Asianet News MalayalamAsianet News Malayalam

Learning Disability : കുട്ടികളിലെ പഠന വൈകല്യം ; മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ടത്...

കുട്ടി പഠനത്തിൽ പിന്നോക്കമാണ് എന്നതുകൊണ്ട് കുട്ടിക്ക് ബുദ്ധിക്കുറവാണ് എന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ പഠനവൈകല്യമുള്ള കുട്ടിക്ക് സാമാന്യമോ അതിൽ അധികമോ ആയ ബുദ്ധി ഉണ്ടായിരിക്കും. പഠനത്തിലെ ചില കാര്യങ്ങളിൽ ഉദാ: എഴുതുക, വായിക്കുക, സ്പെല്ലിങ്, കണക്ക് തുടങ്ങിയ ചിലതിൽ ബുദ്ധിക്കനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വരുന്നു.
 

learning disability in children know the signs how to help rse
Author
First Published Apr 13, 2023, 7:04 PM IST

കുട്ടി പഠനത്തിൽ ശ്രദ്ധിക്കുന്നില്ല എന്നത് മാതാപിതാക്കളിൽ വലിയ ഉത്കണ്ഠ ഉണ്ടാകുന്ന കാര്യമാണ്. മക്കളെപ്പറ്റി ആധിയില്ലാത്ത മാതാപിതാക്കൾ കുറവായിരിക്കും. അവരുടെ ഭാവി ജീവിതം മികച്ചതാക്കാൻ വേണ്ടതെല്ലാം ചെയ്യാൻ മാതാപിതാക്കൾ ഒരുക്കമാണ്. പക്ഷേ എത്രയെല്ലാം കുട്ടികളുടെ കാര്യത്തിൽ ശ്രദ്ധിച്ചാലും എത്രമാത്രം പഠനത്തിൽ അവരെ സഹായിച്ചാലും കുട്ടി വേണ്ടവണ്ണം പഠിക്കുന്നില്ല എങ്കിലോ? എത്ര പഠിപ്പിച്ചാലും പരീക്ഷയിൽ  ഉത്തരങ്ങൾ മറന്നുപോവുകയാണ് എങ്കിലോ? 

കുട്ടി പഠനത്തിൽ പിന്നോക്കമാണ് എന്നതുകൊണ്ട് കുട്ടിക്ക് ബുദ്ധിക്കുറവാണ് എന്ന് തെറ്റിദ്ധരിക്കുന്നവരും ഉണ്ട്. എന്നാൽ യഥാർത്ഥത്തിൽ പഠനവൈകല്യമുള്ള കുട്ടിക്ക് സാമാന്യമോ അതിൽ അധികമോ ആയ ബുദ്ധി ഉണ്ടായിരിക്കും. പഠനത്തിലെ ചില കാര്യങ്ങളിൽ ഉദാ: എഴുതുക, വായിക്കുക, സ്പെല്ലിങ്, കണക്ക് തുടങ്ങിയ ചിലതിൽ ബുദ്ധിക്കനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ വരുന്നു.

കുട്ടിക്കീ പ്രശ്നങ്ങൾ ഉണ്ടായത് എന്റെ തെറ്റാണോ, ഞാൻ ശരിയായി കുട്ടിയെ വളർത്താത്തതും പഠിപ്പിക്കാത്തതുമാണോ കാരണം എന്നിങ്ങനെ നിരവധി തെറ്റിദ്ധാരണകൾമൂലം കുട്ടികളുടെ മാതാപിതാക്കൾ വലിയ ടെൻഷൻ അനുഭവിക്കുന്നതായി കാണാറുണ്ട്.

ഇനി പറയാന് പോകുന്ന ലക്ഷണങ്ങള് എന്തെങ്കിലും തുടര്ച്ചയായി കുട്ടി പ്രകടമാക്കുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. അങ്ങനെയെങ്കില് വിശധമായ ടെസ്റ്റുകളിലൂടെ രോഗനിര്ണ്ണയം നടത്തേണ്ടത് കുട്ടിയുടെ പ്രശ്നങ്ങളെ ഒരളവില് പരിഹരിക്കാനും കുട്ടിയും മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. ഇതിനായി ഒരു ക്ലിനിക്കല് സൈക്കോളജിസ്റ്റിനെ സമീപിക്കാം. 

