Asianet News MalayalamAsianet News Malayalam

'സർഗാത്മകതയെ അഭിനന്ദിക്കുന്നു, അത് താൻ ആസ്വദിച്ചു'; വൈറലായ എഐ വീഡിയോയെക്കുറിച്ച് പ്രതികരിച്ച് മോദി

നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പിന്റെ പീക്ക് സമയത്തുള്ള ഇത്തരം സർഗ്ഗാത്മകത ശരിക്കും സന്തോഷകരമാണ്.-മോദി പറ‍ഞ്ഞു. 

'admires creativity and enjoys it'; Modi reacts to the viral AI video
Author
First Published May 7, 2024, 11:11 AM IST

ദില്ലി: സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ എഐ വീഡിയോട് പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രം​ഗത്ത്. താൻ നൃത്തം ചെയ്യുന്ന വീഡിയോ ആസ്വദിച്ചുവെന്നാണ് മോദിയുടെ പ്രതികരണം. ആ സർഗ്ഗാത്മകതയെ അഭിനന്ദിക്കുകയും അത് താൻ ആസ്വദിച്ചു എന്നുമാണ് മോദിയുടെ മറുപടി. 

നിങ്ങളെപ്പോലെ തന്നെ ഞാനും നൃത്തം ചെയ്യുന്നത് കണ്ട് ആസ്വദിച്ചു. തെരഞ്ഞെടുപ്പിന്റെ പീക്ക് സമയത്തുള്ള ഇത്തരം സർഗ്ഗാത്മകത ശരിക്കും സന്തോഷകരമാണ്.-മോദി പറ‍ഞ്ഞു. നിരവധിയാളുകളാണ് എഐ വീഡിയോക്ക് കമന്റുകളുമായി രം​ഗത്തെത്തുന്നത്. മമത ബാനർജിയുടെ പ്രസം​ഗത്തിനൊപ്പം അവർ നൃത്തം ചെയ്യുന്ന മീമിനെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോദിയുടെ പ്രതികരണം ശ്രദ്ധ നേടുന്നത്.

അതേസമയം, ചില വിദേശ ശക്തികള്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ഇന്ത്യ വികസിത രാജ്യമാകാതിരിക്കാന്‍ ചിലര്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലെ ജനങ്ങള്‍ ഇത് ചെറുത്ത് തോല്‍പ്പിക്കുമെന്നും മോദി പറഞ്ഞു. അഹമ്മദാബാദിലെ നിഷാന്‍ സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വോട്ട് രേഖപ്പെടുത്തിയത്. എല്ലാവരും വോട്ടെടുപ്പിൽ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.

വോട്ട് ബാങ്കായി വയ്ക്കാനുള്ള ശ്രമത്തെ മുസ്ലിംകള്‍ നേരിടണമെന്നും ഇന്ത്യയിലെ മുംസ്ലികൾ ആത്മപരിശോധന നടത്തണമെന്നും മോദി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങള്‍ പോലും മാറുന്നത് മുസ്ലിംകള്‍ കാണണം. ഏകാധിപത്യ നീക്കങ്ങള്‍ നടത്തിയത് കോണ്‍ഗ്രസാണെന്നും മോദി കുറ്റപ്പെടുത്തി. പ്രജ്വല്‍ രേവണ്ണയുടേത് ഹീനമായ കുറ്റകൃത്യമാണെന്നും പ്രജ്വലിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മോദി അറിയിച്ചു. ഒരു സമുദായം വോട്ട് ചെയ്യുന്നത് വരെ കോണ്‍ഗ്രസ് നടപടി എടുത്തില്ലെന്നും മോദി വിമര്‍ശിച്ചു. ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കനാമെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയ എല്ലാ ജനാധിപത്യ രാജ്യങ്ങൾക്കും മാതൃകയെന്നും മോദി പറഞ്ഞു.

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; രോഗം സ്ഥിരീകരിച്ചത് 10 പേര്‍ക്ക്, 5 പേർ രോഗ മുക്തരായി

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios