Asianet News MalayalamAsianet News Malayalam

ചികിത്സിക്കുന്നത് വനിതാ ഡോക്ടർമാരാണോ, എങ്കിൽ മരണനിരക്ക് കുറയുമെന്ന് പഠനം

സാങ്കേതികമായ ചികിത്സക്കപ്പുറം വനിതാ ഡോക്ടർമാർ നൽകുന്ന പരിചരണവും പരി​ഗണനയുമാണ് ഇതിന് കാരണമെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന യുസുകി സുഗാവ പത്രക്കുറിപ്പിൽ പറഞ്ഞു.

People treated by female doctors tend to have better health outcomes, says study
Author
First Published Apr 25, 2024, 4:05 PM IST

ലണ്ടൻ: വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം പറയുന്നു. വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോ​ഗികളിൽ പുരുഷ ഡോക്ടർമാർ ചികിത്സിക്കുന്ന രോ​ഗികളേക്കാൾ മരണ നിരക്ക് കുറവാണെന്നും വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ അടിക്കടി ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യതയും കുറവാണെന്നും പഠനത്തിൽ പറയുന്നു. ‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 

2016-2019 കാലത്തിനിടെ അമേരിക്കയിലെ ആശുപത്രികളിൽ ചികിത്സ തേടിയ  4,58,100 സ്ത്രീകളും 3,18,800 പുരുഷന്മാരുമുൾപ്പെടെ 7,76,000 രോഗികളിലാണ് പഠനം നടത്തിയത്. വനിതാ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീരോഗികളിലെ മരണനിരക്ക് 8.15 ശതമാനവും പുരുഷ രോഗികളിലേത് 10.15 ശതമാനവുമായിരുന്നു. അതേസമയം, പുരുഷ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീ രോഗികളിലെ മരണനിരക്ക് 8.38 ശതമാനവും പുരുഷന്മാരിലേത് 10.23 ശതമാനവുമായിരുന്നു. നേരത്തെ മറ്റൊരു പഠനത്തിൽ വനിതാ ഡോക്ടർമാർ ശരാശരി 23 മിനിറ്റ് ഒരു രോഗിക്കുവേണ്ടി മാറ്റിവെക്കുമ്പോൾ പുരുഷ ഡോക്ടർമാർ 21 മിനിറ്റാണ് ചെലവിടുന്നതെന്ന് കണ്ടെത്തിയിരുന്നു. 65 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ നടത്തിയ പഠനത്തിൽ, സ്ത്രീ ഡോക്ടർമാർ ചികിത്സിച്ച 8.15% സ്ത്രീകളാണ്  30 ദിവസത്തിനുള്ളിൽ മരിച്ചത്. പുരുഷ ഡോക്ടർമാരാൽ ചികിത്സിച്ച 8.38% സ്ത്രീകളും മരിച്ചു. 

സാങ്കേതികമായ ചികിത്സക്കപ്പുറം വനിതാ ഡോക്ടർമാർ നൽകുന്ന പരിചരണവും പരി​ഗണനയുമാണ് ഇതിന് കാരണമെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന യുസുകി സുഗാവ പത്രക്കുറിപ്പിൽ പറഞ്ഞു. വനിതാ ഡോക്ടർമാർ രോഗികളോടു സംസാരിക്കാനും പരിചരിക്കാനും  കൂടുതൽ സമയം പങ്കിടുന്നുയ പുരുഷന്മാരെ അപേക്ഷിച്ച് രോ​ഗികളുമായി ആശയവിനിമയ നൈപുണ്യം സ്ത്രീ ഡോക്ടർമാർക്ക് കൂടുതലാണ്. സ്ത്രീകളായ രോഗികൾക്ക് കൂടുതൽ ആശ്രയിക്കാൻ കഴിയുന്ന വനിതാ ഡോക്ടർമാരെയാണ്. ഈ കാരണങ്ങളെല്ലാം മരണനിരക്കു കുറയാൻ കാരണമാണെന്ന് ഗവേഷകർ പറഞ്ഞു. 

സ്ത്രീ ഫിസിഷ്യൻമാർ രോഗികളുമായി കൂടുതൽ സമയം ചെലവഴിക്കുകയും പുരുഷന്മാരെ അപേക്ഷിച്ച് ആരോഗ്യപരമായ തീരുമാനങ്ങൾ എടുക്കുന്നതിലും പങ്കാളിത്ത ചർച്ചകളിൽ ഏർപ്പെടുന്നതിലും കൂടുതൽ സമയം ചെലവഴിക്കുകയും ചെയ്യുന്നുവെന്ന് പഠനന് നേതൃത്വം നൽകിയവരിൽ പ്രമുഖയായ കാലിഫോർണിയ സാൻ സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസറും മെഡിക്കൽ ഡയറക്ടറുമായ ഡോ. ലിസ റൊട്ടെൻസ്റ്റീൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios