Asianet News MalayalamAsianet News Malayalam

ബീജത്തിൽ ചുവപ്പോ ബ്രൗണ്‍ നിറമോ കാണാറുണ്ടോ; സൂക്ഷിക്കുക

പുരുഷന്മാരുടെ ബീജത്തില്‍ രക്തം കണ്ടുവരുന്ന ഒരു രോഗമുണ്ട്. 'ഹീമോസ്‌പേര്‍മിയ' എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഗതിയില്‍ ക്രീം നിറത്തിലാണ് ബീജം കാണപ്പെടുന്നത്. ഇതിന് ചുവപ്പോ ബ്രൗണ്‍ നിറമോ ഉണ്ടെങ്കില്‍ ഇത് 'ഹീമോസ്‌പേര്‍മിയ'യാകാന്‍ സാധ്യത കൂടുതലാണ്. 

If your semen has a red or brown appearance
Author
Trivandrum, First Published Nov 3, 2019, 8:03 PM IST

ഓരോ വർഷവും കഴിയുമ്പോൾ പുരുഷന്മാരിൽ ആരോഗ്യമുള്ള ബീജത്തിന്റെ അളവ് കുറഞ്ഞു വരുന്നതായി പഠനങ്ങൾ പറയുന്നു. ഏകദേശം രണ്ട് വര്‍ഷം മുന്‍പ് പുരുഷന്മാരുടെ ബീജങ്ങളുടെ അളവ് അതായത് 'ഫെര്‍ട്ടിലിറ്റി റേറ്റ്' എന്ന് പറയുന്നത് ഏകദേശം 84 ശതമാനമാണെങ്കില്‍ 2018 ആയപ്പോഴേക്കും ആരോഗ്യമുള്ള ബീജത്തിന്റെ അളവുള്ള പുരുഷന്മാരുടെ എണ്ണം എന്ന് പറയുന്നത് 79 ശതമാനമാണ്. അതായത്, 84 ല്‍ നിന്ന് 79 ശതമാനത്തിലേക്ക് ക്രമേണ കുറഞ്ഞു എന്നാണ് കണക്കുകള്‍ പറയുന്നത്.

അഞ്ച് വര്‍ഷം മുമ്പ് ഇത് 90 ശതമാനം ആയിരുന്നതാണ് ഇപ്പോള്‍ 79ലേക്ക് വന്നിരിക്കുന്നത്. സന്താനോൽപാദനത്തിന് യോഗ്യമായ ബീജങ്ങളുടെ അളവ് കുറഞ്ഞ് വരികയാണെന്ന് സാരം.  ചിലര്‍ക്ക് ബീജത്തിന്റെ അളവ് ആവശ്യത്തിന് ഉണ്ടാകും പക്ഷേ, ജീവനുള്ളവയുടെ അളവ് എന്നത് വെറും 10 ശതമാനമോ 15 ശതമാനമോ ആകും. ഘടനയിൽ വ്യത്യാസമോ കേടുപാടുകളോ ഉള്ള ബീജമായിരിക്കും അവ.

പലരുടെ കേസിലും ജീവനില്ലാത്ത ബീജത്തിന്റെ അളവ് പരിശോധിക്കുമ്പോള്‍ 75 മുതല്‍ 80 ശതമാനം വരെ ഉള്ളതായി പോലും കണ്ടിട്ടുണ്ട്. ഇത്തരത്തിലൊരു വലിയ വ്യത്യാസം വരുന്നത് പലപ്പോഴും സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരിലും ഒരു പക്ഷേ വന്ധ്യത എന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. വളരെ ഗൗരമായി തന്നെ കാണേണ്ട അവസ്ഥയാണിതെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

“ആരോഗ്യമുള്ള ശുക്ലം സാധാരണയായി വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ കട്ടിയുള്ള ദ്രാവകമാണ്, ചിലപ്പോൾ മഞ്ഞ കലർന്നും വരാം''- യുകെയിലെ റോയൽ സർറെ കൗണ്ടി ആശുപത്രിയിലെ യൂറോളജിക്കൽ സർജൻ ജോൺ ഡേവിസ് പറയുന്നു. 

സ്ത്രീ ജനനേന്ദ്രിയത്തിലെ അസിഡിറ്റി സ്വഭാവത്തെ ചെറുക്കാൻ ശുക്ലത്തെ പ്രാപ്തമാക്കുന്നതിന് ഇവ പ്രധാനമാണ്. ഓരോ സ്ഖലനവും ഏകദേശം 200 മുതൽ 500 ദശലക്ഷം ശുക്ലങ്ങൾ പുറത്തുവിടുന്നുണ്ടെങ്കിലും ഇത് വ്യത്യാസപ്പെടാം, അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ബീജത്തിലെ രക്തം എന്താണ് അർത്ഥമാക്കുന്നത്...?

പുരുഷന്മാരുടെ ബീജത്തില്‍ രക്തം കണ്ടുവരുന്ന ഒരു രോഗമുണ്ട്. 'ഹീമാറ്റോസ്പെർമിയ' എന്നാണ് ഇത് അറിയപ്പെടുന്നത്. സാധാരണ ഗതിയില്‍ ക്രീം നിറത്തിലാണ് ബീജം കാണപ്പെടുന്നത്. ഇതിന് ചുവപ്പോ ബ്രൗണ്‍ നിറമോ ഉണ്ടെങ്കില്‍ ഇത് ഹീമോസ്‌പേര്‍മിയയാകാന്‍ സാധ്യത കൂടുതലാണ്. 

വൃഷണങ്ങള്‍ക്കുണ്ടാകുന്ന എന്തെങ്കിലും പ്രശ്‌നങ്ങളാണ് സാധാരണ 'ഹീമാറ്റോസ്പെർമിയ' എന്ന അവസ്ഥയ്ക്ക് കാരണമാകാറ്. പരുക്കൻ രീതിയിലുള്ള സ്ഭോഗം, പുരുഷന്റെ മൂത്രനാളിയിലുണ്ടാകുന്ന ഏതെങ്കിലും വിധത്തിലുള്ള അണുബാധ എന്നിവയും ഹീമാറ്റോസ്പെർമിയയ്ക്ക് കാരണമാകാറുണ്ട്. അണുബാധ കൊണ്ടാണ് ഇത്തരം പ്രശ്‌നമുണ്ടാകുന്നതെങ്കില്‍ ഇതിനൊപ്പം നടുവേദന, സ്ഖലനസമയത്ത് വേദന തുടങ്ങിയവയുണ്ടാകും.

മൂത്രത്തില്‍ കല്ലുള്ളവര്‍ക്കും ചിലപ്പോള്‍ ഈ രോഗം വന്നേക്കാം. സാധാരണഗതിയില്‍ 40 വയസിന് താഴെയുള്ളവരില്‍ അപൂര്‍വമായേ ' ഹീമാറ്റോസ്പെർമിയ' കാണാറുള്ളൂ. ഈ അവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ഡോക്ടറെ കണ്ട് വേണ്ട ചികിത്സ തേടൽ നിർബന്ധമാണ്. 

അണുബാധ പോലുള്ള പ്രശ്‌നങ്ങളാണെങ്കില്‍ മിക്കവാറും ആന്റി ബയോട്ടിക് മരുന്നുകള്‍ കഴിയ്‌ക്കേണ്ടി വരികയും ചെയ്തേക്കാം.  അത്ര ഗുരുതരമല്ലാത്ത ഒരവസ്ഥയാണിത്, ചികിത്സയിലൂടെ ഭേദമാകാവുന്നതുമാണ്. എങ്കിലും ചില സാഹചര്യങ്ങളിൽ രോഗം ആവർത്തിച്ചുവരാനുള്ള സാധ്യത കണ്ടേക്കാം. 

“ശുക്ലത്തിലെ രക്തം ഏതൊരു മനുഷ്യനും ഭയപ്പെടുത്തുന്ന ലക്ഷണമാണ്, എന്നിരുന്നാലും ഗുരുതരമായ അവസ്ഥ ഉണ്ടാകുന്നത് വളരെ അപൂർവമാണ്. ശുക്ല സംഭരണ ​​ഭാ​ഗങ്ങളിലെ ദുർബലമായ രക്തക്കുഴലുകളിൽ നിന്ന് രക്തം ചോർന്നൊലിക്കുന്നതാണ് സാധാരണ കാരണങ്ങൾ ''- ഡോ. ജോൺ ഡേവിസ് പറയുന്നു.

2014ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ആരോഗ്യം കുറഞ്ഞ പുരുഷന്മാരിൽ  ബീജത്തിന്റെ ഗുണനിലവാരവും കുറഞ്ഞേക്കാമെന്ന് പ്രതിപാദിച്ചിരുന്നതായും ഡേവിസ് പറഞ്ഞു. 

Follow Us:
Download App:
  • android
  • ios