Asianet News MalayalamAsianet News Malayalam

'പ്രമേഹവും രക്തസമ്മര്‍ദ്ദവുമായി പാലുത്പന്നങ്ങള്‍ക്കൊരു ബന്ധമുണ്ട്...'

ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നായി 35 മുതല്‍ 70 വയസ് വരെ പ്രായമുള്ള വ്യക്തികളുടെ മെഡിക്കല്‍ കേസ് ഹിസ്റ്ററികളുടെ അടിസ്ഥാനത്തിലാണത്രേ ഗവേഷകര്‍ പഠനം സംഘടിപ്പിച്ചത്. പുകവലി- മദ്യപാനം പോലുള്ള ശീലങ്ങള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരില്‍ ഈ ഗുണങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യത വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു

study claims that milk products can help to reduce diabetes and control blood pressure
Author
Trivandrum, First Published May 20, 2020, 9:03 PM IST

പാലും പാലുത്പന്നങ്ങളുമെല്ലാം മിക്ക വീടുകളിലേയും പ്രധാന ഭക്ഷണങ്ങളില്‍ പെടുന്നവയാണ്. തൈര്, മോര്, വെണ്ണ, നെയ്, പാല്‍ക്കട്ടി എന്നിവയെല്ലാം മിക്ക വീടുകളിലും സര്‍വസാധാരണമായി ഉപയോഗിക്കാറുണ്ട്. പ്രധാനമായും എല്ലിന്റെ ബലം കൂട്ടാന്‍ സഹായിക്കുന്ന 'കാത്സ്യം' എന്ന ഘടകത്തിന് വേണ്ടിയാണ് പാലോ പാലുത്പന്നങ്ങളോ നമ്മള്‍ കഴിക്കുന്നത്. 

എല്ലിന്റെ വളര്‍ച്ചയ്ക്ക് മാത്രമല്ല ഇവ സഹായകമാകുന്നത്. മറ്റ് പല ആരോഗ്യഗുണങ്ങളും ഇവ നമുക്ക് നല്‍കുന്നുണ്ട്. അക്കൂട്ടത്തിലേക്ക് ചില പ്രധാനപ്പെട്ട ഗുണങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുകയാണ് പുതിയൊരു പഠനം. 

'ബിഎംജി ഓപ്പണ്‍ ഡയബെറ്റിസ് റിസര്‍ച്ച് ആന്റ് കെയര്‍' എന്ന ആരോഗ്യ പ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്. ദിവസത്തില്‍ രണ്ട് തരം പാലുത്പന്നങ്ങള്‍ അല്‍പം കഴിക്കുന്നത് പ്രമേഹം കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കാനും സഹായിക്കുമെന്നാണ് ഈ പഠനം അവകാശപ്പെടുന്നത്. 

കൂടാതെ ഹൃദയത്തെ പ്രശ്‌നത്തിലാക്കുന്ന ഘടകങ്ങളെ പ്രതിരോധിക്കാനും ഈ ഡയറ്റ് സഹായകമാണെന്നാണ് പഠനം വാദിക്കുന്നത്. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിലൂടെയും ഹൃദ്രോഗങ്ങളെ ചെറുക്കാമെന്നും അതുപോലെ തന്നെ പക്ഷാഘാതത്തെയും ഒരു പരിധി വരെ തടയാമെന്നും പഠനം പറയുന്നു. 

Also Read:- ഉയർന്ന രക്തസമ്മര്‍ദ്ദമുള്ളവർ തക്കാളി കഴിക്കുമ്പോൾ...

ഇന്ത്യ ഉള്‍പ്പെടെ 21 രാജ്യങ്ങളില്‍ നിന്നായി 35 മുതല്‍ 70 വയസ് വരെ പ്രായമുള്ള വ്യക്തികളുടെ മെഡിക്കല്‍ കേസ് ഹിസ്റ്ററികളുടെ അടിസ്ഥാനത്തിലാണത്രേ ഗവേഷകര്‍ പഠനം സംഘടിപ്പിച്ചത്. പുകവലി- മദ്യപാനം പോലുള്ള ശീലങ്ങള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവരില്‍ ഈ ഗുണങ്ങള്‍ പ്രതിഫലിക്കാന്‍ സാധ്യത വളരെ കുറവാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. 

ഏതായാലും ഈ പഠനത്തില്‍ ഗവേഷകര്‍ കണ്ടെത്തിയ നിരീക്ഷണങ്ങള്‍ സത്യമാണെങ്കില്‍അത് ലോക-ആരോഗ്യരംഗത്ത് വലിയ മാറ്റങ്ങള്‍ക്കാണ് വഴിവയ്ക്കുകയെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രമേഹവും രക്തസമ്മര്‍ദ്ദവുമെല്ലാം അത്രമാത്രം വേരിറങ്ങിക്കഴിഞ്ഞിരിക്കുന്നതിനാല്‍, ഡയറ്റിലൂടെ തന്നെ പ്രതിരോധം സാധ്യമെങ്കില്‍ ്തല്ലേ ഏറ്റവും മികച്ച രക്ഷാമാര്‍ഗമാവുകയെന്നാണ് ഇവരുടെ ചോദ്യം. 

Also Read:- പ്രമേഹം ഹൃദയത്തെ ബാധിക്കാതിരിക്കാന്‍ നിര്‍ബന്ധമായും ചെയ്യേണ്ടത്...

Follow Us:
Download App:
  • android
  • ios