Asianet News MalayalamAsianet News Malayalam

കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന 4 തരം ജ്യൂസുകൾ

കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴിവയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്.

juices reducing cholesterol level
Author
Trivandrum, First Published Apr 7, 2019, 3:58 PM IST

കൊളസ്ട്രോൾ ഇന്ന് മിക്കവരേയും അലട്ടുന്ന പ്രശ്നമാണ്. വ്യായാമമില്ലായ്മയും തെറ്റായ ഭക്ഷണശീലവുമാണ് കൊളസ്ട്രോൾ പിടിപെടുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങൾ. കൊളസ്‌ട്രോളിന്റെ അളവ് കൂടുതലായാല്‍ ഹൃദയാഘാത സാധ്യതകള്‍ വര്‍ധിക്കും. ഹൃദയപ്രശ്‌നങ്ങളുള്‍പ്പെടെ പല പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കുന്ന ഒന്നാണ് കൊളസ്‌ട്രോള്‍. 

ശരീരത്തില്‍ നല്ല കൊളസ്‌ട്രോളും ചീത്ത കൊളസ്‌ട്രോളുമുണ്ട്. നല്ല കൊളസ്‌ട്രോള്‍ ഗുണങ്ങളാണ് വരുത്തുന്നത്. ഇത് എച്ച്ഡിഎല്‍ കൊളസ്‌ട്രോള്‍ എന്നാണ് അറിയപ്പെടുന്നത്. ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോൾ അധികമാകുമ്പോള്‍ ഇത് രക്തധമനികളില്‍ അടിഞ്ഞു കൂടും. 

ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടുകയും ചെയ്യും. ഇത് ഹാര്‍ട്ട് അറ്റാക്ക് അടക്കമുളള പല പ്രശ്‌നങ്ങളിലേക്കും വഴിവയ്ക്കും. കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന നാല് തരം ജ്യൂസുകൾ ഏതൊക്കെയാണെന്ന് നോക്കാം...

വെണ്ണപ്പഴം...

കൊളസ്ട്രോള്‍ രോഗികള്‍ അവകാഡോ അല്ലെങ്കില്‍ വെണ്ണപ്പഴം  കഴിക്കുന്നത് ഏറെ നല്ലതാണ്. വെണ്ണപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ കെ, സി, ബി5, ബി6, ഇ, ആന്‍റിഓക്സിഡന്‍റുകള്‍ എന്നിവ ഹൃദയത്തെ സംരക്ഷിക്കും. കൂടാതെ സ്ട്രോക് വരാതിരിക്കാനും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്. രക്തസമ്മര്‍ദ്ദം ഉളളവര്‍ക്കും വെണ്ണപ്പഴം കഴിക്കുന്നത് നല്ലതാണ്. 

juices reducing cholesterol level

ആപ്പിള്‍...

ദിവസവും ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റാം എന്നത്  വെറുതെയല്ല. ഔഷധഗുണങ്ങളുടെ കലവറയാണ് ആപ്പിൾ.  നിരവധി രോഗങ്ങളില്‍ നിന്നും ആപ്പിള്‍ സംരക്ഷിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യത്തിന് ആപ്പിൾ വളരെ നല്ലതാണ്. ഹൃദയധമനികളിൽ കൊഴുപ്പടിഞ്ഞ് കൂടുന്നത് തടയാൻ ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ സഹായിക്കും. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും മിനറൽസും രക്തത്തിലെ കൊളസ്ടോൾ നിയന്ത്രിച്ച് സ്ട്രോക്ക് വരാതെ സംരക്ഷിക്കുന്നു. 

juices reducing cholesterol level

സിട്രിക് ഫ്രൂട്ട്സ്...

സിട്രിക് ആസിഡ് അടങ്ങിയിട്ടുളള സിട്രിക് പഴങ്ങള്‍ ശരീരത്തിലെ കൊളസ്ട്രോൾ നിയന്ത്രിക്കും. നാരങ്ങ, ഓറഞ്ച്, മുന്തിരി എന്നിവയില്‍ ധാരാളം സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിനും എണ്ണമയം അകറ്റാനും ഏറ്റവും നല്ലതാണ് ഓറഞ്ച്. ആന്റിഓക്സിഡന്റുകളുടെയും നാരുകളുടെയും  കൂടി സ്രോതസായ ഓറഞ്ച് ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിനും ഉത്തമമാണ്. 

juices reducing cholesterol level

 പപ്പായ...

ഫൈബര്‍ ധാരാളം അടങ്ങിയിട്ടുളള പപ്പായ ശരീരത്തിലെ രക്ത സമ്മര്‍ദ്ദം കുറയ്ക്കും കൊളസ്ടോൾ നിയന്ത്രിക്കുകയും ചെയ്യും.പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ.പപ്പായയിലെ ആന്റിഓക്സിഡന്റ് ചർമത്തിലെ ചുളിവുകളേയും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളെയും പ്രതിരോധിക്കും. കാഴ്ചശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് പപ്പായ. പ്രമേഹ രോഗികൾക്കു പോലും നിയന്ത്രിത അളവിൽ പപ്പായ കഴിക്കാം. പപ്പായയിലെ പൊട്ടാസ്യം ഹൃദയാരോഗ്യം സംരക്ഷിക്കാൻ മികച്ചതാണ്. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ നിയന്ത്രിക്കാൻ പപ്പായ കഴിക്കുന്നത് ​ഗുണം ചെയ്യും.

juices reducing cholesterol level

 

Follow Us:
Download App:
  • android
  • ios