Asianet News MalayalamAsianet News Malayalam

'ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാകും'; ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ച് സോണിയാ ഗാന്ധി

ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. എന്നാല്‍, ചിലര്‍ക്ക് ഇന്ത്യയുടെ പര്യായമായി ആര്‍എസ്എസിനെ അവരോധിക്കണം. 

"Gandhi's soul would ce Pained": Sonia Gandhi attack BJP and RSS
Author
New Delhi, First Published Oct 2, 2019, 5:22 PM IST

ദില്ലി: 150ാം ഗാന്ധി ജയന്തി ദിനത്തില്‍ ബിജെപിയെയും ആര്‍എസ്എസിനെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി എന്താണ് ഇന്ത്യയില്‍ നടക്കുന്നതെന്നോര്‍ത്ത് ഗാന്ധിയുടെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് സോണിയാ ഗാന്ധി പറഞ്ഞു. രാജ്ഘട്ടിലെ യോഗത്തിലാണ് സോണിയാ ഗാന്ധി ബിജെപിയെയും ആര്‍എസ്എസിനെയും വിമര്‍ശിച്ചത്.

കപട രാഷ്ട്രീയത്തിന്‍റെ വക്താക്കള്‍ക്ക് മഹാത്മാഹഗാന്ധിയെ മനസ്സിലാകില്ല. സ്വയം വലിയവരാണെന്ന് കരുതുന്നവര്‍ക്ക് എങ്ങനെയാണ് മഹാത്മാ ഗാന്ധിയുടെ ത്യാഗത്തെ മനസ്സിലാക്കാനാകുക.  ഇന്ത്യയും ഗാന്ധിയും പര്യായങ്ങളാണ്. എന്നാല്‍, ചിലര്‍ക്ക് ഇന്ത്യയുടെ പര്യായമായി ആര്‍എസ്എസിനെ അവരോധിക്കണം. ഗാന്ധിയന്‍ ആശയങ്ങളില്‍ മുറുകെപിടിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുക്കണമെന്നും സോണിയ പറഞ്ഞു. 

സത്യത്തിന്‍റെ പാത പിന്തുടരണമെന്നാണ് ഗാന്ധിയുടെ പ്രധാന തത്വം. ബിജെപി ആദ്യം സത്യത്തിന്‍റെ വഴിയില്‍ സഞ്ചരിക്കട്ടെ. എന്നിട്ട് ഗാന്ധിയെക്കുറിച്ച് അവര്‍ക്ക് സംസാരിക്കാമെന്ന് ചടങ്ങില്‍ പങ്കെടുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി പറഞ്ഞു. നേരത്തെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് മുതല്‍ രാജ്ഘട്ട് വരെ ഗാന്ധി സന്ദേശ യാത്ര നടത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios