Asianet News MalayalamAsianet News Malayalam

ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഉപ്പൂറ്റി വേദന കുറയ്ക്കാം

ഐസ് ക്യൂബ് ഉപയോ​ഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കും. ഇരുപത് മിനിറ്റെങ്കിലും മസാജ് ചെയ്യുക. 

Reduce the pain of plantar fasciitis
Author
Trivandrum, First Published Sep 25, 2019, 2:38 PM IST

ഇന്ന് മിക്കവരിലും കാണുന്ന പ്രശ്നമാണ് ഉപ്പൂറ്റിവേദന. പലകാരണങ്ങൾ കൊണ്ടാണ് ഉപ്പൂറ്റി വേദന ഉണ്ടാകുന്നത്. അമിതവണ്ണമുള്ളവരിലാണ് ഉപ്പൂറ്റി വേദന കൂടുതലും കാണുന്നത്. ആദ്യമേ ചികിത്സിച്ചാൽ പെട്ടെന്ന് മാറാവുന്ന ഒന്നാണ് ഉപ്പൂറ്റി വേദന. ഈ രോഗം കൃത്യമായി ചികിത്സിച്ചില്ലെങ്കിൽ നടക്കുന്നതിനോ, നില്‍ക്കുന്നതിനോ സാധിക്കാത്ത അവസ്ഥയില്‍ എത്തിച്ചേക്കാം. ചിലർക്ക് രാവിലെ എഴുന്നേറ്റ ഉടൻ ഉപ്പൂറ്റി വേദന തോന്നാറുണ്ട്. കുറച്ച് നേരം വേദന നിൽക്കും പിന്നീട് വേദന ഉണ്ടാവുകയുമില്ല. 

അൽപനേരം വിശ്രമിച്ചശേഷം നടന്നാല്‍ വീണ്ടും വേദന വരാം. കാലിന്റെ അടിയിലെ തൊലിയിലേക്കും മാംസപേശികളിലേക്കും ആവശ്യമായ രക്തയോട്ടം കുറയുന്നതാണ് ഒരു കാരണം. കുറെയധികം സമയം വെള്ളത്തിൽ കാലുകുത്തി നിന്ന് അലക്കുകയോ ജോലി ചെയ്യുകയോ മാർബിള്‍ ടൈലുകളിൽ ചെരിപ്പിടാതെ നടക്കുകയോ തണുത്ത പ്രതലത്തിൽ കൂടുതൽ നേരം നിൽക്കുകയോ ചെയ്താലും ഈ പ്രശ്നം വരാം.

 രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഉപ്പൂറ്റിയിൽ വേദന അനുഭവപെടുക, എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന തോന്നുക,അധികനേരം നിൽക്കുമ്പോഴും, നടക്കുമ്പോഴും, ഓടുമ്പോഴും വേദന ഉണ്ടാവുക എന്നിവയാണ് ഉപ്പൂറ്റി വേദനയുടെ പ്രധാനലക്ഷണങ്ങൾ. 

എങ്ങനെ നിയന്ത്രിക്കാം...

ഒന്ന്...

അമിതവണ്ണം നിയന്ത്രിക്കുക, തുടര്‍ച്ചയായി നിന്നുള്ള ജോലിയാണെങ്കില്‍ വിട്ടിവിട്ടുള്ള ഇടവേളകളില്‍ ഇരുന്ന് വിശ്രമിക്കുക. കാലിന്റെ സമ്മര്‍ദ്ദം കുറയ്ക്കുക.  

രണ്ട്....

ഐസ് ക്യൂബ് ഉപയോ​ഗിച്ച് വേദനയുള്ള ഭാഗത്ത് മസാജ് ചെയ്യുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കും. ഇരുപത് മിനിറ്റെങ്കിലും മസാജ് ചെയ്യുക. തള്ളവിരൽ കൊണ്ട് വേദനയുള്ള ഭാഗത്ത്‌ കറക്കി തിരുമ്മുന്നത് ഉപ്പൂറ്റി വേദന കുറയ്ക്കാൻ ഏറെ നല്ലതാണ്.

മൂന്ന്...

ഹൈഹീല്‍/ പോയിന്റ്ഡ് ഹീല്‍ ചെരിപ്പുകള്‍ ഒഴിവാക്കുക, ഹീല്‍ ഇല്ലാത്ത പാദരക്ഷകള്‍ ഉപയോഗിക്കാൻ ശ്രമിക്കുക. 

നാല്...

ചെരിപ്പില്ലാതെ ദീര്‍ഘദൂരം നടക്കുകയോ നില്‍ക്കുകയോ ചെയ്യരുത്. വീടിനകത്തും ചെരിപ്പ് ഉപയോഗിക്കാം. 

അഞ്ച്...

ദീര്‍ഘദൂരം ഓടുന്നവര്‍ ഓട്ടത്തിനു ശേഷം കാലിന്റെ അടിയില്‍ അഞ്ച് മിനിറ്റ് ഐസ് വയ്ക്കുന്നത് നല്ലതാണ്. ഉപ്പൂറ്റി വേദന കുറയ്ക്കാൻ സഹായിക്കും.

ആറ്...

കാലിന്റെ അടിയില്‍ ബോള്‍ വച്ച് അമര്‍ത്തുന്ന മസാജ് ഫലപ്രദമാണ്. ഇളം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് അതില്‍ കാലിറക്കി വയ്ക്കുന്നതും വേദനയ്ക്ക് ശമനം നൽകും.
 

Follow Us:
Download App:
  • android
  • ios