Asianet News MalayalamAsianet News Malayalam

ക്യാന്‍സര്‍ പിടിപെടുന്നതിന് പിന്നിലെ 4 കാരണങ്ങൾ

ഗര്‍ഭനിരോധനഗുളിക കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണല്ലോ. പലതിലും ഈസ്ട്രജന്‍ അളവ് കൂടുതലാണ് എന്നത് ആരും ശ്രദ്ധിക്കുന്നില്ല. ഇത് സ്ത്രീകളില്‍ ക്യാന്‍സര്‍ നിരക്ക് വർധിപ്പിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. 

common causes cancer reasons
Author
Trivandrum, First Published Oct 2, 2019, 11:14 AM IST

പണ്ടൊക്കെ ക്യാന്‍സര്‍ ബാധിതരുടെ എണ്ണം വളരെ കുറവായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ലോകത്താകമാനം ക്യാൻസർ ബാധിതരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ് 20- 50% ആണ്. ക്യാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കും ഇന്ന് ഒട്ടേറെ നൂതനമാര്‍ഗങ്ങള്‍ ഉള്ളപ്പോള്‍തന്നെ ക്യാന്‍സര്‍ വ്യാപകമാകുകയും ചെയ്യുന്നു.

എന്താണ് ഈ വര്‍ധിച്ചു വരുന്ന ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തിന് പിന്നിലെ കാരണം?.നമ്മുടെ ആഹാരരീതികള്‍ മുതല്‍ അന്തരീക്ഷമലിനീകരണം വരെ ഇതിനു പിന്നിലുണ്ട്. ക്യാന്‍സര്‍ രോഗികളുടെ എണ്ണം വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

പണ്ടെത്ത അപേക്ഷിച്ച് ഇന്ന് അമിതവണ്ണം അല്ലെങ്കില്‍ ഒബിസിറ്റിയുടെ തോത് ആളുകള്‍ക്കിടയില്‍ കൂടുതലാണ്. കൊച്ചു കുട്ടികളെ വരെ ഇന്ന് ഈ പ്രശ്നം അലട്ടുന്നുണ്ട്. ആഹാരരീതികള്‍, വ്യായാമമില്ലായ്മ എന്നിവയൊക്കെ ഇതിനു പിന്നിലുണ്ട്. ജങ്ക് ഫുഡ്‌ കഴിക്കുന്നതും പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയുടെ ഉപയോഗം കുറയുന്നതും അമിതവണ്ണം ഉണ്ടാക്കും. വന്‍കുടല്‍, കിഡ്നി, പാന്‍ക്രിയാസ്, അന്നനാളം എന്നിവിടങ്ങളെ ബാധിക്കുന്ന ക്യാന്‍സറിന് പിന്നില്‍ അമിതവണ്ണം ഒരു കാരണമാണ്. 

common causes cancer reasons

രണ്ട്...

​ഗര്‍ഭനിരോധനഗുളിക കഴിക്കുന്നവരുടെ എണ്ണം ഇന്ന് കൂടി വരികയാണല്ലോ. പലതിലും ഈസ്ട്രജന്‍ അളവ് കൂടുതലാണ് എന്നത് ആരും ശ്രദ്ധിക്കുന്നില്ല. ഇത് സ്ത്രീകളില്‍ ക്യാന്‍സര്‍ നിരക്ക് വർധിപ്പിക്കുന്നുണ്ടെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. പാര്‍ശ്വഫലങ്ങള്‍ നന്നേ കുറഞ്ഞ ഗുളികകള്‍ ഡോക്ടറുടെ അഭിപ്രായമറിഞ്ഞ ശേഷം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

common causes cancer reasons

മൂന്ന്...

മാനസികസമ്മർദ്ദം ഇന്ന് പലരിലും കണ്ട് വരുന്നു. പലപ്പോഴും ഈ സ്‌ട്രെസ് കാരണം ആഹാരം ശരിയായി കഴിക്കാതിരിക്കുക, ഉറക്കം കുറയുക എന്നീ പ്രശ്നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇതൊക്കെ മനസ്സിനെ മാത്രമല്ല ശരീരത്തെയും പ്രതിരോധശേഷിയും കൂടിയാണ് ബാധിക്കുക. തുടര്‍ച്ചയായി സ്‌ട്രെസ് അനുഭവിക്കുമ്പോള്‍ ശരീരം പലതരത്തില്‍ പ്രതികരിക്കും. ഹൃദ്രോഗം, ക്യാൻസർ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. നല്ല ഉറക്കം, വ്യായാമം, പോഷകസമ്പന്നഭക്ഷണം എന്നിവയുടെ ആവശ്യകത ഇവിടെയാണ്‌. 

common causes cancer reasons

നാല്...

പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരിൽ ​ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് കാരണമാകും. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.  

common causes cancer reasons
 

Follow Us:
Download App:
  • android
  • ios