Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ ഉള്ളവരാണോ? എങ്കിൽ ഇവ നിർബന്ധമായും കഴിക്കൂ

ഫാറ്റി ലിവർ രോഗമുണ്ടെങ്കിൽ എപ്പോഴും തളർച്ചയോ അസ്വസ്ഥതയോ വയറിന്റെ വലതുവശത്ത് ഭാ​ഗത്ത് വേദനയോ അനുഭവപ്പെടാം. അടിവയറ്റിലെ കഠിനമായ അസ്വസ്ഥത, ഛർദ്ദി, ബലഹീനത, കാലിലെ നീർവീക്കം എന്നിവയും ചിലരിൽ കാണുന്ന ചില ലക്ഷണങ്ങളാണ്.
 

foods for fatty liver patients
Author
First Published May 10, 2024, 9:57 PM IST

കരൾ രോ​ഗികളുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിൽ നിന്ന്‌ മാലിന്യങ്ങളും വിഷവസ്‌തുക്കളുമൊക്കെ നീക്കം ചെയ്യാനുമൊക്കെ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവമാണ്‌ കരൾ. 

സോസേജുകൾ, മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, ഉയർന്ന പഞ്ചസാരയും ഉയർന്ന ഉപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് കരളിൻ്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുകയും മാരകമായ രോഗങ്ങൾക്ക് അപകടത്തിലാക്കുകയും ചെയ്യും. കരൾ വലുതാകുകയും കൊഴുപ്പ് അടിഞ്ഞുകൂടാനുള്ള സാധ്യത കൂടുതലാകുകയും ചെയ്യുമ്പോൾ അത് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കുന്നു. ‌

ഫാറ്റി ലിവർ രോഗമുണ്ടെങ്കിൽ എപ്പോഴും തളർച്ചയോ അസ്വസ്ഥതയോ വയറിന്റെ വലതുവശത്ത് ഭാ​ഗത്ത് വേദനയോ അനുഭവപ്പെടാം. അടിവയറ്റിലെ കഠിനമായ അസ്വസ്ഥത,  ഛർദ്ദി, ബലഹീനത, കാലിലെ നീർവീക്കം എന്നിവയും ചിലരിൽ കാണുന്ന ചില ലക്ഷണങ്ങളാണ്.

അമിതവണ്ണം, അമിതമായ മദ്യപാനം, ഹെപ്പറ്റൈറ്റിസ് സി, ഉയർന്ന കൊളസ്ട്രോൾ അളവ്, ടൈപ്പ് 2 പ്രമേഹം തുടങ്ങി നിരവധി കാരണങ്ങളാൽ ഫാറ്റി ലിവർ ഉണ്ടാകാം. ഫാറ്റി ലിവർ പ്രശ്നമുള്ളവർ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട അഞ്ച് ഭക്ഷണങ്ങൾ...

ഇലക്കറികൾ

പച്ച ഇലക്കറികളിലെ ഉയർന്ന വിറ്റാമിൻ, ആൻ്റിഓക്‌സിഡൻ്റ് ഉള്ളടക്കം ഫാറ്റി ലിവർ രോഗങ്ങളെ തടയാൻ സഹായിക്കുന്നു. ക്ലോറോഫിൽ, സുപ്രധാന ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയിൽ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരളിൻ്റെ പ്രവർത്തനം നിലനിർത്താനും രക്തത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. 

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ടിലെ ബീറ്റലൈനുകൾ, ബീറ്റാസയാനിൻ, ബെറ്റാനിൻ എന്നീ ഘടകങ്ങൾ ക്യാൻസർ മൂലമുണ്ടാകുന്ന കേടുപാടുകളിൽ നിന്ന് കരളിനെ സംരക്ഷിക്കുന്നു. ബീറ്റ്റൂട്ടിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് എൻസൈമുകളുടെ പ്രവർത്തനം വർദ്ധിപ്പിക്കുകയും പിത്തരസം ഉൽപാദനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. 

ആപ്പിൾ

ആപ്പിളിൻ്റെ പോളിഫെനോളുകൾ കരളിൻ്റെ ലിപിഡ്, സെറം അളവ് നിയന്ത്രിക്കുന്നു. ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ ഫാറ്റി ലിവർ തടയാൻ ഇത് സഹായിക്കും. ആപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പെക്റ്റിൻ, ദഹനനാളത്തിലെ വിഷവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തെ ശുദ്ധീകരിക്കുന്നു. ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഫാറ്റി ലിവർ രോഗം ഒഴിവാക്കാം. 

നാരങ്ങ

നാരങ്ങ വെള്ളം കുടിക്കുന്നത് കരളിനെ ആരോഗ്യത്തോടെ നിലനിർത്തുകയും ശരീരത്തിൽ നിന്ന് എല്ലാ വിഷവസ്തുക്കളെയും ഇല്ലാതാക്കുകയും ചെയ്യുന്നു. മാത്രമല്ല, കരളിനെ ആരോഗ്യമുള്ളതാക്കുക മാത്രമല്ല ദഹനപ്രക്രിയ മെച്ചപ്പെടുത്തുകയും ചെയ്യും.

പപ്പായ

ആൻ്റിഓക്‌സിഡൻ്റുകൾ, നാരുകൾ, ധാതുക്കൾ, വിറ്റാമിനുകൾ എ, സി, ഇ എന്നിവ അടങ്ങിയ പപ്പായ കരൾ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. 

മുരിങ്ങയിലയുടെ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

 

Latest Videos
Follow Us:
Download App:
  • android
  • ios