Asianet News MalayalamAsianet News Malayalam

പെെപ്പ് വെള്ളത്തിൽ നിന്ന് ക്യാൻസർ വരുമോ?

പൈപ്പ് വെള്ളം ഉപയോ​ഗിക്കുമ്പോൾ സൂക്ഷിക്കണേ. എൻവയോൺമെന്റൽ വർക്കിം​ഗ് ​ഗ്രൂപ്പിലെ(ഇഡബ്ല്യുജി) ​ഗവേഷകർ നടത്തിയ പുതിയ പഠനത്തിൽ പറയുന്നത് എന്താണെന്ന് അറിയേണ്ടേ... ?
 

cancer causing chemicals in tap water new study
Author
Trivandrum, First Published Nov 3, 2019, 6:29 PM IST

പെെപ്പ് വെള്ളത്തിൽ ക്യാൻസർ ഉണ്ടാക്കുന്ന രാസവസ്തുക്കളുണ്ടെന്ന് പുതിയ പഠനം. ഹെലിയോൺ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ‌എൻവയോൺമെന്റൽ വർക്കിം​ഗ് ​ഗ്രൂപ്പിലെ((ഇഡബ്ല്യുജി)  ​ഗവേഷകർ 2010 മുതൽ 2017 വരെയുള്ള പൈപ്പ് വെള്ളത്തിലെ മലിനീകരണത്തെ വിശകലനം ചെയ്യുകയായിരുന്നു. 

രാജ്യത്തൊട്ടാകെയുള്ള കുടിവെള്ളത്തിൽ ആർസെനിക്, അണുവിമുക്തമാക്കൽ ഉപോൽപ്പന്നങ്ങൾ, റേഡിയോ ആക്ടീവ് മലിനീകരണം എന്നിവയുൾപ്പെടെ 22 അർബുദ മലിനീകരണങ്ങൾ ​ഗവേഷകർ കണ്ടെത്തി. ഗവേഷകരുടെ പുതിയ പഠനമനുസരിച്ച് മലിനമായ പൈപ്പ് വെള്ളം യുഎസിൽ 100,000 ക്യാൻസർ കേസുകൾക്ക് കാരണമാകാമെന്ന് പറയുന്നു.

ഈ വിശകലനത്തിന്റെ ഫലങ്ങൾ കാണിക്കുന്നത്, ജീവിതകാലം മുഴുവൻ കുടിവെള്ളത്തിൽ ഈ മലിന വസ്തുക്കളുമായി ഉപയോ​ഗിക്കുന്നത് യുഎസിലെ ഒരു ലക്ഷം ക്യാൻസർ കേസുകൾ ഈ കുടിവെള്ള മലിനീകരണം മൂലമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്ന് ഇഡബ്ല്യുജിയുടെ സയൻസ് അനലിസ്റ്റുമായ സിഡ്നി ഇവാൻസ്  പറഞ്ഞു. 

പാരിസ്ഥിതിക കാരണങ്ങളുള്ള ക്യാൻസർ കേസുകളിൽ ഉയർന്ന ശതമാനത്തിന് ജല മലിനീകരണം കാരണമാകുമെന്ന് ഇഡബ്ല്യുജിയിലെ ഇൻവെസ്റ്റിഗേഷൻ വൈസ് പ്രസിഡന്റ് ഓൾഗ നെയ്ഡെങ്കോ പറഞ്ഞു. 

വികസ്വര രാജ്യങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ഇ കോളി എന്ന ബാക്ടീരിയയെപ്പോലുള്ള ജൈവ മലിനീകരണത്തെ വലിയ തോതിൽ ഉന്മൂലനം ചെയ്തത് യുഎസിന് വലിയ നേട്ടമായി. എന്നിരുന്നാലും മറ്റ് അപകടകരമായ മലിന വസ്തുക്കൾ പ്രശ്നമായി തുടരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


 

Follow Us:
Download App:
  • android
  • ios