Asianet News MalayalamAsianet News Malayalam

വ്യായാമം ചെയ്യാൻ ഏറ്റവും മികച്ച സമയം രാവിലെയോ വെെകിട്ടോ...?

അമിതവണ്ണമുള്ള 30 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ആറ് ആഴ്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ​ഗവേഷകനായ ജാവിയർ ഗോൺസാലസിന്റെ നേതൃത്വത്തിൽ പഠനം നടത്തുകയായിരുന്നു.
 

Exercising before breakfast burns twice more fat than after Study
Author
Trivandrum, First Published Oct 19, 2019, 11:48 AM IST

പ്രഭാതഭക്ഷണം കഴിക്കുന്നതിന് മുമ്പ് വ്യായാമം ചെയ്താൽ ശരീരത്തിലെ അനാവശ്യ കൊഴുപ്പ് വളരെ എളുപ്പം കത്തിച്ച് കളയാനാകുമെന്ന് പഠനം. യുകെയിലെ യൂണിവേഴ്സിറ്റി ഓഫ് ബാത്തിലെ ​ഗവേഷകനായ ജാവിയർ ഗോൺസാലസിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.

ഭക്ഷണം കഴിക്കുകയും വ്യായാമം ചെയ്യുകയും ചെയ്യുന്ന സമയം മാറ്റുന്നതിലൂടെ ആളുകൾക്ക് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കാൻ കഴിയുമെന്നും ​ഗവേഷകൻ ജാവിയർ പറയുന്നു. അമിതവണ്ണമുള്ള 30 പുരുഷന്മാരിലാണ് പഠനം നടത്തിയത്. ആറ് ആഴ്ച നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 

വ്യായാമത്തിന് മുമ്പ് പ്രഭാതഭക്ഷണം കഴിച്ചവരും അതിനുശേഷം കഴിച്ചവരും അങ്ങനെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്. പ്രഭാതഭക്ഷണത്തിന് മുമ്പ് വ്യായാമം ചെയ്തവരിൽ ഇരട്ടി കൊഴുപ്പ് കുറയുന്നതായി കണ്ടെത്താൻ കഴിഞ്ഞുവെന്ന് ​​പഠനത്തിൽ പറയുന്നു.

പഠനത്തിൽ അവരുടെ ശരീരത്തിന് ഇൻസുലിനോട് മികച്ച രീതിയിൽ പ്രതികരിക്കാൻ കഴിഞ്ഞുവെന്നും ഇത് അവരുടെ ആരോഗ്യത്തെ ഗുണപരമായ ഫലങ്ങൾ ഉളവാക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും അത് കൂടാ‌തെ, പ്രമേഹത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കാൻ സഹായിക്കുന്നുണ്ടെന്നാണ് ​ഗവേഷകനായ ഗോൺസാലസ് പറയുന്നത്. 

വ്യായാമം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭക്ഷണം കഴിക്കുന്ന സമയം മാറ്റുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണപരവുമായ മാറ്റങ്ങൾ വരുത്തുമെന്ന് ഫലങ്ങൾ സൂചിപ്പിക്കുന്നവെന്നും അദ്ദേഹം പറയുന്നു. 

വ്യായാമത്തിന് മുമ്പ് ഭക്ഷണം ഉപേക്ഷിക്കുന്നത് പുരുഷന്മാരുടെ പേശികൾക്ക് ഇൻസുലിൻ കൂടുതൽ പ്രതികരിക്കാൻ കാരണമായി. ഇത് ഉയർന്ന രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കുന്നു, അങ്ങനെ പ്രമേഹത്തിനും ഹൃദ്രോഗത്തിനും സാധ്യത കുറയ്ക്കുന്നുവെന്നും പഠനത്തിൽ പറയുന്നു. 

Follow Us:
Download App:
  • android
  • ios