Asianet News MalayalamAsianet News Malayalam

അതിജീവനത്തിന്‍റെ മേളയ്ക്ക് തുടക്കം; സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം മജീദ് മജീദിക്ക് സമ്മാനിച്ചു

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കലാപ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

IFFK2018 inaugration
Author
Thiruvananthapuram, First Published Dec 7, 2018, 8:42 PM IST

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രളയാനന്തര കേരളത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് കലാപ്രവര്‍ത്തനം ഗുണം ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ചടങ്ങില്‍ വിഖ്യാത ഇറാനിയന്‍ ചലച്ചിത്രകാരന്‍ മജീദ് മജീദിക്ക് മുഖ്യമന്ത്രി സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് മജീദ് മജീദി പറഞ്ഞു. പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് അദേഹം ആദരമര്‍പ്പിച്ചു. ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയായ ചടങ്ങില്‍ മന്ത്രി എ കെ ബാലന‍്‍ അധ്യക്ഷത വഹിച്ചു. പ്രസിദ്ധ നടിയും സംവിധായകയുമായ നന്ദിതാ ദാസ്, ‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ വി.കെ. പ്രശാന്ത്, കെടിഡിസി ചെയര്‍മാന്‍ എം വിജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ദുരന്തം വിതച്ച ജീവിതങ്ങള്‍ക്ക് അതിജീവന സന്ദേശവുമായി 164 ചിത്രങ്ങളാണ് മേളയില്‍  പ്രദര്‍ശിപ്പിക്കുന്നത്. പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാന്‍ പ്രചോദനമാകുന്ന അഞ്ച് ചിത്രങ്ങളടങ്ങിയ ദ  ഹ്യുമന്‍ സ്പിരിറ്റ് : ഫിലിംസ് ഓണ്‍ ഹോപ്പ് ആന്‍ഡ് റിബില്‍ഡിങ്ങ് ഉള്‍പ്പടെ 11 വിഭാഗങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്.

അറബ് സംവിധായകനായ അഹ്മദ് ഫൗസി സാലെയുടെ 'പോയ്സണസ് റോസസ്', ഉറുദു സംവിധായകനായ പ്രവീണ്‍ മോര്‍ച്ചലയുടെ 'വിഡോ ഓഫ് സൈലന്‍സ്' എന്നിവയുള്‍പ്പടെ 14 മത്സരചിത്രങ്ങളാണ് മേളയിലുള്ളത്. ഈമയൗ., സുഡാനി ഫ്രം നൈജീരിയ' എന്നീ മലയാളചിത്രങ്ങളും മത്സരവിഭാഗത്തില്‍ ഇടം നേടിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios