Asianet News MalayalamAsianet News Malayalam

Gold Rate Today: വീണ്ടും സ്വർണവില മുകളിലേക്ക്; ആശങ്കയിൽ ഉപഭോക്താക്കൾ

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപിക്കാൻ തുടങ്ങിയതോടെ സ്വർണവില ക്രമാതീതമായി ഉയർന്നിട്ടുണ്ട്.

Gold Rate Today 02 05 2024
Author
First Published May 2, 2024, 11:15 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു, ഇന്നലെ കുത്തനെ കുറഞ്ഞ സ്വർണവിലയാണ് ഇന്ന് വർധിച്ചത്. ഇന്നലെ ഒറ്റയടിക്ക് 800 രൂപയാണ് പവൻ കുറഞ്ഞത്. നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് പവന് 560 രൂപ വർധിച്ചു.  ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 53000 രൂപയാണ്. 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 70  രൂപ ഉയർന്ന് 6625 രൂപയായി.  ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 65 രൂപ വർധിച്ച് 5525 രൂപയായി. വെള്ളിയുടെ വിലയും ഉയർന്നിട്ടുണ്ട്. ഒരു ഗ്രാം സാദാരണ വെള്ളിയുടെ വില ഒരു രൂപ വർദ്ധിച്ച് 87 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103  രൂപയാണ്. 

ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചതോടെ നിക്ഷേപകർ സ്വർണത്തിലേക്ക് നിക്ഷേപിക്കാൻ തുടങ്ങിയതോടെ സ്വർണവില ക്രമാതീതമായി ഉയർന്നിട്ടുണ്ട്. വില വർദ്ധനവ് 18 കാരറ്റ് സ്വർണാഭരണങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചതായാണ് റിപ്പോർട്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിനും 18 കാരറ്റ് സ്വർണത്തിനും ആയിരത്തിലധികം രൂപയുടെ വില വ്യത്യാസം ഉണ്ട്. ഇതാണ് ഉപഭോക്താക്കളെ 18 കാരറ്റ് സ്വർണാഭരണങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകം. 


ഏപ്രിലിലെ സ്വർണവില ഒറ്റ നോട്ടത്തിൽ 

ഏപ്രിൽ 1 - ഒരു പവന് 680 രൂപ വർധിച്ചു. വിപണി വില 50880 രൂപ 
ഏപ്രിൽ 2 - ഒരു പവന് 200 രൂപ കുറഞ്ഞു. വിപണി വില 50680 രൂപ 
ഏപ്രിൽ 3 - ഒരു പവന് 600 രൂപ വർധിച്ചു. വിപണി വില 51280 രൂപ 
ഏപ്രിൽ 4 - ഒരു പവന് 400 രൂപ വർധിച്ചു. വിപണി വില 51680 രൂപ
ഏപ്രിൽ 5- ഒരു പവന് 360 രൂപ കുറഞ്ഞു. വിപണി വില 51320 രൂപ
ഏപ്രിൽ 6- ഒരു പവന് 1160 രൂപ വർധിച്ചു. വിപണി വില 52280 രൂപ
ഏപ്രിൽ 7- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 52280 രൂപ
ഏപ്രിൽ 8- ഒരു പവന് 240 രൂപ വർധിച്ചു. വിപണി വില 52520 രൂപ
ഏപ്രിൽ 9- ഒരു പവന് 200 രൂപ വർധിച്ചു. വിപണി വില 52800 രൂപ
ഏപ്രിൽ 10- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52880 രൂപ
ഏപ്രിൽ 11- ഒരു പവന് 80 രൂപ വർധിച്ചു. വിപണി വില 52960 രൂപ
ഏപ്രിൽ 12- ഒരു പവന് 800 രൂപ വർധിച്ചു. വിപണി വില 53760 രൂപ
ഏപ്രിൽ 13- ഒരു പവന് 560 രൂപ കുറഞ്ഞു. വിപണി വില 53200 രൂപ
ഏപ്രിൽ 14- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 53200 രൂപ
ഏപ്രിൽ 15-  ഒരു പവന് 440 രൂപ വർധിച്ചു. വിപണി വില 53640 രൂപ
ഏപ്രിൽ 16-  ഒരു പവന് 720 രൂപ വർധിച്ചു. വിപണി വില 54360 രൂപ
ഏപ്രിൽ 17- വിപണി വിലയില്‍ മാറ്റമില്ല . വിപണി വില 54360 രൂപ
ഏപ്രിൽ 18-  ഒരു പവന് 240 രൂപ കുറഞ്ഞു. വിപണി വില 54120 രൂപ
ഏപ്രിൽ 19-  ഒരു പവന് 400 രൂപ ഉയർന്നു. വിപണി വില 54520 രൂപ
ഏപ്രിൽ 20-  ഒരു പവന് 80 രൂപ കുറഞ്ഞു. വിപണി വില 54440 രൂപ
ഏപ്രിൽ 21-  വിപണി വിലയില്‍ മാറ്റമില്ല. വിപണി വില 54440 രൂപ
ഏപ്രിൽ 22-  ഒരു പവന് 400 രൂപ കുറഞ്ഞു. വിപണി വില 54040 രൂപ
ഏപ്രിൽ 23-  ഒരു പവന് 1120  രൂപ കുറഞ്ഞു. വിപണി വില 52920 രൂപ
ഏപ്രിൽ 24-  ഒരു പവന് 360 രൂപ ഉയർന്നു. വിപണി വില 53280 രൂപ
ഏപ്രിൽ 25-  ഒരു പവന് 280  രൂപ കുറഞ്ഞു. വിപണി വില 53000 രൂപ
ഏപ്രിൽ 26-  ഒരു പവന് 320  രൂപ ഉയർന്നു. വിപണി വില 53320 രൂപ
ഏപ്രിൽ 27-  ഒരു പവന് 160  രൂപ ഉയർന്നു. വിപണി വില 53480 രൂപ
ഏപ്രിൽ 28-  വിപണി വിലയില്‍ മാറ്റമില്ല.  വിപണി വില 53480 രൂപ
ഏപ്രിൽ 29-  ഒരു പവന് 240 രൂപ കുറഞ്ഞു വിപണി വില 53240 രൂപ
ഏപ്രിൽ 30-  വിപണി വിലയില്‍ മാറ്റമില്ല. വിപണി വില 53240 രൂപ

Follow Us:
Download App:
  • android
  • ios