Asianet News MalayalamAsianet News Malayalam

'ജയിച്ച് വരുമ്പോൾ ആ കോഹിനൂർ രത്നം കൂടി ഇങ്ങെടുത്തോ'; എലിസബത്ത് രാജ്ഞി- കോലി കൂടിക്കാഴ്ചയെ ട്രോളി സോഷ്യൽമീഡിയ

രാ‍ജ്ഞിയെ കാണാൻ പ്രസിദ്ധമായ ബെക്കിങ്ഹാം കൊട്ടാരത്തിലെത്തിയ വിരാട് കോലിയോട് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിയ കോഹിനൂർ രത്നം തിരികെ തരാൻ പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരുകൂട്ടം ആരാധകർ. 

social media trolls over Virat Kohli-Queen Elizabeth meeting ahead of World Cup 2019
Author
New Delhi, First Published May 30, 2019, 9:04 PM IST

ദില്ലി: ലോകകപ്പ് മത്സരത്തിന് മുമ്പായി കൂടിക്കാഴ്ച്ച നടത്തിയ എലിസബത്ത് രാജ്ഞിയും ഇന്ത്യൻ നായകൻ വിരാട് കോലിയുമാണ് സോഷ്യൽമീഡിയയിലെ ഇപ്പോത്തെ താരങ്ങൾ. എലിസബത്ത് രാജ്ഞിയുടെ സമീപം പുഞ്ചിരിച്ച് നില്‍ക്കുന്ന കോലിയുടെ ചിത്രം ഇന്ത്യക്കാർ വലിയ രീതിയിൽ ആഘോഷിച്ചെങ്കിലും മറ്റ് ചിലർ വിരാടിന്റെ സന്ദർശനം ട്രോളാക്കി മാറ്റിയിരിക്കുകയാണ്.

രാ‍ജ്ഞിയെ കാണാൻ പ്രസിദ്ധമായ ബെക്കിങ്ഹാം കൊട്ടാരത്തിലെത്തിയ വിരാട് കോലിയോട് ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും കടത്തിയ കോഹിനൂർ രത്നം തിരികെ തരാൻ പറയണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ഒരുകൂട്ടം ആരാധകർ. ജയിച്ച് വരുമ്പോൾ ആ കോഹിനൂർ രത്നം കൂടി ഇങ്ങെടുത്തോ, കോഹിനൂരോ തരുന്നില്ല, കപ്പെങ്കിലും വാങ്ങിയിട്ട് വരണം തുടങ്ങിയ കമൻ്റുകളാണ് ബിസിസിഐ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ച കോലിയുടെ ചിത്രത്തിന് താഴെയായി പോസ്റ്റ് ചെയ്തിരിക്കുന്നത്. അധിനിവേശ കാലത്ത് ഇന്ത്യയിൽ ബ്രിട്ടീഷുക്കാർ കടത്തിക്കൊണ്ട് പോയതാണ് കോഹിനൂർ രത്നം. നിലവിൽ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിലെ രത്നങ്ങളുടെ കൂട്ടത്തിലാണ് കോഹിനൂർ രത്നമുള്ളത്. 

ഇന്ത്യൻ നായകൻ വിരാട് കോലി, ഇംഗ്ലീഷ് നായകൻ ഇയാൻ മോർഗൻ, ഓസ്ട്രേലിയൻ നായകൻ ആരോൺ ഫിഞ്ച്, വിൻഡീസ് നായകൻ ജേസൺ ഹോൾഡർ, പാക്കിസ്ഥാൻ നായകൻ സർഫ്രാസ് അഹമ്മദ്, ദക്ഷിണാഫ്രിക്കൻ നായകൻ ഫാഫ് ഡുപ്ലെസിസ്, ബംഗ്ലാദേശ് നായകൻ മഷ്റഫ മൊർട്ടാസ, അഫ്ഗാനിസ്ഥാൻ നായകൻ ഗുൽബാദിൻ നയ്ബ്, ഗുൽബാദിൻ നയ്ബ്, ന്യൂസിലൻഡ് നായകൻ കെയ്ൻ വില്ല്യംസൺ, ശ്രീലങ്കൻ നായകൻ ദിമുത്ത് കരുണരത്നെ എന്നിവരാണ് രാജ്ഞിയെ കാണാൻ കൊട്ടാരം സന്ദർശിച്ചത്.

ലോകകപ്പ് ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കുന്നതിന് മണിക്കൂറുകൾ മുമ്പായിരുന്നു സന്ദർശനം. ബെക്കിങ്ഹാം കൊട്ടാരത്തിനടുത്തുള്ള ലണ്ടൻ മാളിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. ക്രിക്കറ്റ് ഇതിഹാസങ്ങളായ വിവിയൻ റിച്ചാർഡ്സ്, അനിൽ കുംബ്ലെ, ജാക്ക് കാലിസ് ഉൾപ്പടെയുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം.


 

Follow Us:
Download App:
  • android
  • ios