Asianet News MalayalamAsianet News Malayalam

ആദ്യം കാല്‍വിരലില്‍ സൂചി കുത്തുന്ന വേദനയായിരുന്നു; പിന്നീട് യുവതിക്ക് സംഭവിച്ചത്...

ഒരു ദിവസം രാവിലെ കാല്‍വിരലില്‍ സൂചി കുത്തുന്ന പോലെയൊരു വേദന അനുഭവപ്പെട്ടെങ്കിലും ആന്‍സ്റ്റെ ആദ്യം അത് കാര്യമാക്കിയില്ല. എന്നാല്‍ ഉച്ചയായപ്പോള്‍ വിരലില്‍ നിന്ന് വേദന കാല്‍ വരെയെത്തി. 

Anstey Campbell started getting pins and needles in her toes
Author
Thiruvananthapuram, First Published Nov 5, 2019, 11:04 AM IST

ഒരു ദിവസം രാവിലെ  കാല്‍വിരലില്‍ സൂചി കുത്തുന്ന പോലെയൊരു വേദന അനുഭവപ്പെട്ടെങ്കിലും ആന്‍സ്റ്റെ ആദ്യം അത് കാര്യമാക്കിയില്ല. എന്നാല്‍ ഉച്ചയായപ്പോള്‍ വിരലില്‍ നിന്ന് വേദന കാല്‍ വരെയെത്തി. കാലില്‍ ധരിച്ചിരിക്കുന്ന ഷൂസിന്‍റെയാകുമെന്ന് കരുതി 29കാരി ആന്‍സ്റ്റെ വീട്ടില്‍ പോയി ഷൂസ് മാറ്റി. എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ വേദന അവളുടെ വിരല്‍ത്തുമ്പ്‌ വരെയെത്തി.

ഫാര്‍മസിസ്റ്റ് കൂടിയായ ന്യൂസിലന്‍ഡ് സ്വദേശിനി ആന്‍സ്റ്റെയ്ക്ക് ചെറുതായി പേടി തോന്നി തുടങ്ങി.  വൈകുന്നേരമായപ്പോള്‍ കാലുകള്‍ തളരുന്ന പോലെ അവള്‍ക്ക് തോന്നി. അടുത്ത ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ നിലത്ത് വീണുപോവുകയാണ് ചെയ്തത്. തുടര്‍ന്ന് ആന്‍സ്റ്റെയുടെ അമ്മ അവളെ ആശുപത്രിയില്‍ എത്തിച്ചു.

 

Anstey Campbell started getting pins and needles in her toes

 

ആന്‍സ്റ്റെയെ പരിശോധിച്ച ഡോക്ടര്‍മാര്‍ അവള്‍ക്ക് Guillain-Barre Syndrome (GBS) എന്ന അപൂര്‍വ നാഡീരോഗമാണെന്ന് പറഞ്ഞു. നാഡീവ്യൂഹത്തെ ബാധിക്കുന്ന രോഗം ശരീരത്തിന്‍റെ പ്രതിരോധ ശേഷിയെയും നഷ്ടപ്പെടുത്തു. പേശികളുടെ ബലത്തെയും ഇല്ലാതാക്കുന്നതാണ് ഈ രോഗം. 

രോഗം കണ്ടെത്തിയ ദിവസം ആന്‍സ്റ്റെയുടെ കാല്‍ മുതല്‍ തല വരെ തളര്‍ന്നുപോയി. ഐസിയുവില്‍ പ്രവേശിപ്പിച്ച ആന്‍സ്റ്റെയെ ഒരു മാസത്തെ ചികിത്സയിലൂടെയാണ് രോഗവിമുക്തയാക്കിയത്. എങ്കിലും ശ്വാസിക്കാനുളള പ്രായസം തുടര്‍ന്ന ആന്‍സ്റ്റെ 86 ദിവസം വെന്‍റിലെറ്ററിന്‍റെ സഹായത്തിലാണ് കഴിഞ്ഞത്. തനിക്ക് വേദനിക്കുന്ന എന്നു പോലും പറയാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു താന്‍ എന്നും ആന്‍സ്റ്റെ പറയുന്നു. ആറ് മാസം കൂടി ആന്‍സ്റ്റെക്ക് ഫിസിയോ ചെയ്യണം എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

Anstey Campbell started getting pins and needles in her toes

Follow Us:
Download App:
  • android
  • ios