Asianet News MalayalamAsianet News Malayalam

മാസമുറ നിന്നു, 75 കിലോ ഭാരം, ഓരോ ദിവസം കഴിയുന്തോറും ഭാരം കൂടി വരുന്നു; ഡോക്ടർ പറയുന്നത്

തെെറോയ്ഡ്, കൊളസ്ട്രോൾ, പ്രമേഹം, പൊണ്ണത്തടി പോലുള്ള പ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടോ...? ഇതുമായി ബന്ധപ്പെട്ട് സംശയമുണ്ടെങ്കിൽ നിങ്ങൾക്ക് ഡോക്ടറിനോട് ചോദിക്കാം....

 

dr lalitha appkuttan about weight loss and diet tips
Author
Trivandrum, First Published Nov 10, 2019, 3:07 PM IST

 ഡോക്ടർ,

എന്റെ പേര് ആശാലത. 50 വയസുണ്ട്. കഴിഞ്ഞ വർഷം മാസമുറ നിന്നു. ഓരോ ദിവസം കഴിയുന്തോറും ഭാരം കൂടി കൂടി വരുന്നു. ശരീരഭാരം കുറയ്ക്കാൻ എന്താണ് ചെയ്യേണ്ടത്....? 

പ്രിയപ്പെട്ട ആശാലത...

നിങ്ങളുടെ മെയിൽ വായിച്ചു. ഇതിൽ പ്രധാനമായി ഭാരം കൂടുന്നതിന്റെ കാരണം ഒന്ന് മാസമുറ നിന്നതാണ്. അതായത്, നമ്മുടെ അടിസ്ഥാന ശാരീരിക പ്രവർത്തനത്തിൽ മന്ദത അനുഭവപ്പെടുന്നത് കലോറി കത്തുന്നതിന്റെ സ്പീഡ് കുറയുകയും ചെയ്യുന്ന സമയമാണ് menopause.  ഇൻസുലിൻ ഇഞ്ചക്ഷൻ എടുക്കുന്നതാണ് രണ്ടാമത്തെ കാരണം...

തെെറോയ്ഡിന്റെ പ്രവർത്തനക്കുറവ്...

തെെറോയ്ഡിലെ ഹോർമോൺ ശരീരത്തിലെ മെറ്റബോളിസത്തെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു. അതുവഴി കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിനെ തടയുന്നു. ഇവിടെ തെെറോയ്ഡ് ഹോർമോൺ ശരിയായ അളവിൽ ഉത്പാദിപ്പിക്കാത്തത് ഭാരം കൂടുന്നതിന് കാരണമാകാം. എന്റെ ചികിത്സ രീതിയിലൂടെ നിങ്ങളുടെ എല്ലാപ്രശ്നങ്ങൾക്കും പരിഹാരം കാണാനാകും. എന്റെത് ഒരു Holistic therapyയാണ്. 

ഇവിടെ ശരീരത്തിന്റെ ​രോ​ഗപ്രതിരോധസംവിധാനത്തെ കറക്റ്റ് ചെയ്യുക വഴി നിങ്ങളുടെ ഈ ‌മൂന്ന് പ്രശ്നങ്ങൾക്കും ഒരുമിച്ച് തന്നെ പരിഹാരം കാണാം. ഞാൻ 200 യൂണിറ്റ് ദിവസം ഇൻസുലിൻ എടുത്ത വ്യക്തികളെ പൂർണമായി ഇൻസുലിൻ മാറ്റുകയും, ബിപി കൊളസ്ട്രോൾ എന്നിവ പൂർണമായി മാറ്റി കൊടുക്കുകയും ചെയ്യുന്ന നിരവധി ഉദാഹരണങ്ങൾ ദിവസവും കിട്ടുന്ന ഡോക്ടറാണ്. അഡ്മിഷനിലൂടെയാണ് ഈ ചികിത്സ. മരുന്നുകൾക്ക് പകരം വിവിധതരം തെറാപ്പികളാണുള്ളത്. താഴേ പറയുന്ന ഡയറ്റ് പ്ലാൻ ആശയ്ക്ക് ഫോളോ ചെയ്യാവുന്നതാണ്...

