Asianet News MalayalamAsianet News Malayalam

ചുണ്ട് വരണ്ട് പൊട്ടുന്നുണ്ടോ; എങ്കിൽ ഇവ പുരട്ടി നോക്കൂ

ഒരു സ്പൂൺ പഞ്ചസാര സമം തേനിൽ കലർത്തി ചുണ്ടുകളിൽ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം നാരങ്ങയിൽ അൽപം പഞ്ചസാര വിതറി ചുണ്ടിൽ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്സ്ക്രബിന്റെ ഫലം നൽകും.

home remedies dry lips
Author
Trivandrum, First Published Oct 11, 2019, 5:24 PM IST

ചുണ്ട് വരണ്ട് പൊട്ടുന്നത് മിക്കവരുടെയും പ്രശ്നമാണ്. തണുപ്പ് കാലത്താണ് ചുണ്ട് കൂടുതലും വരണ്ട് പൊട്ടുന്നത്. ചുണ്ടിലെ ചര്‍മ്മം മറ്റ് ചര്‍മ്മത്തെക്കാള്‍ നേര്‍ത്തതാണ്. ചുണ്ടിലെ ചര്‍മ്മത്തില്‍ വിയര്‍പ്പ് ഗ്രന്ധികളോ മറ്റ് രോമകൂപമോ ഇല്ലാത്തതിനാല്‍ നനവ് നിലനിര്‍ത്താന്‍ വഴികളില്ല. 

ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇന്ന് കൂടുതൽ പേരും ഉപയോ​ഗിക്കുന്നത് ലിപ് ബാ​മാണ്. പല ബ്രാന്റുകളുടെ ലിപ് ബാം ഇന്ന് വിപണിയിലുണ്ട്. ലിപ് ബാമിൽ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. അത് കൂടുതൽ ദോഷം ചെയ്യും. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇനി മുതൽ ലിപ് ബാം പുരട്ടേണ്ട പകരം പുരട്ടേണ്ടത് താഴേ ചേർക്കുന്നു...

home remedies dry lips

ഗ്ലിസറിൻ...

ദിവസവും കിടക്കുന്നതിന് മുൻപ് ചുണ്ടുകളിൽ ഗ്ലിസറിൻ പുരട്ടിയാൽ ജലാംശം നഷ്ടപ്പെട്ട് ചുണ്ട് വരളാതെ കാക്കാം. ചുണ്ട് ഉണങ്ങുന്നതു കൊണ്ടുള്ള നിറവ്യത്യാസവും ഉണ്ടാകില്ല. 

ആവണക്കെണ്ണ...

ലിപ്സ്റ്റിക് പുരട്ടും മുൻപ് ലിപ് ബാം പുരട്ടിക്കോളൂ. ചുണ്ടുകൾ കറുക്കില്ല. രാത്രി കിടക്കുന്നതിനു മുൻപ് ലിപ്സ്റ്റിക് നീക്കിയ ശേഷം ആവണക്കെണ്ണ പുരട്ടുന്നതു നല്ലതാണ്.

തേൻ...

ഒരു സ്പൂൺ പഞ്ചസാര സമം തേനിൽ കലർത്തി ചുണ്ടുകളിൽ മൃദുവായി പുരട്ടി മസാജ് ചെയ്യുക. അല്ലെങ്കിൽ ഒരു ചെറിയ കഷ്ണം നാരങ്ങയിൽ അൽപം പഞ്ചസാര വിതറി ചുണ്ടിൽ പതിയെ മസാജ് ചെയ്യുക. ഇവ പ്രകൃതിദത്തമായ ലിപ്സ്ക്രബിന്റെ ഫലം നൽകും. ഇവ നിർജീവ കോശങ്ങൾ നീക്കി ചുണ്ടുകൾ ഭംഗിയുള്ളതാകാൻ സഹായിക്കും. നിർജീവ കോശങ്ങൾ നീങ്ങുമ്പോൾ കൊളാജൻ ഉൽപാദിപ്പിക്കുന്നതാണു ഭംഗി വർധിക്കാനുള്ള കാരണം. ആഴ്ചയിൽ രണ്ടു തവണ ഈ സ്ക്രബ് ഉപയോഗിക്കണം.

home remedies dry lips

വെളിച്ചെണ്ണ...

പൊതുവേ വരണ്ട ചർമ്മം അകറ്റാൻ ഏറ്റവും മികച്ചതാണ് വെളിച്ചെണ്ണ. ദിവസവും രണ്ടോ മൂന്നോ നേരം വെളിച്ചെണ്ണ ചുണ്ടിൽ പുരട്ടുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കുന്നതോടൊപ്പം കൂടുതൽ ലോലമാകാനും ​ഗുണം ചെയ്യും. 

നെയ്യ്...

വീട്ടിൽ നെയ്യ് ഉണ്ടാകുമല്ലോ. ചുണ്ടിലെ വരൾച്ച മാറ്റാൻ ഏറ്റവും നല്ലതാണ് നെയ്യ്. ദിവസവും രണ്ടോ മൂന്നോ നേരം നെയ്യ് പുരട്ടാവുന്നതാണ്. ചുണ്ടിന് നിറം നൽകാനും നെയ്യ് പുരട്ടുന്നത് ​ഗുണം ചെയ്യും.

home remedies dry lips 

Follow Us:
Download App:
  • android
  • ios