Asianet News MalayalamAsianet News Malayalam

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ദിവസവും രണ്ടോ മൂന്നോ ഏലയ്ക്ക കഴിക്കൂ

ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക. ഏലയ്ക്കയിൽ ഫെെബറും ആന്റിഓക്സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബിപി നിയന്ത്രിക്കാൻ മാത്രമല്ല ഹൃദ്രോ​ഗം വരാതിരിക്കാനും സഹായിക്കുമെന്ന് ചീഫ് ഡയറ്റീഷ്യൻ പവിത്ര എൻ രാജ് പറയുന്നു. 

Cardamom good control high blood pressure
Author
Trivandrum, First Published Oct 18, 2019, 8:08 PM IST

രക്തസമ്മർദ്ദം ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക്, വൃക്കരോഗം, മറവിരോഗം, അന്ധത, ലൈംഗികശേഷിക്കുറവ് ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്. രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ട് വരുന്നു. ടെന്‍ഷന്‍, അമിതവണ്ണം, ഉറക്കക്കുറവ് ഇങ്ങനെ നിരവധി കാരണങ്ങൾ കൊണ്ടാണ് രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത്. 

ശരിയായ രീതിയില്‍ ഭക്ഷണശീലം ചിട്ടപ്പെടുത്തുന്നതിലൂടെ ഇതില്‍ നിന്നും രക്ഷനേടാനാവും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക. ഏലയ്ക്കയിൽ ഫെെബറും ആന്റിഓക്സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ബിപി നിയന്ത്രിക്കാൻ മാത്രമല്ല ഹൃദ്രോ​ഗം വരാതിരിക്കാനും സഹായിക്കുമെന്ന് ചീഫ് ഡയറ്റീഷ്യൻ പവിത്ര എൻ രാജ് പറയുന്നു. 

അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത്  3 ഗ്രാം ഏലയ്ക്ക രണ്ട് ഡോസുകളായി 12 ആഴ്ച തുടർച്ചയായി കഴിച്ചപ്പോൾ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കഴിഞ്ഞുവെന്നാണ് ഡയറ്റീഷ്യൻ പവിത്ര പറയുന്നു. ഏലയ്ക്ക ചായയിലോ പാലിലോ അല്ലാതെയോ ചേർത്ത് കഴിക്കാവുന്നതാണ്. 

പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ് ഏലയ്ക്ക. രക്തത്തിലെ ഗ്ലൂക്കോസ് തോതു നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കും. ത്വക്ക് രോ​ഗങ്ങൾ നിയന്ത്രിക്കാൻ ഏലയ്ക്കയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. ഏലയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദയാഘാതത്തെ കുറയ്ക്കുന്നു.

 നാരുകള്‍, കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന പോഷകഘടകങ്ങള്‍, ഹൃദയസംഭരണം എന്നിവയും ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. ഏലയ്ക്കയ്ക്ക് വിഷാദരോഗത്തെ നേരിടാനുള്ള സവിശേഷമായ കഴിവുണ്ട്. ഏലയ്ക്ക പൊടിച്ചതിനുശേഷം നിങ്ങളുടെ ദൈനംദിന ചായയില്‍ തിളപ്പിച്ച് കുടിക്കുന്നതിലൂടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താനാകും.

Follow Us:
Download App:
  • android
  • ios