ഡയറ്റ് പ്ലാൻ താഴേ ചേർക്കുന്നു...

ഭക്ഷണക്രമം...

രാവിലെ 6 മണിക്ക്              നാരങ്ങ ഇഞ്ചി വെള്ളം, കൂടെ antifat ​ഗുളിക 1 എണ്ണം

വെെകിട്ട്  6 മണിക്ക്           വീണ്ടും നാരങ്ങ ഇഞ്ചി വെള്ളം+ antifat ​ഗുളിക 1 എണ്ണം
( antifat ​ഗുളിക കൊടും പുളിയിൽ നിന്ന് എടുക്കുന്നത്..)

രാവിലെ 6.30 ന്                     കരിഞ്ചീരക ചായ
(കരിഞ്ചീരകം 100 ​ഗ്രാം, ഏലയ്ക്ക 10 എണ്ണം, കറുവപ്പട്ട 15 ​ഗ്രാം , ജീരകം 25 ​ഗ്രാം.... ഇവയെല്ലാം ഒരുമിച്ച് വറുത്ത് പൊടിച്ച് വയ്ക്കുക..ശേഷം ഒരു ടീസ്പൂൺ വെള്ളത്തിലിട്ട് തിളപ്പിക്കുക...)

8 മണിക്ക്                             1  പേരയ്ക്ക+ 2-3 നെല്ലിക്ക 
                                                        or
                                               1  ഓറഞ്ച്, 1 ആപ്പിൾ

8 മണിക്ക് ബ്രേക്ക്ഫാസ്റ്റ്        ഇപ്പോൾ കഴിക്കുന്നതിന്റെ പകുതി( ഇഡ്ഢലി, ദോശ, അപ്പം എന്തായാലും...)+ നാടൻ മുട്ട പുഴുങ്ങിയത്  1 എണ്ണം + virgin coconut oil  10 മില്ലി + കറി ( ഏതായാലും  - 100 മില്ലി).

11 മണിക്ക്                             കരിഞ്ചീരക ചായ അല്ലെങ്കിൽ നാരങ്ങ വെള്ളം...

1 മണിക്ക്                             full meal salad 300 ​ഗ്രാം
                                               fish curry       ( 200 ​ഗ്രാം)
                                               തവിടുള്ള ചോറ്  -   30 ​ഗ്രാം 
                                               കറികൾ   - 100 ​ഗ്രാം 
                                               പയർ, കടല എന്നിവ ഉൾപ്പെടുത്താവുന്നതാണ്....)

4.30    - 5.00 മണിക്ക്           10 ബദാം or പയർ മുളപ്പിച്ചത് കടുക് വറുത്ത് കഴിക്കാം

6. 00 മണിക്ക്                        നാരങ്ങ വെള്ളം + anti fat capsule

7.00 മണിക്ക്                        full meal salad ( one or two vegetables, cucumber, മഷ്റൂ, എള്ള് വെർജിൻ കോക്കനട്ട് ഓയിലിൽ ഉണ്ടാക്കുക...)+  ​​ഗ്രിൽഡ‍് ഫിഷ് or ​​ഗ്രിൽഡ‍് ചിക്കൻ..

ഒഴിവാക്കേണ്ടത്....

അരി ആഹാരം, ​ഗോതമ്പ്, റാ​ഗി, കിഴങ്ങ് വർ​ഗങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ, എണ്ണ പലഹാരങ്ങൾ, അച്ചാറുകൾ, പപ്പടം, ഉണക്കമീൻ, ബേക്കറി പലഹാരങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കുക...

കടപ്പാട്: 
ഡോ. ലളിത അപ്പുക്കുട്ടൻ
നാച്ചുറോപ്പതി വിഭാഗം മേധാവി,
നിംസ് മെഡിസിറ്റി.

                                   

Follow Us:
Download App:
  • android
  • ios