Asianet News MalayalamAsianet News Malayalam

റെഡ്മീ 8 ഇന്ത്യയില്‍ എത്തുന്നു; വിലയും പ്രത്യേകതകളും

4000 എംഎഎച്ച് ബാറ്ററി ശേഷിയോടെയാണ് റെഡ്മീ 8 എത്തുന്നത്. അടുത്തിടെ റെഡ്മീ 8 എ ഷവോമി ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. 

Redmi 8 to Launch in India on October 9 Specifications
Author
Xiaomi Store, First Published Oct 3, 2019, 6:06 PM IST

ബംഗലൂരു: റെഡ്മീ 8 ഇന്ത്യയില്‍ എത്തുന്നു. ഷവോമി ഇന്ത്യ മേധാവി മനു കുമാര്‍ ജെയിന്‍ ആണ് ട്വീറ്റിലൂടെ ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഒക്ടോബര്‍ 9നാണ് ഫോണിന്‍റെ ലോഞ്ചിംഗ്. ബാറ്ററി, ക്യാമറ, ആക്ഷന്‍ എന്ന പഞ്ച് ലൈനോടെയാണ് ഫോണ്‍ എത്തുന്നത്. റെഡ്മീ 8 ആണോ പുറത്തിറക്കുന്നത് എന്ന് ഷവോമി വെളിപ്പെടുത്തുന്നില്ലെങ്കിലും ഇറക്കാന്‍ പോകുന്ന ഫോണ്‍ റെഡ്മീ 8 ആണ് എന്നാണ് ടെക് കേന്ദ്രങ്ങള്‍ പറയുന്നത്.

4000 എംഎഎച്ച് ബാറ്ററി ശേഷിയോടെയാണ് റെഡ്മീ 8 എത്തുന്നത്. അടുത്തിടെ റെഡ്മീ 8 എ ഷവോമി ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു. ഇത് റെ‍ഡ്മീ 8ന് മുന്നോടിയായിരുന്നു. 3ജിബി റാം ശേഷിയിലായിരിക്കും റെഡ്മീ 8 എത്തുന്നത്. സ്നാപ്ഡ്രാഗണ്‍ 439 പ്രോസ്സസറോടെയാണ് ഫോണ്‍ എത്തുക. ആഡ്രിനോ 505 ഗ്രാഫിക്ക് പ്രോസസ്സര്‍ യൂണിറ്റാണ് ഫോണിന് ഉണ്ടാകുക. എച്ച്ഡി പ്ലസ് ആയിരിക്കും സ്ക്രീന്‍. 720x1520 പിക്സലായിരിക്കും സ്ക്രീന്‍ റെസല്യൂഷന്‍. 

പിന്നില്‍ ഇരട്ട ക്യാമറയോടെയാണ് ഫോണ്‍ എത്തുക. നോച്ച് ഉള്ള ഡിസ്പ്ലേയായിരിക്കും ഫോണിന്. ആന്‍ഡ്രോയ്ഡ് പൈ ഓപ്പറേറ്റിംഗ് സിസ്റ്റം. എംഐ യുഐ 10 കവറിംങ്ങുമായി ലഭിക്കും. ആഷ്, ബ്ലൂ, ഗ്രീന്‍, റെഡ് നിറങ്ങളില്‍ ഈ ഫോണ്‍ എത്തും. 1000-9000 റേഞ്ചില്‍ ഒരു വില ഈ ഫോണിന് പ്രതീക്ഷിക്കാം. ചിലപ്പോള്‍ റെഡ്മീ 8 പ്രോ മോഡലും ഇതിനൊപ്പം പുറത്തിറങ്ങും.

Follow Us:
Download App:
  • android
  • ios