Asianet News MalayalamAsianet News Malayalam

അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിനുള്ളില്‍ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് അമിത് ഷാ

ബംഗ്ലാദേശിനെ മോചിപ്പിച്ചതിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയി അഭിനന്ദിച്ചെന്നും അമിത് ഷാ പറഞ്ഞു. 
 

All illegal migrants should out from the country before next LS election, says Amit Shah
Author
Kaithal, First Published Oct 9, 2019, 8:23 PM IST

കൈഥല്‍(ഹരിയാന): അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തെ മുഴുവന്‍ അനധികൃത കുടിയേറ്റക്കാരെയും പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അടുത്ത 2024 ലോക്സഭ തെരഞ്ഞെടുപ്പിന് നിങ്ങളോട് വോട്ട് ചോദിക്കാന്‍ വരുമ്പോള്‍ രാജ്യത്തെ അവസാനത്തെ കുടിയേറ്റക്കാരനെയും പുറത്താക്കുമെന്ന് അമിത് ഷാ പറഞ്ഞു. ഹരിയാനയിലെ കൈതലില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

റഫേല്‍ യുദ്ധവിമാനത്തില്‍ ആയുധ പൂജ നടത്തിയതിനെ വിമര്‍ശിച്ച കോണ്‍ഗ്രസിനെയും അമിത് ഷാ കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നമ്മുടെ പാരമ്പര്യത്തെ അംഗീകരിക്കുന്നില്ലെന്ന് അമിത് ഷാ പറഞ്ഞു. അനധികൃത കുടിയേറ്റക്കാരെ പുറത്താക്കണോ എന്ന് അമിത് ഷാ പ്രസംഗം കേള്‍ക്കാനെത്തിയവരോട് ചോദിച്ചു. കോണ്‍ഗ്രസ് നേതാവ് രണ്‍ദീപി സിംഗ് പൗരത്വ പട്ടികയെ എതിര്‍ത്ത സാഹചര്യത്തിലായിരുന്നു അമിത് ഷായുടെ പ്രസംഗം. 

ബിജെപി എന്ത് ചെയ്താലും കോണ്‍ഗ്രസ് കുറ്റപ്പെടുത്തുകയാണ്. ബിജെപി അങ്ങനെ ചെയ്യില്ല. ബംഗ്ലാദേശിനെ മോചിപ്പിച്ചതിന് ശേഷം അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ ബിജെപി നേതാവ് അടല്‍ ബിഹാരി വാജ്പേയി അഭിനന്ദിച്ചെന്നും അമിത് ഷാ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios