Asianet News MalayalamAsianet News Malayalam

പ്രമേഹരോ​ഗികൾ ചക്കപ്പഴം, മാമ്പഴം എന്നിവ ഒഴിവാക്കണമോ ? ഡോക്ടർ പറയുന്നു

പ്രമേഹമുള്ളവർക്ക് ചക്കപ്പഴം, മാമ്പഴം എന്നിവ കഴിക്കാമോ?. ഇതിനെ പറ്റി തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ വെയിറ്റ്‌ലോസ് എക്സ്പർട്ടും നാച്ചുറോപ്പതി വിഭാഗം മേധാവിയുമായ ഡോ. ലളിത അപ്പുക്കുട്ടൻ വിശദീകരിക്കുന്നു.

should diabetics avoid jackfruit and mango rse
Author
First Published Jun 23, 2023, 9:11 AM IST

പ്രമേഹം എന്നത് ഇന്ന് വളരെ സാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു. പ്രമേഹമുണ്ടെന്ന് അറിഞ്ഞാൽ ഭക്ഷണകാര്യത്തിൽ ഒട്ടേറെ സംശയങ്ങൾ പലർക്കും ഉണ്ടാകാം. എന്ത് കഴിക്കാം, എത്ര കഴിക്കാം, എന്തൊക്കെ ഭക്ഷണങ്ങൾ ഒ‌ഴിവാക്കണം ഇങ്ങനെ നിരവധി ചോദ്യങ്ങൾ മനസിലുണ്ടാകാം. ആദ്യം പ്രമേഹമുള്ളവർ ആരോഗ്യകരമായ ഭക്ഷണ രീതിയിലേക്ക് മാറുകയാണ് വേണ്ടത്. 

പ്രമേഹമുള്ളവർ കൊതികൊണ്ട് കഴിച്ചുപോകുന്ന രണ്ട് പഴങ്ങളാണ് ചക്കപ്പഴം,  മാമ്പഴം എന്നിവ. എന്നാൽ, പ്രമേഹമുള്ളവർക്ക് ഈ പഴങ്ങൾ കഴിക്കാമോ?. ഇതിനെ പറ്റി തിരുവനന്തപുരം നിംസ് മെഡിസിറ്റിയിലെ വെയിറ്റ്‌ലോസ് എക്സ്പർട്ടും നാച്ചുറോപ്പതി വിഭാഗം മേധാവിയുമായ ഡോ. ലളിത അപ്പുക്കുട്ടൻ വിശദീകരിക്കുന്നു.

പ്രമേഹരോ​ഗികൾക്ക് ചക്കപ്പഴം, മാമ്പഴം എന്നിവ കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണം, ഇവ രണ്ടും പഴുത്ത് കഴിയുമ്പോൾ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഭക്ഷണമായി മാറുകയാണ്. ഇവ കഴിച്ചാൽ കലോറി അളവ് കൂടാം. പച്ചയായിരിക്കുമ്പോഴും അത് തന്നെയാണ്. ചക്കയിൽ 100 ​ഗ്രാമിൽ 150 കലോറിയാണെങ്കിൽ പഴുത്ത് കഴിയ‍ുമ്പോൾ 160 കലോറിയായി മാറുകയാണ്. എന്നാൻ, പ്രോട്ടീനും ഫെെബറും ഒരേ അളവിൽ തന്നെയാണ് നിൽ‌ക്കുന്നത്. അതായത്, പ്രമേഹമുള്ളവർ ചക്കപ്പഴം കഴിക്കുകയാണെങ്കിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുകയാണെന്നും ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.

'ഇന്ന് പലരിലും ഡയബറ്റിക് അൾസർ കൂടി വരികയാണ്. കാരണം, ചക്കപ്പഴം, മാമ്പഴം സീസണുകളിൽ അവ അമിതമായി കഴിക്കുന്നതാണ് അതിന് കാരണം. ഷു​ഗർ ലെവൽ കൂടി നിൽക്കുമ്പോൾ പെട്ടെന്ന് അണുക്കൾ കൂടുകയും പഴുക്കുന്നതിന് കാരണമാവുകയും ചെയ്യും.അങ്ങനെയാണ് ഡയബറ്റിക് അൾസൾ ഉണ്ടാകുന്നത്. മാങ്ങയുടെ കാര്യത്തിൽ പഴുത്ത മാമ്പത്തിൽ 100 ​ഗ്രാമിന് 100 കലോറിയാണുള്ളത്. എന്നാൽ, പച്ച മാങ്ങയിൽ 66 കലോറി മാത്രമാണുള്ളത്. എന്നാൽ മറ്റ് പ്രധാനപ്പെട്ട പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്...' - ഡോ. ലളിത അപ്പുക്കുട്ടൻ പറയുന്നു.

' നിങ്ങൾക്ക് ചക്കപ്പഴമോ മാമ്പഴമോ കഴിക്കണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ പ്രഭാതഭക്ഷണത്തിൽ 100 ​ഗ്രാം മാത്രമായി കഴിക്കാം. എന്നാൽ ശ്രദ്ധിക്കേണ്ടത് മറ്റ് പഴങ്ങളോ അന്നജം അടങ്ങിയ ഭക്ഷണങ്ങളോ ഉൾപ്പെടുത്താനും പാടില്ല. പ്രമേഹരോ​ഗികൾ ചക്കപ്പഴവും മാമ്പഴവും കഴിച്ചാൽ ഉടൻ തന്നെ ഏതെങ്കിലും വ്യായാമം ചെ‌യ്യാൻ കുറച്ച് സമയം മാറ്റിവയ്ക്കുക. കാരണം, വ്യായാമം ചെയ്തില്ലെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാം. അതിനാൽ പ്രമേഹമുള്ളവർ ചക്കയും മാമ്പഴവും മാത്രമല്ല ഏതൊരും പഴം കഴിച്ചാലും ഉടൻ വ്യായാമം ചെയ്ത് കഴിഞ്ഞാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാം. അതല്ല, ചക്കയോ മാമ്പഴയോ അല്ലെങ്കിൽ മറ്റ് പഴവർ​ഗങ്ങളോ കഴിച്ച ശേഷം വ്യായാമമൊന്നും ചെയ്യാതെ കിടക്കുകയോ അധിക നേരം ഇരിക്കുകയോ ചെയ്യുന്നത് രക്തത്തിലെ ഷു​ഗർ നില കൂട്ടുമെന്ന കാര്യം ഓർക്കുക...' - ഡോ. ലളിത അപ്പുക്കുട്ടൻ പറഞ്ഞു.

ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ജീവിതശെെലിയിൽ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

 

Follow Us:
Download App:
  • android
  • ios