Asianet News MalayalamAsianet News Malayalam

ഇടിമിന്നൽ; അപകടം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍

വൈകുന്നേരം 4  മണി മുതൽ രാത്രി 10 മണിവരെ ഇടിമിന്നലിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. 

heavy rain and lightening alert in kerala
Author
Trivandrum, First Published Oct 17, 2019, 12:06 PM IST

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്കും ഇടിമിന്നലിനും  സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇടിമിന്നൽ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

വൈകുന്നേരം 4  മണി മുതൽ രാത്രി 10 മണിവരെ ഇടിമിന്നലിനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

1. വൈകിട്ട് 4  മണി മുതൽ  കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കുന്നതിൽ നിന്നും വിലക്കുക. 

2. മഴക്കാർ കാണുമ്പോൾ ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കാൻ മുറ്റത്തേക്കോ  ടെറസിലേക്കോ പോകാതിരിക്കുക.

3. വളർത്തു മൃഗങ്ങളെ മാറ്റി കെട്ടാനും മറ്റും പുറത്തിറങ്ങരുത്, ജനലും വാതിലും അടച്ചിടുക, ഫോൺ ഉപയോഗിക്കരുത്‌. ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല, വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

 4. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക, വീടിനു പുറത്താണെങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

 5. വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം, ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല തുടങ്ങിയവയാണ് പ്രധാന നിര്‍ദേശങ്ങള്‍. 


 

Follow Us:
Download App:
  • android
  • ios