1.    ശ്രദ്ധക്കുറവുകൊണ്ട് നിസ്സാരമായ തെറ്റുകള് വരുത്തുക
2.    നിര്ദ്ദേശങ്ങള് ശ്രദ്ധിച്ചു കാര്യങ്ങള് ചെയ്യാന് കഴിയാതെ വരിക
3.    ശ്രദ്ധ വളരെ ആവശ്യമുള്ള കാര്യങ്ങളെ ഒഴിവാക്കുക. ഉദാ: വലിയ ഉത്തരങ്ങള് പഠിക്കാതെ ഒഴിവാക്കുക
4.    മറ്റുകാര്യങ്ങളില് ഉള്ള മികവ് പഠനത്തില് മാത്രം കാണിക്കാതെയിരിക്കുക
5.    തനിയെ വായിച്ചു മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്
6.    അക്ഷരതെറ്റുകള് വരുത്തുക
7.    അക്ഷരങ്ങള് തമ്മില് തിരിഞ്ഞു പോവുക. ഉദാ: b-d, p-q
8.    എഴുതുമ്പോള് അക്ഷരങ്ങളുടെ സ്ഥാനം മാറുക. ഉദാ: was-saw
9.    എഴുതാന് താമസം
10.    എഴുതുമ്പോള് ചിഹ്നങ്ങള് വിട്ടുപോകുക
11.    മോശം കയ്യക്ഷരം
12.    നമ്പറുകള് തമ്മില് മാറിപ്പോകുക
13.    ലളിതമായ കണക്കുകള്പോലും ചെയ്യാന് പറ്റാതെപോകുക
14.    ഉത്തരങ്ങള് അറിയാമെങ്കിലും അത് ഉത്തരക്കടലാസില് എഴുതി ഫലിപ്പിക്കാന് കഴിയാതെ വരിക
15.    പെട്ടെന്നു ശ്രദ്ധ പതറിപ്പോകുക
16.    കുറച്ചു സമയം അടങ്ങി ഒരിടത്തിരിക്കാന് കഴിയാതെ വരിക
17.    സാമൂഹികമായ കഴിവുകളിലുള്ള കുറവ്
18.    ആലോചിക്കാതെ എടുത്തുചാടി അബദ്ധങ്ങള് കാണിക്കുക
19.    ദേഷ്യം
20.    ആവശ്യത്തില് അധികം സംസാരിക്കുക
21.    ക്ലാസ്സില് ഓടി നടക്കുക
22.    ക്ഷമയില്ലായ്മ

പഠനവൈകല്യത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം... 

പഠന വൈകല്യമുള്ള കുട്ടികളെ എങ്ങനെ എളുപ്പത്തിൽ പഠിപ്പിക്കാം എന്ന വിഷയത്തിൽ വിദഗ്ധൻനയിക്കുന്ന സെമിനാറിൽ പങ്കെടുക്കാനുള്ള അവസരം ഒരുക്കുന്നു. പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ പ്രവർത്തിക്കുന്ന ബ്രീത്ത് മൈൻഡ് കെയർ ഒരുക്കുന്ന രണ്ടു ദിവസത്തെ സെമിനാറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8281933323 എന്ന നമ്പറിൽ ഇപ്പോൾ വിളിക്കാം. 

ഏപ്രിൽ 29, 30 തീയതികളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെയാണ് ക്ലാസുകൾ നടത്തപ്പെടുക. കുട്ടികളുടെ മാതാപിതാക്കൾ, അദ്ധ്യാപകർ, സൈക്കോളജി വിദ്യാർത്ഥികൾ, സ്പെഷ്യൽ എഡ്യൂക്കേറ്റേഴ്സ്, B.Ed വിദ്യർത്ഥികൾ-  ഇങ്ങനെ കുട്ടികളുമായി സംവദിക്കുന്ന മേഖലയിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക് ഉപകാരപ്രദമാകുംവിധം ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നു. കുട്ടികളെ പഠനത്തിൽ സഹായിക്കാൻ കഴിയുന്ന പ്രാക്ടിക്കൽ രീതികൾ എന്തൊക്കെ എന്നത് ഉൾപ്പെടുത്തിയുള്ള ക്ലാസുകൾ ആയിരിക്കും ലഭിക്കുക. 12 വർഷത്തിലധികം ഈ മേഖലയിൽ പ്രവർത്തിപരിചയവും ഗവേഷണവും നടത്തിയ  വിദഗ്ധർ നയിക്കുന്ന പരിശീലന പരിപാടിയിലേക്ക് ഏവർക്കും സ്വാഗതം.

എഴുതിയത്:
പ്രിയ വർ​ഗീസ് (M.Phil, MSP, RCI Licensed)
ചീഫ്  ക്ലിനിക്കല് സൈക്കോളജിസ്റ്റ്
ബ്രീത്ത് മൈൻഡ് കെയർ 
TMM- Ramanchira Road, തിരുവല്ല
For appointments call: 8281933323  
Online/ Telephone consultation available 

Follow Us:
Download App:
  • android
  • ios