Asianet News MalayalamAsianet News Malayalam

World Liver Day 2024: ഫാറ്റി ലിവർ രോഗത്തിന്‍റെ ഈ ലക്ഷണങ്ങളെ അവഗണികരുതേ...

കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. പലരിലും ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല. 

World Liver Day 2024 Warning Signs And Symptoms Of Fatty Liver Disease
Author
First Published Apr 19, 2024, 7:50 AM IST

ഇന്ന് ഏപ്രിൽ 19- ലോക കരൾ ദിനം. ഭക്ഷണം ദഹിപ്പിക്കാനും ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന കരൾ മനുഷ്യ ശരീരത്തിന്‍റെ അവിഭാജ്യ ഘടകമാണ്. എന്നാല്‍ ഇന്ന് കരൾ രോഗികളുടെ എണ്ണം കൂടുകയാണ്, പ്രത്യേകിച്ച് ഫാറ്റി ലിവർ രോഗങ്ങൾ. കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോഗാവസ്ഥ ആണ് ഫാറ്റി ലിവര്‍ രോഗം. പലരിലും ആദ്യഘട്ടത്തിൽ ലക്ഷണങ്ങള്‍ കാണാറില്ല. 

ഫാറ്റി ലിവർ രോഗത്തിന്‍റെ നിശബ്ദ സൂചനകള്‍ എന്തൊക്കെയാണെന്ന് നോക്കാം... 

ഒന്ന്...

ഫാറ്റി ലിവറിന്‍റെ ഏറ്റവും സാധാരണമായ ആദ്യകാല സൂചകങ്ങളിലൊന്ന് അൽപ്പം വലുതായ കരളാണ്. ഇത് ഡോക്ടറുടെപരിശോധനയിൽ കണ്ടെത്താനാകും. 

രണ്ട്... 

ഇരുണ്ട നിറത്തിലുള്ള മൂത്രം ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ പ്രശ്‌നങ്ങളെ സൂചിപ്പിക്കാം. അതിനാല്‍ മൂത്രത്തിലെ നിറവ്യത്യാസത്തെ നിസാരമായി കാണേണ്ട. 

മൂന്ന്... 

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും ഫാറ്റി ലിവർ രോഗം ഉൾപ്പെടെയുള്ള കരൾ രോഗങ്ങളുടെ സൂചനയാകാം.  

നാല്...

വയറുവേദന, വയറിലെ സ്ഥിരമായ അസ്വസ്ഥത, വയറിന് ഭാരം തോന്നുക തുടങ്ങിവയൊക്കെ കരൾ സംബന്ധമായ പ്രശ്‌നങ്ങളായ ഫാറ്റി ലിവർ രോഗം പോലുള്ളവയെ സൂചിപ്പിക്കാം. വയറിന്‍റെ വലത്ത് വശത്ത് മുകളിലായാണ് വേദന സാധാരണ ഉണ്ടാവുക.

അഞ്ച്... 

കാരണമില്ലാതെ, ഇടയ്ക്കിടെയുള്ള ഛർദ്ദിയും കരൾ പ്രവർത്തന വൈകല്യത്തിന്‍റെ ലക്ഷണമാകാം.  എന്നിരുന്നാലും അവ ഫാറ്റി ലിവർ രോഗത്തിന് പുറമെ മറ്റ് അവസ്ഥകളെയും സൂചിപ്പിക്കാം.

ആറ്... 

അമിത ക്ഷീണം,  വിശപ്പില്ലായ്മ തുടങ്ങിയവയും നിസാരമായി കാണേണ്ട. 

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Also read: ശ്രദ്ധിക്കൂ, ഈ ഏഴ് കാര്യങ്ങള്‍ നിങ്ങളുടെ കരളിന്‍റെ ആരോഗ്യത്തെ മോശമാക്കും...

youtubevideo

Follow Us:
Download App:
  • android
  • ios