Asianet News MalayalamAsianet News Malayalam

സന്ധിവേദന കുറയ്ക്കാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

എല്ലാ ദിവസവും ഒരു കപ്പ് ഗ്രീൻ ടീ നിർബന്ധമായും കഴിക്കുക. ഇതിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ അസ്ഥികൾക്കു ബലം നൽകും. പ്രമേഹ രോഗികൾ ഗ്രീൻ ടീയീൽ പഞ്ചസാര ചേർത്തു കഴിക്കരുത്. പാൽ ചായയ്ക്ക് പകരം ബ്ലാക്ക് ടീ ശീലിക്കുന്നതും നല്ലതാണ്.

Foods to Eat If You Have Arthritis
Author
Trivandrum, First Published Oct 5, 2019, 8:46 PM IST

വളരെ സാധാരണയായി കാണുന്ന ആരോഗ്യപ്രശ്‌നമാണ്‌ സന്ധിവേദന അഥവാ ആര്‍ത്രൈറ്റിസ്‌. രോഗം എന്നതിലുപരി ഇതൊരു രോഗലക്ഷണമാണ്‌. പലതരം രോഗങ്ങളുടെഭാഗമായി സന്ധിവേദന ഉണ്ടാകാം. മരുന്നുകൾ കൊണ്ടുമാത്രം പരിഹരിക്കാവുന്ന പ്രശ്നമല്ല സന്ധിവേദന എന്നാണ് ഡോക്ടർമാർ പറയുന്നത്. ചിട്ടയായ വ്യായാമങ്ങൾക്ക് പുറമേ ഭക്ഷണക്രമത്തിലും ചില മാറ്റങ്ങൾ അത്യാവശ്യമാണ്. സന്ധിവേദന  കുറയ്ക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്ന് അറിയേണ്ടേ...

മത്സ്യം...

കടൽ മത്സ്യങ്ങളിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ ഇവ സന്ധികളിലെ നീർക്കെട്ടിന് ആശ്വാസം നൽകും. മത്സ്യം ഫ്രൈ ചെയ്തു കഴിക്കുന്നതിനു പകരം എരിവു കുറച്ച് കറി ആയി കഴിക്കുന്നതാണ് മധ്യവയസ്സ് കഴിഞ്ഞവർക്കു നല്ലത്. 

Foods to Eat If You Have Arthritis

ഗ്രീൻ ടീ...

എല്ലാ ദിവസവും ഒരു കപ്പ് ഗ്രീൻ ടീ നിർബന്ധമായും കഴിക്കുക. ഇതിൽ അടങ്ങിയ ആന്റി ഓക്സിഡന്റുകൾ അസ്ഥികൾക്കു ബലം നൽകും. പ്രമേഹ രോഗികൾ ഗ്രീൻ ടീയീൽ പഞ്ചസാര ചേർത്തു കഴിക്കരുത്. പാൽ ചായയ്ക്ക് പകരം ബ്ലാക്ക് ടീ ശീലിക്കുന്നതും നല്ലതാണ്.

Foods to Eat If You Have Arthritis

ഒലീവ് ഓയിൽ...

 പാചകത്തിനു വെളിച്ചെണ്ണയ്ക്കു പകരം ഒലീവ് ഓയിൽ ശീലമാക്കിയാൽ അസ്ഥികളുടെ ആരോഗ്യത്തിനു നല്ലതാണ്. മെഡിറ്ററേനിയൻ ഡയറ്റിൽ ഒലീവ് ഓയിലിനു പ്രാധാന്യം നൽകുന്നതിന്റെ ഒരു രഹസ്യം ഇതാണ്. സാലഡും മറ്റും തയാറാക്കുമ്പോൾ ഒലീവ് ഓയിൽ ചേർത്ത് രുചി വ്യത്യസ്തമാക്കി പരീക്ഷിക്കാം. 

Foods to Eat If You Have Arthritis

മഞ്ഞൾ...

ദിവസേന നാം പാചകത്തിനുപയോഗിക്കുന്ന മഞ്ഞൾ അസ്ഥികളുടെ ആരോഗ്യത്തിന് ഉത്തമമാണ്. കഴിയുമെങ്കിൽ മഞ്ഞൾ ഉണക്കിയത് വാങ്ങി പൊടിച്ച് സൂക്ഷിക്കാവുന്നതാണ്. സോസുകളിലും ചീസിലും മറ്റും ഈ മഞ്ഞൾപ്പൊടി ഉപയോഗിച്ചു നോക്കൂ. ദഹനവ്യവസ്ഥയുടെ ശുദ്ധീകരണത്തിനും മഞ്ഞൾ ഉത്തമമാണ്.

Foods to Eat If You Have Arthritis

ആപ്പിൾ...

ആപ്പിളിൽ വളരെയധികം ഫ്ലവനോയിഡുകൾ അടങ്ങിയിരിക്കുന്നതിനാൽ അസ്ഥികളുടെ ആരോഗ്യത്തിനു പ്രയോജനകരമാണ്. ഇതു കൂടാതെ ധാരാളം ഫൈബറും ഇതിൽ ഉൾപ്പെടുന്നു. ഇതു രണ്ടും സന്ധികളിലെ നീർവീക്കം കുറയ്ക്കാൻ സഹായിക്കുന്നു. 

Foods to Eat If You Have Arthritis
 

Follow Us:
Download App:
  • android
  • ios