Asianet News MalayalamAsianet News Malayalam

ടാഗോര്‍ തീയേറ്ററില്‍ ദ ബെഡിന്റെ പ്രദര്‍ശനം മുടങ്ങി, ഒമ്പതിനും ഷോ ഇല്ല

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ദ ബെഡ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങി. പ്രൊജക്റ്റര്‍ തകരാറായതാണ് പ്രദര്‍ശനം മുടങ്ങാൻ കാരണം.  മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് ദ ബെഡ്.

 

iffk2018 the bed show cancel
Author
Thiruvananthapuram, First Published Dec 8, 2018, 5:09 PM IST

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പ്രദര്‍ശിപ്പിച്ച ദ ബെഡ് എന്ന ചിത്രത്തിന്റെ പ്രദര്‍ശനം മുടങ്ങി. പ്രൊജക്റ്റര്‍ തകരാറായതാണ് പ്രദര്‍ശനം മുടങ്ങാൻ കാരണം.  മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രമാണ് ദ ബെഡ്.

ഉച്ചയ്ക്ക് രണ്ടര മണിക്കായിരുന്നു ദ ബെഡിന്റെ പ്രദര്‍ശനം. സിനിമ തുടങ്ങി 15 മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ പ്രൊജക്റ്റര്‍ തകരാറിലാകുകയായിരുന്നു. തകരാര്‍ ഉടൻ തന്നെ പരിഹരിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാൻ അറിയിച്ചിരുന്നു. എന്നാല്‍ തകരാര്‍ പരിഹരിക്കാൻ കഴിയാതിരുന്നതിനാല്‍ പ്രദര്‍ശനം ഒഴിവാക്കുന്നതായി കമല്‍ പിന്നീട് അറിയിക്കുകയായിരുന്നു. ദ ബെഡിന്റെ പ്രദര്‍ശനം പിന്നീട് നടത്തുമെന്നും വ്യക്തമാക്കി. ടാഗോര്‍ തീയേറ്ററിലെ ഒമ്പത് മണിക്കത്തെ പ്രദര്‍ശനവും ഒഴിവാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios