Asianet News MalayalamAsianet News Malayalam

ദിവസവും നടക്കുന്നത് സ്ത്രീകളില്‍ ഗര്‍ഭധാരണ സാധ്യത കൂട്ടുമെന്ന് പഠനം

ആഴ്ചയില്‍ നാല് മണിക്കൂര്‍ നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാനുളള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം. 

Walking is Associated with Increased Chance of Becoming Pregnant
Author
Thiruvananthapuram, First Published Apr 11, 2019, 1:38 PM IST

ആഴ്ചയില്‍ നാല് മണിക്കൂര്‍ നടക്കുന്ന സ്ത്രീകളില്‍ ഗര്‍ഭം ധരിക്കാനുളള സാധ്യത കൂട്ടുമെന്ന് പുതിയ പഠനം. യുഎസിലെ മസാചൂസറ്റ്സ് ആംഹെര്‍സ്റ്റ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്.

ദിവസവും നടക്കാത്തവരിലും നടക്കുന്നവരിലും നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്. 1214 സ്ത്രീകളിലാണ് പഠനം നടത്തിയത്. ഒന്നോ അതിലധികമോ തവണ ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ ഗര്‍ഭധാരണസാധ്യതയുമായി നടത്തമല്ലാതെ മറ്റൊരു ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ബന്ധമില്ലെന്നും പഠനത്തില്‍ പറയുന്നു.

അമിത വണ്ണമുളളവര്‍ ദിവസവും കുറച്ച് സമയം നടന്നാല്‍ ഗര്‍ഭധാരണയ്ക്ക് സാധ്യതയുണ്ടാകുമെന്നും ഗവേഷകര്‍ പറയുന്നു. ദിവസേനയുള്ള വ്യായാമം, ആയുര്‍ദൈര്‍ഘ്യം വര്‍ദ്ദിപ്പിക്കുകയും ആരോഗ്യമുളള ജീവിതം നല്‍കുകയും ചെയ്യും. 


 

Follow Us:
Download App:
  • android
  • ios