Asianet News MalayalamAsianet News Malayalam

ഫോണ്‍ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ കഴിയില്ലെന്നുണ്ടോ? സൂക്ഷിക്കുക...

അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പലപ്പോഴും നാം ചര്‍ച്ച ചെയ്തിട്ടുളളതാണ്. രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരിക്കുന്നത് മൂലം ഉറക്കം നഷ്ടപ്പെടുകയും അതുവഴി പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും പഠനങ്ങളും പറയുന്നു. 

Addicted to your smartphone may lead to these conditions
Author
Thiruvananthapuram, First Published Oct 1, 2019, 7:31 PM IST

അമിതമായ സ്മാർട്ട് ഫോൺ ഉപയോഗം ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ച് പലപ്പോഴും നാം ചര്‍ച്ച ചെയ്തിട്ടുളളതാണ്. രാത്രി മുഴുവന്‍ ഫോണില്‍ നോക്കിയിരിക്കുന്നത് മൂലം ഉറക്കം നഷ്ടപ്പെടുകയും അതുവഴി പല തരത്തിലുളള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യുമെന്നും പഠനങ്ങളും പറയുന്നു. എന്നാല്‍  യുവാക്കളിലെ സ്മാര്‍ട്ട് ഫോണ‍ിനോടുളള ആസക്തി വിഷാദം വരാനും ഏകാന്തത അനുഭവപ്പെടാനും ഇടയാക്കുമെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.  യൂണിവേഴ്സിറ്റി ഓഫ് അറിസോണ (Arizona) ആണ് പഠനം നടത്തിയത്. 

18നും 20നും വയസ്സിനിടയില്‍ പ്രായമുളള 346 പേരിലാണ് പഠനം നടത്തിയത്. പലപ്പോഴും ഫോണിന്‍റെ അമിത ഉപയോഗവും വിഷാദവും തമ്മില്‍ ബന്ധമുണ്ടെന്ന് പറയണപ്പെടാറുണ്ടെങ്കിലും കൃത്യമായ ഒരു നിഗമനത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഈ പഠനത്തിന് നേതൃത്വം നല്‍കിയ മാത്യു പറയുന്നത് ഫോണിന്റെ അമിത ഉപയോഗം വിഷാദത്തിലേക്ക് ഏകാന്തതയിലേക്കും നയിക്കുമെന്നാണ്. 

വിഷാദവും ഏകാന്തതയും അനുഭവിക്കുന്ന ഒരാള്‍ക്ക് ഫോണിനോട് ആസക്തി ഉണ്ടായാല്‍ അയാളുടെ രോഗത്തെ നിയന്ത്രിച്ച് ആസക്തിയെ കുറയ്ക്കാന്‍ കഴിയും. എന്നാല്‍ ഫോണിന്‍റെ അമിത ഉപയോഗം മൂലമാണ് ഇവ ഉണ്ടാകുന്നതെങ്കില്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഏറെ പ്രായസമാണ്, ചിലപ്പോള്‍ ഫോണ്‍ ഉപയോഗം തന്നെ വേണ്ട എന്ന് വെയ്ക്കേണ്ടി വരുമെന്നും പഠനം പറയുന്നു. 

Follow Us:
Download App:
  • android
  • ios