Asianet News MalayalamAsianet News Malayalam

ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം

ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ശ്വാസം മുട്ടൽ മാത്രമല്ല ശ്വാസകോശ അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു.യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്ററിലെ ​ഗവേഷകർ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
 

E-cigarettes may cause wheezing in adults: Study
Author
Trivandrum, First Published Mar 4, 2019, 5:52 PM IST

ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ശ്വാസം മുട്ടൽ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. ശ്വാസം മുട്ടൽ മാത്രമല്ല ശ്വാസകോശ അർബുദം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയും ഉണ്ടാകാമെന്ന് പഠനത്തിൽ പറയുന്നു. ജേണൽ ടോബാക്കോ കൺട്രോളിൽ പഠനം പ്രസിദ്ധീകരിച്ചു. ശ്വാസകോശത്തെയാണ്  ഇ-സി​ഗരറ്റ് ഏറ്റവും കൂടുതൽ ബാധിക്കുന്നതെന്ന് യൂണിവേഴ്സിറ്റി ഓഫ് റോച്ചസ്റ്റർ മെഡിക്കൽ സെന്ററിലെ ​പ്രൊഫസറായ ഡെബൊറാ ജെ ഒസിപ്പ് പറയുന്നു. 

ആസ്തമയുള്ളവർ ഒരു കാരണവശാലും ഇ-സി​ഗരറ്റ് ഉപയോ​ഗിക്കരുതെന്നും മുന്നറിയിപ്പ് നൽകുന്നു. അമേരിക്കയിലെ 13 ശതമാനത്തോളം പേർ ഇ-സി​ഗരറ്റ് ഉപയോ​ഗിച്ച്  വരുന്നതായും നാഷണൽ സെന്റർ ഫോർ ഹെൽത്ത് സ്റ്റാറ്റിക്സ് പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നു. ഇ-സിഗരറ്റ് ഉപയോ​ഗിച്ചാൽ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് അടുത്തിടെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയില ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. 

അമേരിക്കൻ ജേർണൽ ഓഫ് പ്രിവെന്റേറ്റീവ് മെഡിസിനിൽ പഠനം പ്രസിദ്ധീകരിച്ചിരുന്നു. 69,452 പേരെയാണ് പഠനത്തിന് വിധേയരാക്കിയത്.  ഇ-സിഗരറ്റ് ഉപയോഗിക്കുന്ന മിക്കവരും സിഗരറ്റും വലിക്കാറുണ്ട്. ആരോഗ്യത്തിന് ഹാനീകരമല്ലെന്നു ചിന്തിച്ച് ഇ- സിഗരറ്റ് വലിക്കുന്ന ഇത്തരക്കാരിൽ ഹൃദയാഘാത സാധ്യത കൂടുതലാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നാണ് മുതിർന്ന ഗവേഷകനായ സ്റ്റാന്ററ്റോൺ ഗ്ലാൻസ് പറയുന്നത്.
 

Follow Us:
Download App:
  • android
  • ios