Asianet News MalayalamAsianet News Malayalam

മൂത്രത്തിൽ അണുബാധ നിസാരമായി കാണരുത് ; ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യുറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്ക് കാരണമാകുന്നത്‌. അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. 

Home Remedies for Urinary Tract Infections
Author
Trivandrum, First Published Mar 1, 2019, 8:15 PM IST

ഇന്ന് മിക്ക സ്ത്രീകളിലും കണ്ട് വരുന്ന പ്രശ്നമാണ് മൂത്രത്തിൽ അണുബാധ അല്ലെങ്കില്‍ യുറിനറി ഇന്‍ഫെക്ഷന്‍. നിസാരമായി കണേണ്ട ഒന്നല്ല യൂറിനറി ഇൻഫെക്ഷൻ. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് യുറിനറി ഇന്‍ഫെക്ഷന്‍ കൂടുതലായി കണ്ട് വരുന്നത്. 

കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ്‌ സ്‌ത്രീകളില്‍ മൂത്രാശയ അണുബാധയ്‌ക്ക് കാരണമാകുന്നത്‌. അടിവയറ്റില്‍ വേദന, അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക ഇവയൊക്കെയാണ് പ്രധാന ലക്ഷണങ്ങൾ. 

Home Remedies for Urinary Tract Infections

 ഇത് ശരിയായ സമയത്ത് ചികിത്സിക്കാതെയിരുന്നാല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കാനിടയുണ്ട്. മൂത്രത്തില്‍ അണുബാധയുണ്ടായാല്‍ ഡോക്ടറെ ഉടനടി സമീപിക്കണം എന്നത് നിര്‍ബന്ധമാണ്‌. യൂറിനറി ഇൻഫെക്ഷൻ വരാതിരിക്കാൻ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

വെള്ളം ധാരാളം കുടിക്കുക...

ദിവസം കുറഞ്ഞത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലുംകുടിക്കണം. ചൂടുള്ള കാലാവസ്ഥയാണെങ്കില്‍ ഇതിന്റെ അളവ് കൂട്ടണം. ശരീരത്തില്‍ വിഷാംശങ്ങളെ നീക്കം ചെയ്യാന്‍ വെള്ളത്തിനോളം കഴിവ് മറ്റൊന്നിനുമില്ല. പഴച്ചാറുകള്‍ കുടിക്കുന്നതും നല്ലതാണ്. മദ്യം, കാര്‍ബോനേറ്റഡ് ഡ്രിങ്ക്സ് എന്നിവ ഒഴിവാക്കാം. 

Home Remedies for Urinary Tract Infections

ചെറുചൂടു വെള്ളത്തിൽ കുളിക്കാം...

നല്ല ഇളം ചൂടു വെള്ളത്തിലെ കുളി മുത്രാശയരോഗക്കാര്‍ക്കു നല്ലതാണ്. മുത്രാശയരോഗത്തെ തുടര്‍ന്നുള്ള അടിവയര്‍ വേദനയ്ക്ക് ഇത് നല്ലതാണ്.

അടിക്കടി മൂത്രമൊഴിക്കുക...

മൂത്രം ഒഴിക്കണമെന്നു തോന്നിയാല്‍ പിടിച്ചു വയ്‌ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക. ഇത് വളരെ പ്രധാനമാണ്. കൂടുതല്‍ നേരം മൂത്രം പിടിച്ചു നിര്‍ത്തുന്നത് അണുക്കളെ കൂടുതല്‍ ശക്തരാക്കുകയേയുള്ളൂ.

വെള്ളരിക്ക ജ്യൂസ്...

യൂറിനറി ഇൻഫെക്ഷൻ മാറ്റാൻ ഏറ്റവും നല്ലതാണ് വെള്ളരിക്ക ജ്യൂസ്. ധാരാളം ജലാംശം അടങ്ങിയ ഒന്നാണ് വെള്ളരിക്ക. വെള്ളം കുടിക്കാന്‍ സാധിച്ചില്ലെങ്കില്‍ പോലും ഇടയ്ക്കിടെ വെള്ളരിക്ക കഴിക്കുന്നത്‌ നല്ലതാണ്. വെള്ളരിക്ക മാത്രമാക്കേണ്ട എല്ലാ പഴവര്‍ഗങ്ങളും കഴിക്കാം.

Home Remedies for Urinary Tract Infections

ക്രാന്‍ബെറി ജ്യൂസ്‌...

മൂത്രാശയരോഗത്തെ അകറ്റാന്‍ ഏറ്റവും നല്ലതാണ് ക്രാന്‍ബെറി ജ്യൂസ്. മിക്കവരും അണുബാധ ഉണ്ടായ ശേഷമാണ് ഇതിനെ ആശ്രയിക്കുന്നത്. എന്നാല്‍ ക്രാന്‍ബെറി ജ്യൂസ്‌ ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മൂത്രാശയരോഗം പിടിപെടില്ല. ഇതൊരു മികച്ച ആന്റി ഒക്സിടന്റ്റ്‌ കൂടിയാണ്. ഹൃദയസംബന്ധമായ അസുഖങ്ങൾ അകറ്റാനും ക്രാന്‍ബെറി ജ്യൂസ്‌ കുടിക്കുന്നത് ​ഗുണം ചെയ്യും. 
 

Follow Us:
Download App:
  • android
  • ios