Gold Rate Today: ഒടുവിൽ പത്തിമടക്കി സ്വർണവില; ഒരാഴ്ചയ്ക്ക് ശേഷമുള്ള ഇടിവ്

ജനുവരി 28  മുതൽ സ്വർണവിലയിൽ വർദ്ധനവുണ്ട്.  കഴിഞ്ഞ ആറ് ദിവസങ്ങൾകൊണ്ട് 480  രൂപയാണ് പവൻ വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്.

Gold Rate Today 03 02 2024

തിരുവനന്തപുരം: ഒരാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 46480 രൂപയാണ്. 

ജനുവരി 28  മുതൽ സ്വർണവിലയിൽ വർദ്ധനവുണ്ട്.  കഴിഞ്ഞ ആറ് ദിവസങ്ങൾകൊണ്ട് 480  രൂപയാണ് പവൻ വർദ്ധിച്ചത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചത്.  ജനുവരി  20  മുതൽ സ്വർണവില കൂടിയും കുറഞ്ഞും ഒരേ രീതിയിൽ തുടരുന്നുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 20  രൂപ കുറഞ്ഞു. വിപണി നിരക്ക് 5810 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ കുറഞ്ഞു. വിപണി വില 4800 രൂപയാണ്.

വെള്ളിയുടെ വിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞു  വിപണി വില 77 രൂപയാണ്. അതേസമയം ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയാണ്.

കഴിഞ്ഞ പത്ത് ദിവസങ്ങളിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

ജനുവരി 27 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 46,160 രൂപ
ജനുവരി 28 - സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. വിപണി വില 46,160 രൂപ
ജനുവരി 29 - ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപ ഉയർന്നു. വിപണി വില 46,240 രൂപ
ജനുവരി 30 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ ഉയർന്നു. വിപണി വില 46,400 രൂപ
ജനുവരി 31 - സ്വര്‍ണ്ണ വിലയില്‍ മാറ്റമില്ല. വിപണി വില 46,400 രൂപ
ഫെബ്രുവരി 1 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,520 രൂപ
ഫെബ്രുവരി 2 - ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ ഉയർന്നു. വിപണി വില 46,640 രൂപ
ഫെബ്രുവരി 3 - ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ കുറഞ്ഞു. വിപണി വില 46,480 രൂപ

Latest Videos
Follow Us:
Download App:
  • android
  • ios