Asianet News MalayalamAsianet News Malayalam

കുട്ടികളിലെ മാനസിക സമ്മർദ്ദം പരിഹരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ടത്...

മാതാപിതാക്കൾ നാട്ടിൽ ഒറ്റയ്ക്കല്ലെ അവരെ പറ്റിയുള്ള ആശങ്ക, ഭാവി എന്തായിതീരും എന്ന ചിന്ത, സാമ്പത്തിക ബാധ്യത, നൈറ്റ് ഷിഫ്റ്റ് ജോലികൾ-  ഇങ്ങനെ നിരവധി കാരണങ്ങൾ ഉറക്കക്കുറവിനും മാനസിക സമ്മർദ്ദത്തിനും കാരണമായേക്കാം.

symptoms and causes stress in children -rse-
Author
First Published Aug 18, 2023, 5:58 PM IST

കൂട്ടുകാരും അവളുടെ പ്രായക്കാരായ ബന്ധുക്കളും എല്ലാം വിദേശ രാജ്യങ്ങളിൽ പഠനം നടത്തുന്നവരാണ്. എല്ലാവരും ഇങ്ങനെ മറ്റുരാജ്യങ്ങളിലേക്കു പോകുമ്പോൾ ഞാൻ മാത്രം ഒറ്റപ്പെടുമോ, നല്ല ജോലിയും ജീവിതവും നഷ്ടമാകുമോ എന്നിങ്ങനെ ഒരുപാട് ആധികൾ അവർക്കുണ്ടായിരുന്നു. ഒടുവിൽ എങ്ങനെയും വിദേശത്തുപോയി പഠിക്കണം എന്നവർ തീരുമാനിച്ചു. 

ഡിഗ്രി പഠനം നാട്ടിൽ ആകാം എന്ന് മാതാപിതാക്കൾ പറഞ്ഞെങ്കിലും അവളുടെ ഉത്കണ്ഠ അതിന് അനുവദിച്ചില്ല. ആറേഴു മാസമായുള്ള കാത്തിരിപ്പാണ് വിദേശത്തേക്കുള്ള യാത്ര നീണ്ടുപോകുന്നു എന്നത് അവൾക്കു വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കി. ഒരു ദിവസം അവളുടെ സ്കൂൾ അധ്യാപകരെ കാണാൻ പോയതാണ്. അവിടെ അവരുമായി സംസാരിക്കുന്നതിനിടയിൽ പെട്ടെന്ന് വലിയ നെഞ്ചു വേദന പോലെ അവൾക്കു തോന്നി. 

ശ്വാസം എടുക്കാൻ കഴിയുന്നില്ല. പെട്ടെന്ന് എല്ലാവരുംചേർന്ന് അവളെ അടുത്ത ആശുപത്രിയിൽ എത്തിച്ചു. മാതാപിതാക്കളും വിവരമറിഞ്ഞു അങ്ങോട്ടെത്തി. മാതാപിതാക്കൾ വല്ലാതെ ഭയന്നുപോയി. ഡോക്ടറെ കണ്ടവർ സംസാരിച്ചു. കുട്ടിക്ക് എന്തെങ്കിലും ടെൻഷൻ ഉണ്ടോ എന്നാണ് ഡോക്ടർ ആദ്യം മാതാപിതാക്കളോട് ചോദിച്ചത്. അവൾക്ക് മറ്റസുഖം ഒന്നും ഇല്ല എന്നും ടെൻഷൻ ആകാം കാരണം എന്നതിനാലും ഒരു സൈക്കോളജിസ്റ്റിനെ കാണാൻ നിർദ്ദേശിച്ചു. വിദേശ പഠനവുമായി ബന്ധപ്പെട്ട പല തരം ഉത്കണ്ഠകളും ഇന്ന് കുട്ടികളിൽ ഉണ്ട്.

വീട്ടിൽ തിരിച്ചെത്താനുള്ള അതിയായ ആഗ്രഹം (home sickness) പ്രതേകിച്ചും ഇപ്പോഴത്തെ കേരളത്തിന്റെ സാഹചര്യത്തിൽ പൊതുവേ കുട്ടികൾക്ക് വലിയ ബുദ്ധിമുട്ടുകൾ ഒന്നും അറിയാതെ അവരെ വളർത്താൻ മിക്ക മാതാപിതാക്കളും ശ്രമിക്കാറുണ്ട്. 

പെട്ടെന്ന് മാതാപിതാക്കളെ പിരിഞ്ഞു നിൽക്കേണ്ടി വരുന്നത് കുട്ടികളിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്ന കാര്യമാണ്. പുതിയ താമസ സ്ഥലം, ഭക്ഷണരീതികൾ, ജോലി സാഹചര്യം ഒക്കെ ചിലരിൽ വലിയ മാനസിക സമ്മർദ്ദം ഉണ്ടാക്കുമ്പോൾ വീട്ടിലേക്കു തിരിച്ചെത്തിയാലോ എന്ന തോന്നൽ അവരിൽ ഉണ്ടാക്കിയേക്കാം. എന്നാൽ പഠനത്തിനാവശ്യമായി വരുന്ന സാമ്പത്തിക ചിലവുകൾ, മറ്റുവരെവരുടെ മുന്നിൽ അപഹാസ്യരാകുമോ എന്നെല്ലാമുള്ള ടെൻഷനും അതേ സമയം തന്നെ അവരെ ബാധിച്ചേക്കാം.

