Asianet News MalayalamAsianet News Malayalam

7 വർഷം മുമ്പത്തെ കൊല; കൂട്ടാളികൾ പിടിയിലായിട്ടും മുഖ്യപ്രതി മുങ്ങി, ഒടുവിൽ അകത്താക്കിയത് 'മൂന്ന് നക്ഷത്രങ്ങൾ'

യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം പ്രതി പിടിയിലായി.

3 star tattoo on arm helps nab man 7 years after murder in Mumbai ppp
Author
First Published Aug 31, 2023, 12:50 PM IST

മുംബൈ: യുവാവിനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടി കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ ഏഴ് വർഷത്തിന് ശേഷം പ്രതി പിടിയിലായി. വർഷങ്ങൾക്ക് മുമ്പ് മുംബൈ നലസോപാരയിൽ ആണ് ചാക്കിൽ കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുന്നത്. ഈ കേസിലെ പ്രതിയെ ആണ് ഞായറാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്.  പത്ത് വർഷത്തോളം പഴക്കമുള്ള  പ്രതിയുടെ പടവും വലതു കൈയിലെ പഴയ പച്ചകുത്തിയ പാടുകളുമാണ്  ഇയാളെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്.

ചിത്രകൂട് ജില്ലയിലെ രാജാപൂർ പട്ടണത്തിൽ നിന്നായിരുന്നു 28-കാരനായ പ്രതി ശിവബാബു നിഷാദ് അറിസ്റ്റിലായത്. 2016 മാർച്ച് 17 -നും 18 -നും ഇടയിൽ നാലസോപാരയിൽ സുഭാഷ്ചന്ദ്ര ഗുപ്ത എന്ന 21 കാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും, കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കൾ കവർന്നെടുക്കുകയും ചെയ്തു, കൊലയ്ക്ക് ശേഷം മൃതദേഹം ചാക്കിൽ കെട്ടി വലിച്ചെറിയുകയായിരുന്നു എന്നാണ് പൊലീസ് കേസ്. 

കുറ്റകൃത്യം നടന്ന സമയത്ത്  നിഷാദിന്റെ കൂട്ടാളികളായ രവി ഡംഗൂർ, അഭിജിത്ത് മിശ്ര എന്നിവരും പ്രായപൂർത്തിയാകാത്ത മറ്റൊരാളും കേസിൽ അറസ്റ്റിലായിരുന്നു. ഇവർ ജാമ്യത്തിലിറങ്ങുകയും ചെയ്തു. കേസിൽ മുഖ്യ പ്രതിയെ മാത്രം പിടിക്കാനായില്ല. നിലവിൽ കേസ് കോടതിയിൽ നടക്കുകയാണ്. അന്ന് തുലിഞ്ച് പൊലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ,  അന്ന് 20 വയസ് പ്രായമുള്ള നിഷാദിനെ കുറിച്ചുള്ള ഏക വിവരം 'ശിവഭയ്യ' എന്ന പേര് മാത്രമായിരുന്നു. അയാളുടെ വിലാസമോ മറ്റ് വിവരങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. 

കെട്ടിക്കിടക്കുന്ന കേസുകൾ അന്വേഷിക്കുന്നതിനിടെ ആണ്, ഈ കേസിലെ പ്രതി യുപിയിലുണ്ടെന്ന് വസായ് ക്രൈംബ്രാഞ്ച് യൂണിറ്റിന് സൂചന ലഭിക്കുന്നത്. മറ്റ് കേസ് ഫയലുകളിൽ നിന്നായി 2013-ൽ എടുത്തതെന്ന് കരുതുന്ന പ്രതിയുടെ മങ്ങിയ ഒരു ഫോട്ടോ പൊലീസിന് ലഭിച്ചു.  വലതു കൈയിൽ ഇയാളഉടെ മുഴുവൻ പേരും കൈയിൽ നാല് നക്ഷത്രങ്ങളും പച്ച കുത്തിയതും ഫോട്ടോയിൽ കാണാമായിരുന്നു. 

Read more: ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഡോക്ടർമാർ ഉൾപ്പെടെയുള്ളവരുടെ വിചാരണയ്ക്ക് അനുമതി തേടാൻ പൊലീസ്

തൂടർന്ന് സീനിയർ ഇൻസ്‌പെക്ടർ സഹുരാജ് റാണവെയർ ശാർദുവ പൊലീസ് സ്റ്റേഷനിലെ അവരുടെ സഹപ്രവർത്തകരുമായി ഫോട്ടോ പങ്കിട്ടു. അന്വേഷണത്തിൽ പച്ചകുത്തിയ പേര് മായ്ച്ചുകളഞ്ഞതായി കണ്ടെത്തി. എന്നാൽ കയ്യിലുണ്ടായിരുന്ന നാല് നക്ഷത്രങ്ങളും മായ്ച്ചിരുന്നില്ല. ഒപ്പം  ഭാര്യയുടെ പേര് പുതിയതായി പച്ചകുത്തിയെന്നും പൊലീസ് കണ്ടെത്തി. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios