍ 710 ചിപ്പ് സെറ്റാണ് ഉള്ളത്.  ഒപ്പോ റെനോയ്ക്ക് സ്ക്രീന്‍ വലിപ്പം 6.4 ഇഞ്ചാണ് എഎംഒഎല്‍ഇഡി സ്ക്രീന്‍ ഫുള്‍എച്ച്ഡി പ്ലസ് ആണ് റെസല്യൂഷന്‍ 2340x1080 പിക്സല്‍ ആണ്. പിക്സല്‍ സാന്ധ്രത 402 പിപിഐ ആണ്. 

റെനോ 10X ല്‍ എത്തുമ്പോള്‍ സ്ക്രീന്‍ വലിപ്പം 6.6 ഇഞ്ച് എഫ്എച്ച്ഡി  പ്ലസ് ആണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1080X2340 പിക്സലാണ്. 93.1 ആണ് ഇരു ഫോണുകളുടെയും സ്ക്രീന്‍ വലിപ്പം. 8ജിബി റാം ശേഷിയിലാണ് റെനോ എത്തുന്നത്. എന്നാല്‍ റെനോ 10Xന് 6ജിബി, 8ജിബി പതിപ്പുകള്‍ ഉണ്ട്. 

പിന്നിലെ ക്യാമറ റെനോയ്ക്ക് 48എംപി+5എംപിയാണ്.  ഇതിലെ സെന്‍സര്‍‌ സോണി ഐഎംഎക്സ് 586 സെന്‍സറാണ് ഉപയോഗിച്ചിരിക്കുന്നത്. റെനോ 10x ല്‍ പിന്നില്‍ ട്രിപ്പിള്‍ ക്യാമറ സംവിധാനമാണ് ഉള്ളത്. ഇത് യഥാക്രമം 48എംപി+8എംപി+13എംപിയാണ്. 16 എംപി പോപ്പ് അപ്പ് സെല്‍ഫി ക്യാമറയാണ് ഫോണിനുള്ളത്. റെനോയില്‍ ബാറ്ററി ശേഷി 3,765 എംഎഎച്ച് ആണ്. 10x ല്‍ ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ്പൈ  പിന്തുണയോടെ കളര്‍ ഒഎസ് 9 ആണ് ഫോണിന്‍റെ ഒഎസ്.

വിലയിലേക്ക് വന്നാല്‍ റെനോ 10x ന്‍റെ വില ആരംഭിക്കുന്നത് 39,990 രൂപയില്‍ നിന്നാണ്. 6ജിബി+128ജിബി മോഡലിന്‍റെ വിലയാണ് ഇത്. 8ജിബി+256ജിബി പതിപ്പിന്‍റെ വില 49,990 രൂപയാണ്. ഇതേ സമയം ഒപ്പോ റെനോ 8ജിബി+128 ജിബി പതിപ്പ് 32,990 രൂപയ്ക്ക് ലഭിക്കും.

Follow Us:
Download App:
  • android
  • ios