ഉറക്കക്കുറവ്...

മാതാപിതാക്കൾ നാട്ടിൽ ഒറ്റയ്ക്കല്ലെ അവരെ പറ്റിയുള്ള ആശങ്ക, ഭാവി എന്തായിതീരും എന്ന ചിന്ത, സാമ്പത്തിക ബാധ്യത, നൈറ്റ് ഷിഫ്റ്റ് ജോലികൾ-  ഇങ്ങനെ നിരവധി കാരണങ്ങൾ ഉറക്കക്കുറവിനും മാനസിക സമ്മർദ്ദത്തിനും കാരണമായേക്കാം. ഭാഷയിലും സംസ്കാരത്തിലും ഉള്ള വ്യത്യാസങ്ങൾ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ സമയം എടുക്കും എന്നതിനൊപ്പം എങ്ങനെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ സഹായം തേടാൻ കഴിയും എന്നതിനെപ്പറ്റി വ്യക്തത ഉണ്ടാക്കിയെടുക്കാനും ചിലപ്പോൾ അവൾക്ക് അധികം സമയം ആവശ്യമായി വരാം. 

ജോലിയും പഠനവും എങ്ങനെ ഒരുമിച്ചു കൊണ്ടുപോകാനാവും എന്ന ഉത്കണ്ഠയിൽ ഒരു കുട്ടിക്ക് പല തവണ ടെന്ഷൻമൂലം പാനിക് അറ്റാക്കുകൾ ഉണ്ടാവുകയും എന്ത് ചെയ്യണം എന്നറിയാതെ വിഷമിക്കുകയും ചെയ്തു എന്ന് പറയുകയുണ്ടായി. മാതാപിതാക്കൾ അറിഞ്ഞാൽ വിഷമിക്കും എന്നതുകൊണ്ട് അവരോടു പറയാനും ബുദ്ധിമുട്ടു തോന്നി. ഒരുപാട് നാൾ ഈ ടെൻഷൻ അനുഭവിക്കുകയും ഒടുവിൽ മാതാപിതാക്കളോട് പറയാതെ വയ്യ എന്ന അവസ്ഥയിൽ ഓൺലൈൻ ആയി നാട്ടിൽ ഒരു സൈക്കോളജിസ്റ്റിനെ അമീപിക്കുകയായിരുന്നു. 

വിഷാദം... 

ഒരുപാട് സ്വപ്നങ്ങളുമായി വിദേശത്തേക്ക് എത്തുന്ന കുട്ടികൾക്ക് ചില കാര്യങ്ങൾ അവർ പ്രതീക്ഷിച്ചപോലെ ആവണം എന്നില്ല. ഇത് ചിലരിൽ നിരാശ ഉണ്ടാക്കിയേക്കാം. പതുക്കെ ഒന്നിലും താല്പര്യം ഇല്ലാതെയാവുക, എപ്പോഴും ക്ഷീണം, സങ്കടം, പ്രതീക്ഷ ഇല്ലായ്മ, മരിക്കണം എന്ന തോന്നൽ എന്നിവ ഉണ്ട് എങ്കിൽ അത് വിഷാദരോഗത്തിന്റെ ലക്ഷണമാണ്. അതിനാൽ അവയെ വളരെ ഗൗരവമായി കണ്ട് ചികിത്സ തേടണം.
 
ടെൻഷൻ ഉണ്ട് എന്ന് തുറന്നു പറയാമോ എന്ന ആശങ്ക...

ഞാൻ ടെൻഷൻ ഉള്ള ഒരു വ്യക്തിയാണ് എന്ന് തുറന്നുപറയാമോ അത് ഇമിഗ്രേഷൻ പ്രക്രിയയെ ബാധിക്കുമോ എന്ന് വിഷമിക്കുന്ന വിദ്യാർത്ഥികളും ഉണ്ട്. പുതിയ ജീവിത സാഹചര്യവും, പഠന രീതികളുമൊക്കെയായി പൊരുത്തപ്പെടാൻ പൊതുവെ എല്ലാവർക്കും സമയം ആവശ്യമാണ് എന്ന് മനസ്സിലാക്കുക. മാനസിക സമ്മർദ്ദം വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. എങ്കിൽ ചികിത്സ തേടാൻ മടിക്കരുത്.

എഴുതിയത്: 
പ്രിയ വർഗീസ് 
ചീഫ് ക്ലിനിക്കൽ സൈകോളജിസ്റ്റ് 
Breathe Mind Care  
TMM- Ramanchira Road
തിരുവല്ല 
For Appointments Call: 8281933323  
Online/ In-person consultation available 
www.breathemindcare.com

Read more കുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുന്നു ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ടത്...
 

Follow Us:
Download App:
  • android
  • ios